അങ്ങിനെ കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പൂർണമായും ശരിയായ ഒരു വിധിയെഴുത്ത് എന്ന് പറയാൻ കഴിയില്ല എങ്കിലും കുറെയേറെ സീറ്റുകളിൽ ജനം ആലോചിച്ചു തന്നെ ചെയ്തു.
ബാബു,ഷിബു,ജയ ലക്ഷ്മി, മോഹനൻ എന്നീ മന്ത്രിമാരെ തോൽപ്പിച്ചു. അഴിമതിക്കാരനായ ബാബുവും അഹങ്കാരിയായ ഷിബുവും കഴിവില്ലാത്ത മോഹനനും ലക്ഷ്മിയും തോൽക്കേണ്ടവർ. ജനങ്ങളുടെ നല്ല തീരുമാനം.
അഴിമതിയ്ക്കു കുട പിടിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്ത കുറേപ്പേർ ഉണ്ട്. റ്റീവി ഷോകളിൽ വലിയ വാഗ്വാദം നടത്തി മിടുക്കന്മാരെന്നു സ്വയം ധരിച്ചവരാണ് ഇവർ. എന്തൊരു പ്രകടനം ആയിരുന്നു ഈ മണ്ടന്മാരുടെത്. എല്ലാം സർക്കാരിന്റെ അഴിമതിയെ പിന്തുണച്ച്. വാഴയ്ക്കൻ,സിദ്ദിക്ക് വിഷ്ണുനാഥ്, ഉണ്ണിത്താൻ, ലാലി വിൻസെന്റ്, ഹസ്സൻ, ലിജു, ഷാനിമോൾ, പന്തളം സുധാകരൻ, ഉണ്ണിയാടൻ, സുരേഷ് ബാബു, തുടങ്ങിയ മഹാന്മാർ. എല്ലാവരെയും ജനം തോൽപ്പിച്ചു കയ്യിൽ കൊടുത്തു.
സീറ്റ് കിട്ടാതെ മറുകണ്ടം ചാടിയ മഹാന്മാർ 4 പേർ. കേരള കോൺഗ്രസ്സിൽ നിന്നും മാറി പുതിയ പാർട്ടിയുമായി ഇടതു മുന്നണിയിൽ ചേർന്നവർ. മാണിയുടെ അഴിമതിയെ ശക്തിയുക്തം പിന്തുണച്ച ആന്റണി രാജു, പിന്നെ ഫ്രാൻസിസ് ജോർജ്,കെ.സി.ജൊസഫ് പി.സി.ജൊസഫ്. നാല് പേരും തോറ്റു തൊപ്പിയിട്ടു. അത് ജനങ്ങളുടെ വളരെ നല്ല തീരുമാനം.
ഇടതിൽ നിന്നും വലതു മാറി എം.എൽ.എ. ആയ ശെൽവരാജ്. ഇത്തവണ ജനം ശരിയായ പണി കൊടുത്തു.
സർക്കാർ ജോലിക്കാരനെക്കൊണ്ട് ചെരുപ്പഴിപ്പിച്ചു പ്രസിദ്ധനായ ശക്തൻ. രാജി വച്ച എം.എൽ.എ. യെ പുറത്താക്കിയ സ്പീക്കർ. യു.ഡി.എഫ്. നിയമസഭയിൽ ചെയ്ത അടിയും വഴക്കും കാഴ്ച ശക്തിയില്ലാത്തത് കൊണ്ട് കാണാതിരിക്കുകയും ചെയ്ത സ്പീക്കർ. കാഴ്ചയില്ലാത്ത ആ മനുഷ്യനെ ജനം തോൽപ്പിച്ചു.
വയൽ നികത്തി വിമാനത്താവളം പണിയാൻ തുടങ്ങിയ ശിവദാസൻ നായരെ ജനം ഇറക്കി വിട്ടു. അങ്ങേരുടെ തോൽവി വിമാന ത്താവളത്തിന് എതിരെയുള്ള വിധിയെഴുത്തായിരിക്കും എന്ന് നേരത്തെ അങ്ങേരു പറയുകയും ചെയ്തു.
പിന്നെ ആര്യാടാൻ ഷൌക്കത്തും ശ്രേയാംസ് കുമാറും ആണ്.അത് അർഹിച്ച തോൽവി ജനം നൽകി.
അഹങ്കാരത്തിന് രണ്ടു കൈയ്യും കാലും വച്ച സുധാകരനെ ഉദുമയിൽ ജനം മനോഹരമായി തോൽപ്പിച്ചു.
കുറെയൊക്കെ ചിന്താ ശക്തിയില്ലാതെ ചെയ്തു ജനം. അഴിമതിക്കാരെ തൂത്തെറിഞ്ഞു എന്ന് പറയാൻ കഴിയില്ല.
കഴിഞ്ഞ മന്ത്രിസഭയിൽ അഴിമതിക്കാരും കഴിവില്ലാത്തവരും മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ ഏറെ പ്പേർ തിരിച്ചു വന്നു. ചാണ്ടി, മാണി, ശിവകുമാർ, അനൂപ്,റബ്ബ് തുടങ്ങിയ അഴിമതി വീരന്മാരെ തിരികെ കൊണ്ട് വന്നു. കൂടാതെ കുറെ പഴയ എം.എൽ.എ മാരെയും. അത് ഒരു വീണ്ടു വിചാരം ഇല്ലാതെ ജനം ചെയ്തതാണ്.
പിന്നെ ചെയ്ത ഒരു നല്ല കാര്യം രാജഗോപാലിനെ ജയിപ്പിച്ച് ബി.ജെ.പി.യെ നിയമസഭയിൽ എത്തിച്ചതാണ്. ഇരു മുന്നണികളിൽ നിന്നും ഭാവിയിൽ ജനത്തിന് രക്ഷ നേടാനുള്ള ഏക വഴി.

ഇത്രയധികം സ്ഥാനാര്‍ത്ഥികളില്‍നിന്നും 'തമ്മില്‍ഭേദം തൊമ്മനെ'തെരഞ്ഞെടുക്കാനല്ലാതെ..
മറുപടിഇല്ലാതാക്കൂആശംസകള് ബിപിന്‍ സാര്‍
അതെ അതാണ് നടന്നത്
ഇല്ലാതാക്കൂബിപിൻ സർ പറഞ്ഞത് പോലെ കുറച്ചുപേരും കൂടി തോൽക്കേണ്ടതായിരുന്നു...അഴിമതിക്കാർക്ക് കഞ്ഞി വെക്കുകയും, ലഡു കൊടുക്കയും ചെയ്തവർ....കൊലപാതകികളെ സംരക്ഷിച്ച ചിലരും.
മറുപടിഇല്ലാതാക്കൂഏതായാലും നല്ലൊരു ഭരണം പ്രതീക്ഷിക്കാം അല്ലെ....
എന്നു തീർത്തു പറയാൻ കഴിയില്ല. തുടക്കം കഴിയുമ്പോൾ പണം ഉണ്ടാക്കാനും അവരുടെ അണികളെസഹായിക്കാനും തുടങ്ങും. അത് സ്വാഭാവികം. നന്നായാൽ കൊള്ളാം ജനങ്ങൾക്ക്
ഇല്ലാതാക്കൂഇനി നിയുക്ത ഭരണ കൂടം പഴയ പല്ലവികൾ ആവർത്തിക്കാതെ നല്ല ജനകീയ ഭരണമെങ്കിലും കാഴ്ച്ചവെച്ചാൽ മതിയായിരുന്നൂ
മറുപടിഇല്ലാതാക്കൂ