2013, ജനുവരി 9, ബുധനാഴ്‌ച

Govt. Employees' Strike

കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പടെ, ജനുവരി 8 മുതല്‍ പണിമുടക്ക്‌ തുടങ്ങി. പതിവ് പോലെ ഭരണത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ശിങ്കിടി സംഘടനകള്‍ യജമാനന്മാരുടെ വിനീത ദാസന്മാരായി പണി മുടക്കില്‍ നിന്നും വിട്ടു നില്‍ക്കുന്നു. എന്തെങ്കിലും ആനുകൂല്യം കിട്ടുകയാണെങ്കില്‍ പണി മുടക്കുന്നവര്‍ക്ക് മാത്രം ആകില്ലല്ലോ എല്ലാവര്‍ക്കും  കിട്ടുമല്ലോ. കക്ഷത്തില്‍ ഇരിക്കുന്നത്  പോവുകയും  ഇല്ല ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടുകയും ചെയ്യും. ഭരണ-പ്രതിപക്ഷ റോളുകള്‍ മാറുമ്പോള്‍ ഇവര്‍ സമരത്തിനു ഇറങ്ങുകയും മറ്റവര്‍ ജോലിക്ക് കയറുകയും ചെയ്യും.

പണി മുടക്കിനെ ശക്തമായി നേരിടുമെന്നും നടപടി എടുക്കു മെന്നും ഡൈസ് നോണ്‍ ഏര്‍പ്പെടുത്തി എന്നും മുഖ്യ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ കാല പണി മുടക്കുകള്‍ കണ്ട അനുഭവം വച്ച് നോക്കുകയാണെങ്കില്‍ ഇപ്പറഞ്ഞതൊന്നും നടക്കാന്‍ പോകുന്നില്ല. ഇതൊരു ഒത്തു കളി പോലാണ്. കുറെ ദിവസങ്ങള്‍ക്കു ശേഷം സമരം അവസാനിക്കും പണിയെടുക്കാന്‍ വന്നവരെ തടഞ്ഞതിനും തല്ലിയതിനും പൊതു മുതല്‍ നശിപ്പിച്ചതിനും എടുത്ത കേസുകള്‍ എല്ലാം ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം പിന്‍വലിക്കും.  ഡൈസ് നോണ്‍ ക്യാന്‍സല്‍ ചെയ്യും. പണി മുടക്കിയ ദിവസങ്ങളിലെ ശമ്പളം നല്‍കും. എല്ലാവര്‍ക്കും  ആനുകൂല്യം ലഭിക്കും. പണി മുടക്കിയവര്‍ക്ക് ജയം, പണി മുടക്കാത്തവര്‍ക്കും ജയം, സര്‍ക്കാരിനും ജയം. ഇത്രയും ദിവസം കഷ്ട്ടപ്പെട്ട പാവപ്പെട്ടവന്‍ മാത്രം തോറ്റു. ജനം വിഡ്ഢികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ