2013, ജനുവരി 5, ശനിയാഴ്‌ച

ARYA RAPE- DEATH SENTENCE

15 വയസ്സുകാരി നിഷ്കള ങ്ക യായ ആര്യ എന്ന പെണ്‍  കുട്ടിയെ ബലാല്‍ സംഗം ചെയ്ത് നിഷ്കരുണം കൊലപ്പെടുത്തിയ നരാധമന് അര്‍ഹിച്ച വധ ശിക്ഷ തന്നെ കോടതി നല്‍കി.ഇത്രയും ഹീനവും ക്രൂരവും ആയ കൃത്യം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള അവകാശവും അധികാരവും സമൂഹത്തിനുണ്ട്.

കൃത്യം നടന്ന് വെറും പത്തു മാസത്തിനുള്ളില്‍ കേസന്വേഷണവും കോടതി നടപടികളും പൂര്‍ത്തിയാക്കി എന്ന "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കാര്യവും ഇവിടെ നടന്നു. പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് നിഷ്പക്ഷവും, നീതി പൂര്‍വവും, സത്യസന്ധവും ആയ അന്വേഷണം നടത്തി കുറ്റവാളിയെ പിടിക്കാന്‍ കഴിഞ്ഞതും പഴുതുകള്‍ ഇല്ലാത്ത തെളിവുകളും സാക്ഷി മൊഴികളും ഹാജരാക്കാനും കഴിഞ്ഞതും. അത് കോടതിയില്‍ ശരിയായി അവതരിപ്പിക്കാന്‍ പ്രോസികുഷന് കഴിഞ്ഞതും അതിനാലാണ്. അതിനൊപ്പം സര്‍ക്കാര്‍ കേസ് എങ്ങിനെ എങ്കിലും ചെയ്‌താല്‍ മതിയെന്ന ധാരണ മാറ്റാന്‍ പബ്ലിക് പ്രോസികുട്ടര്‍ അശോക്‌ കുമാറിന് കഴിയുകയും ചെയ്തു.

സാധാരണയായി പ്രതികളെ സഹായിക്കാന്‍ ഗുണ്ടാ സംഘങ്ങളും അധോ ലോകവും അധികാര സ്ഥാനങ്ങളും രംഗത്ത് വരാ റൂണ്ട്. അതിനാല്‍ അന്വേഷണം മന്ദ ഗതിയില്‍ ആകും. തെളിവുകള്‍ നശിപ്പിക്കാനും, സാക്ഷികളെ ഭീഷണിപ്പെടുത്താനും, നിയമ പാലകരെ സ്വാധീനിക്കാനും,  കേസിന്‍റെ ഗതി മാറ്റാനും, കേസ് തന്നെ ഇല്ലാതാക്കാനും പണത്തിന്റെയും ഭരണത്തിന്റെയും കൈയൂക്കിന്റെയും ബലത്തില്‍ ഇവര്‍ക്കും കഴിയുന്നു. തിരുവനന്തപുരത്ത് ഒരു കേസില്‍ പ്രതിയെ പേടിച്ചു സാക്ഷി പറയാന്‍ പോലും ആരും വരാതെയും, ഉള്ള സാക്ഷികള്‍ പിന്‍ മാറുകയും ചെയ്തത് അടുത്തിടെയാണ്.

ആര്യ കേസില്‍ ഇത്തരം ഇടപെടലുകള്‍ ഇല്ലാതിരുന്നതിനാല്‍ കൃത്യം നടന്നു ഒരാഴ്ചക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും തുടര്‍ന്ന് വളരെ വേഗത്തില്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞു. വെഞ്ഞാ റ മൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  K. R . ബിജു വിന് അതിന്റെ ക്രെഡിറ്റ് നല്‍കാം.ഈ ആത്മാര്‍ഥതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ ഒരു ഉപദേശവും നല്‍കാം.

ഇതൊരു മാതൃക ആക്കി എടുത്തു കേരള പോലീസിനു മുന്നോട്ട്  പോകാം. "S" കത്തിയില്‍ നിന്നും മുക്തി നേടാനുള്ള സമയം ആയി എന്നവര്‍ മനസ്സിലാക്കട്ടെ.


                                                                                                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ