കേരളം പനിച്ചു വിറക്കുകയാണ്.ഡങ്കി പ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ,എച് ഒണ്‍-എൻ ഒണ്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങി ലോകത്ത് ഇന്ന് നിലവിൽ ഉള്ള എല്ലാ മാരക രോഗങ്ങളും നമ്മുടെ കേരള സംസ്ഥാനത്ത് പടർന്നു പിടിക്കുകയാണ്. മരണവും ഓരോ ദിവസവും വർദ്ധിച്ചു വരുന്നു. കാല വർഷം വന്നു കഴിഞ്ഞതോടെ സ്ഥിതി കൂടുതൽ വഷളായി ക്കൊണ്ടിരിക്കുന്നു. വൃത്തിയാക്കാത്തതിനാൽ ഓടകൾ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യ സംസ്കരണം കാലാ കാലങ്ങളിലായി നടക്കാത്തത് കൊണ്ട് കുന്നു കൂടിയിരിക്കുന്ന വിഷ ലിപ്തമായ അതും ഒരു ഭീഷണിയാണ്.
ജനങ്ങൾ തിരഞ്ഞെടുത്ത് ഭരണത്തിൽ എത്തിച്ച സർക്കാർ പൂർണമായും പ്രവർത്തന രഹിതമാണ്. മുഖ്യ മന്ത്രി തിരക്കിലാണ്. തൻറെ സ്ഥാനം നില നിർത്താനുള്ള തത്രപ്പാടിലാണ് അദ്ദേഹം കുറെ ദിവസങ്ങളിലായി. അതിനായി എങ്ങിനെയെങ്കിലും കെ.പി.പി.സി. പ്രസിഡന്റിനു ഒരു ഉപ മുഖ്യ മന്ത്രി പദം സംഘടിപ്പിക്കുവാൻ ഡൽഹി ക്ക് പോയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ മന്ത്രി ആകട്ടെ നിലവിലുള്ള ആശുപത്രികൾ പുതിയ മെഡിക്കൽ കോളേജുകൾ ആക്കാൻ വേണ്ടി തറ ക്കല്ലുകൾ ഇടുന്നതിൽ വ്യാപ്രിതനാണ്.കൂട്ടുത്തരവാദി ത്വം ഉള്ള മറ്റു മന്ത്രിമാരാകട്ടെ മന്ത്രി ക്കസേരക്ക് വേണ്ടിയുള്ള ഈ അടി കണ്ട് ആസ്വദിച്ചിരിക്കുന്നു. പത്രങ്ങളിലെ മുഴു പേജ് പരസ്യങ്ങളിൽ മാത്രം ആണിന്ന് മന്ത്രി സഭ നില നിൽക്കുന്നത്. ഈ ഗുരുതരമായ അവസ്ഥയിൽ രോഗികൾക്ക് ചികിത്സ നൽകാൻ ബാധ്യസ്ഥരായ സർക്കാർ ഡോക്ടർമാർ ആകട്ടെ ചട്ടപ്പടി ജോലി ചെയ്തുള്ള സമരത്തിലും.
ജനം എന്ത് ചെയ്യും? ആരോട് പരാതി പറയും? വിധിയുടെയും ദൈവത്തിന്റെയും കൈകളിൽ ജീവൻ അർപ്പിച്ച് പ്രാർഥനാ നിരതരായി കഴിയാം നമുക്ക്.
കടിക്കാതിരിക്കാൻ കൊതുകിനോടും മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ.ഭരണാധികാരികൾ കേൾക്കാത്ത നമ്മുടെ പ്രാർത്ഥന കൊതുകെങ്കിലും കേട്ടാൽ നമുക്ക് രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കിൽ ജീവിച്ചിരിക്കാം.അടുത്ത തെരഞ്ഞെടുപ്പിൽ ഇതു പോലൊരു ഭരണത്തിന് വോട്ട് ചെയ്യാനായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ