വാണിയാനും വാണിയത്തിയും കളി എന്നൊരു പഴഞ്ചൊല്ലുണ്ട്. പൊതു ജനം ആട്ടാൻ കൊണ്ട് കൊടുക്കുന്ന കൊപ്രയിൽ നിന്നും എണ്ണ അടിച്ചു മാറ്റാൻ രണ്ടു പേരും കളിക്കുന്ന ഒരു നാടകം. തമ്മിൽ ഒരു വഴക്ക്. അടിയിൽ നിന്നും രക്ഷപ്പെടാൻ എന്ന വ്യാജേന ചക്ക് തുടയ്ക്കുന്ന തുണിയുമായി ആകെത്തേയ്ക്കു ഒരു ഓട്ടം. അവിടെ ഇരിക്കുന്ന പാത്രത്തിൽ എണ്ണ പിഴിഞ്ഞൊഴിച്ചു തിരിച്ചു വരുന്നു. കൊപ്ര കൊണ്ടു കൊടുത്തവൻ വിഡ്ഢിയായി നിൽക്കുന്നു.
അത് പോലാണ് CPI യും CPM ഉം കളിക്കുന്നത്. CPM ന്റെ പോളിസികൾക്കു എതിരെ ജന പക്ഷത്തു നിന്നു കൊണ്ട് CPI പ്രതികരിക്കുന്നു. സിപിഎം എതിർക്കുന്നു. പക്ഷേ ഈ സംഭവങ്ങളൊക്കെ നടക്കുന്നത് ഫേസ് ബുക്കിലും ജനയുഗ-ദേശാപമാനി പത്രത്താളുകളിലും വാർത്താ സമ്മേളനങ്ങളിലും മാത്രമാണ് എന്നതാണ് ഇത് ജനങ്ങളെ വിഡ്ഢിയാക്കാനുള്ള നാടകം ആണെന്ന് പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും രൂക്ഷമായ പ്രതികരണങ്ങൾ വാദ പ്രതി വാദങ്ങൾ. ലാ അക്കാദമി വിഷയത്തിൽ ഇത് പോലെ ഇവർ തമ്മിൽ വഴക്കു ഉണ്ടാക്കിയതാണ്. കയ്യേറ്റം ഒഴിപ്പിക്കും എന്ന് സി.പി.ഐ. പറഞ്ഞു.ഒന്നും സംഭവിച്ചില്ല. പിണറായി പറഞ്ഞിടത്തു കാര്യങ്ങൾ നിന്നു.
മൂന്നാറിൽ സംഭവിക്കുന്നത്. മൂന്നാർ. റവന്യു ഭൂമി ഒഴപ്പിക്കാൻ പോയ സബ് കളക്ടറെ തടഞ്ഞു,തെറി വിളിച്ചു. സ്ഥിരം ശൈലിയിൽ CPI പ്രതികരിച്ചു. ഒന്നും സംഭവിച്ചില്ല. തടഞ്ഞ CPM കാർ സസുഖം വാഴുന്നു. CPI മുന്നണി യോഗങ്ങളിലും മന്ത്രി സഭാ യോഗത്തിലും ശബ്ദമുണ്ടാക്കുന്നു എന്ന് മാത്രം. ശക്തമായ ഒരു നിലപാട് എടുക്കുന്നില്ല. പുറത്തു പോര്, അകത്തു അഡ്ജസ്റ്റ്മെന്റ്. മുന്നണിയിലെ എല്ലാ പാർട്ടികളും തുല്യരാണ് എന്നൊക്കെ മാർക്സിസ്റ്റ് കാര് പറയുന്നെങ്കിലും അവരാണ് കാര്യങ്ങൾ നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം. സി.പി.ഐ. ക്കും. അധികാരം വേണം. ജന പക്ഷത്താണ് എന്ന് ധാരണ പരത്തണം. അതാണ് ജന വഞ്ചന.
'വാണിയാനും വാണിയത്തിയും
മറുപടിഇല്ലാതാക്കൂകളി എന്നൊരു പഴഞ്ചൊല്ലുണ്ട്. പൊതു
ജനം ആട്ടാൻ കൊണ്ട് കൊടുക്കുന്ന കൊപ്രയിൽ
നിന്നും എണ്ണ അടിച്ചു മാറ്റാൻ രണ്ടു പേരും കളിക്കുന്ന ഒരു നാടകം. തമ്മിൽ ഒരു വഴക്ക്. അടിയിൽ നിന്നും രക്ഷപ്പെടാൻ എന്ന വ്യാജേന ചക്ക് തുടയ്ക്കുന്ന തുണിയുമായി ആകെത്തേയ്ക്കു ഒരു ഓട്ടം. അവിടെ ഇരിക്കുന്ന പാത്രത്തിൽ എണ്ണ പിഴിഞ്ഞൊഴിച്ചു തിരിച്ചു വരുന്നു. കൊപ്ര കൊണ്ടു കൊടുത്തവൻ വിഡ്ഢിയായി നിൽക്കുന്നു...'
അത് പോലാണ് CPI യും CPM ഉം കളിക്കുന്നത്...!
എണ്ണ പോകുന്നത് നമ്മുടെയും
മറുപടിഇല്ലാതാക്കൂമാർക്സിസമെന്നാൽ പകൽ മതേതരവും രാത്രി ഭീകരവാദവും തഴച്ചുവളരാനുള്ള ഉത്തമ ആശയസംഹിതയായി മാറി.
മറുപടിഇല്ലാതാക്കൂഎന്നിട്ടും കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്കു അത് മനസിലായില്ല എന്നതാണ് അത്ഭുതം
ഇല്ലാതാക്കൂ