മരണം 6കുറെ ആയി. കടലിൽ എത്ര പേർ അകപ്പെട്ടു, എത്ര പേർക്ക് ജീവഹാനി സംഭവിച്ചു എന്നൊന്നും ആർക്കും അറിയില്ല. അതിശക്തമായി തുടരുന്ന പേമാരിയും കാറ്റും. സമയത്തു മുന്നറിയിപ്പ് നൽകുന്നതുൾപ്പടെയുള്ള ദുരന്ത നിവാരണ നടപടികൾ എടുക്കാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടത് കൊണ്ടാണ് നില ഇത്രയും രൂക്ഷമായത്, ഇത്രയും മരണങ്ങൾ നടന്നത്. അതിന്റെ കൂടുതൽ തെളിവുകൾ ആണ് പുറത്തു വരുന്നത്. ഓഖി ചുഴലിക്കാറ്റ് രൂപപെടുന്നതിനെയും അതിന്റെ ആഘാതങ്ങളെയും കുറിച്ച് വിശദമായ വിവരങ്ങൾ ആണ് ലഭ്യമായത്. എന്നിട്ടും യാതൊരു നടപടികളും എടുക്കാതെ സർക്കാർ അലംഭാവം കാട്ടി. സെൻ കുമാറിനും ജേക്കബ് തോമസിനും എതിരെ കേസ് എടുക്കുന്നതിനും, ജോയ്‌സ് ജോർജിന്റെയും മറ്റു മാർക്കിസ്റ്റ് കാരുടെയും മൂന്നാർ കയ്യേറ്റം സംരക്ഷിക്കുന്നതിനും അൻവറിന്റെ പാർക്ക് രക്ഷിക്കാൻ പുതിയ നിയമം കൊണ്ട് വരുന്നതിനും ഒക്കെയുള്ള തിരക്കിനടിയിൽ പിണറായിക്ക് കുറെ പാവങ്ങളുടെ ജീവൻ രക്ഷിക്കാൻ എവിടെ സമയം?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്ത് പറയാൻ
മറുപടിഇല്ലാതാക്കൂസൂചന കണ്ട് പഠിച്ചില്ലെങ്കിൽ ...
മറുപടിഇല്ലാതാക്കൂസർവ്വത്ര നശിച്ച ഭരണം.
മറുപടിഇല്ലാതാക്കൂ