2017, മാർച്ച് 6, തിങ്കളാഴ്‌ച

ദിവ്യ ഗർഭം

പള്ളീലച്ചൻ 16 കാരിയായ  പെൺകുട്ടിയെ ഗർഭിണി ആക്കി. പ്രസവത്തിന് ശേഷം ആരുമറിയാതെ ചോരക്കുഞ്ഞിനെ മാറ്റി, 10 ലക്ഷം രൂപ കൊടുത്തു  പെൺകുട്ടിയുടെ പിതാവിനെ കൊണ്ട് കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുപ്പിച്ച നരാധമൻ ആണ് യേശുവിന്റെ പേരിൽ പ്രാർത്ഥന നടത്തി ക്കൊണ്ടിരുന്ന റോബിൻ വടക്കുംചേരി.   ലണ്ടനിലേക്ക് മുങ്ങാൻ  ആയിരുന്നു നിത്യ പീഡകൻ ആയിരുന്ന അയാളുടെ പ്ലാൻ.പണ്ട്  ബെനഡിക്ട് എന്ന കത്തനാർ മാറിയക്കുട്ടിയെ  പീഡിപ്പിച്ചു കൊലപ്പെടുത്തി. അത് പോലെ പല അച്ചന്മാരും.. അനാശാസ്യ പ്രവർത്തിക്കിടയിൽ പിടിക്കപ്പെട്ട ജോസ്,തോമസ് എന്ന രണ്ടു അച്ചൻമാരും കന്യാസ്ത്രീ സെഫിയും കൂടി  സിസ്റ്റർ അഭയയെ കൊല ചെയ്ത കേസ് അടുത്ത കാലത്തുള്ളത്.

 ഇനിയും മനസ്സിലാകാത്തത് ഈ വിശാസികളെല്ലാം ഇത്തരം അച്ചൻമാരുടെ അടുത്ത് ചെന്ന്കുമ്പസാരിക്കുന്നത് എന്തിനാണ്? ''ഞാനൊരാളെ പീഡിപ്പിച്ചു'' എന്ന് ആരെങ്കിലും  റോബിൻ കത്തനാരുടെ അടുത്ത് കുമ്പസാരിക്കുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ? റോബിൻ ചിരിച്ചു കൊണ്ട് ആത്മഗതം നടത്തും.  "മണ്ടൻ. ഞാൻ എത്ര നാള് കൊണ്ട് നടത്തുന്ന പണിയാ ഇത്. ഇവൻ ഒരെണ്ണം ചെയ്തിട്ട് കുമ്പസരിക്കാൻ വന്നിരിക്കുന്നു.''

 ഈ കത്തനാരന്മാരും മനുഷ്യരാണ്. അവർക്കും വികാരം ഉണ്ടാവുക സ്വാഭാവികം. കല്യാണം കഴിയ്ക്കാൻ പള്ളി സമ്മതിക്കില്ല. അത് കൊണ്ട് അച്ചന്മാർക്കു എളുപ്പ വഴി ഇതാണ്. പള്ളിമേടയിൽ കിട്ടുന്ന പിള്ളാരെ പീഡിപ്പിക്കുക. ഞായറാഴ്ച രാവിലെ ഏറ്റവും ഭംഗിയായി  ഒരുങ്ങിക്കെട്ടി മുന്നിൽ വരുന്ന തരുണീ മണികളെ കാണുമ്പോൾ ഏതു കത്തനാർക്കാ സംയമനം പാലിക്കാൻ കഴിയുക? തലേ ദിവസം കണ്ട പോൺ സൈറ്റിലെ സീനുകൾ മനസ്സിൽ കയറി വരും. പിന്നെ ഇവരിൽ ആരെങ്കിലും ഒരു ഏദൻ തോട്ട "പാപം" കുമ്പസാരിക്കുക കൂടി ചെയ്‌താൽ എന്തായിരിക്കും അയാളുടെ ഗതി?

കർത്താവിൽ വിശ്വസിച്ചോളൂ. പക്ഷേ നേരിട്ട് പ്രാർത്ഥിച്ചു കൂടേ? യേശു അത് കേൾക്കില്ല എന്നുണ്ടോ? വേദ പുസ്തകത്തിൽ അത് പാടില്ല എന്ന് പറയുന്നുണ്ടോ? കുഞ്ഞാടുകളേ, നിങ്ങളാണ് ഈ കത്തനാരന്മാരെ വളർത്തുന്നത്. ബലാത്സംഗം ചെയ്താലും നിങ്ങൾ അവരെ സംരക്ഷിക്കും, ഗർഭമുണ്ടാക്കിയാലും സംരക്ഷിക്കും, കൊലപാതകം ചെയ്താലും സംരക്ഷിക്കും. സംരക്ഷിച്ചോളൂ പുതിയ ദിവ്യ ഗർഭങ്ങൾ ഏറ്റെടുത്തോളൂ. അനുഭവിച്ചോളൂ.

'മകളെ മാപ്പ്' എന്ന് മാർ ആലഞ്ചേരി പറയുന്നുണ്ടെങ്കിലും മനസ്സിലിരുപ്പ് 'എടീ  - മോളെ അച്ചനെ പ്രലോഭിച്ചതിനു നീ മറുപടി പറയേണ്ടി വരും' എന്നാണെന്നു മനസ്സിലാക്കാൻ  സഭയുടെ ലേഖനത്തിൽ വന്ന 'കുട്ടിയാണ് തെറ്റുകാരി' എന്ന നിലപാടു നോക്കിയാൽ മതി. സഭയ്ക്ക് വേണ്ടി പണമുണ്ടാക്കി കൊടുക്കുന്ന അച്ചന്മാരെ അങ്ങിനെയങ്ങു തള്ളിപ്പറയാൻ സഭയ്ക്ക് കഴിയില്ല. അവരെ പിണക്കിയാൽ അവർ വായ തുറക്കും. ആ മാലിന്യം കഴുകിക്കളയാൻ പോപ്പ് മാപ്പ് പറഞ്ഞാലും കഴിയില്ല.

 ഇന്നലത്തെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ, താൻ റോമൻ കാതോലിക്കനാണ് എന്ന് അനൗൺസ് ചെയ്തു കൊണ്ട് സഭയെ പരസ്യമായി  പിന്തുണച്ചു പറയുന്നത് കണ്ടു. ബലാത്സംഗ വീരൻ റോബിൻ നാട് വിടാൻ പോയത്   ബിഷപ്പിന്റെ യൊക്കെ മൗനാനുവാദത്തോടെയല്ല എന്ന് ശക്തിയുക്തം വാദിച്ച ആ മഹാൻ   ഇങ്ങിനെ  ഒരു വൈദികന് വിദേശത്തു പോകാൻ ഇടവകയുടെയോ ബിഷപ്പിന്റെയോ ആരുടേയും അനുവാദം വേണ്ട എന്ന് വരെ പറഞ്ഞു കളഞ്ഞു. സാമ്പത്തികമായും മാനസികമായും സഭ തങ്ങളെ ചൂഷണം ചെയ്യുന്നു എന്നറിഞ്ഞിട്ടും ആ സഭയോട് ഇത്രയും അടിമത്വം കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്തരം  കേസ് അന്വേഷിച്ചാൽ എങ്ങിനെ ഇരിക്കും എന്ന്  ഈ റിട്ടയേർഡ് പോലീസുകാരന്റെ വാക്കുകളിൽ നിന്നും വ്യക്തമാണല്ലോ.



4 അഭിപ്രായങ്ങൾ:

  1. ഈ കത്തനാരന്മാരും
    മനുഷ്യരാണ്. അവർക്കും
    വികാരം ഉണ്ടാവുക സ്വാഭാവികം. കല്യാണം കഴിയ്ക്കാൻ പള്ളി സമ്മതിക്കില്ല. അത് കൊണ്ട് അച്ചന്മാർക്കു എളുപ്പ വഴി ഇതാണ്. പള്ളിമേടയിൽ കിട്ടുന്ന പിള്ളാരെ പീഡിപ്പിക്കുക. ഞായറാഴ്ച രാവിലെ ഏറ്റവും ഭംഗിയായി ഒരുങ്ങിക്കെട്ടി മുന്നിൽ വരുന്ന തരുണീ മണികളെ കാണുമ്പോൾ ഏതു കത്തനാർക്കാ സംയമനം പാലിക്കാൻ കഴിയുക? തലേ ദിവസം കണ്ട പോൺ സൈറ്റിലെ സീനുകൾ മനസ്സിൽ കയറി വരും. പിന്നെ ഇവരിൽ ആരെങ്കിലും ഒരു ഏദൻ തോട്ട "പാപം" കുമ്പസാരിക്കുക കൂടി ചെയ്‌താൽ എന്തായിരിക്കും അയാളുടെ ഗതി?

    സത്യം ...!

    മറുപടിഇല്ലാതാക്കൂ
  2. കന്യാ സ്ത്രീകൾ കുമ്പസരിച്ചാൽ മതി എന്നാ കുഞ്ഞാടുകളുടെ ഇപ്പഴത്തെ നിലപാട്.

    മറുപടിഇല്ലാതാക്കൂ
  3. അച്ചന്മാർ എവിടെപ്പോയി കുമ്പസാരിക്കും??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവരുടെ കുമ്പസാരം അല്ലെ കണ്ടു കൊണ്ടിരിക്കുന്നത്

      ഇല്ലാതാക്കൂ