"നിന്നെ ആരാടീ ഇങ്ങോട്ടു എടുത്തോണ്ട് വന്നത്" ഒരു എം.എൽ.എ. ഡ്യൂട്ടി ചെയ്യുന്ന ഒരു ഡെപ്യൂട്ടി കളക്റ്ററോട് ചോദിക്കുന്നതാണ് ഇത്. പാറശ്ശാല MLA ഹരീന്ദ്രകുമാർ ആണ് ഈ വീരൻ. ഏതു പാർട്ടിക്കാരനാണ് എന്ന്പ്രത്യേകം പറയേണ്ട ല്ലോ.കാരണം ഇത്തരം സ്വഭാവം സിപിഎമ്മിന്റെ പാരമ്പര്യമാണ്. മന്ത്രി എംഎം മണി സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെ വട്ടിന് ഊളമ്പാറ കൊണ്ട് പോകണമെന്ന് പറഞ്ഞു. മറ്റൊരു സബ് കളക്ടർ പ്രേം കുമാറിന് തലയ്ക്കു സുഖമില്ലെന്നു മണി പറഞ്ഞു. സബ് കളക്ടർ കോപ്പി അടിച്ചു ജയിച്ചതാണ് എന്ന് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ഇപ്പോൾ പാറശ്ശാല എംഎൽഎ യും ഇങ്ങിനെ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നു.
മന്ത്രിമാരും എംഎൽഎ മാരും നടത്തുന്ന ഇത്തരം അന്തസ്സില്ലാത്ത പ്രതികരണങ്ങൾ സർക്കാരിന് യോജിച്ചതല്ല എന്ന് മുഖ്യ മന്ത്രി പറഞ്ഞിട്ടില്ല. അതാണ് നമ്മുടെ മുഖ്യ മന്ത്രി.
ഇത്രയും ആയിട്ടും ഒരൊറ്റ ഉദ്യോഗസ്ഥനും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. മന്ത്രിമാരുടെയും മറ്റും ചീത്ത വിളി കേൾക്കാൻ ഏതു കോഡ് ഓഫ് കോണ്ടക്ട് ആണ് ഇവരെ നിർബന്ധിതരാക്കുന്നത്? ഒരു കൂട്ടം ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ പൃഷ്ടം താങ്ങി പത്തു കാശു ണ്ടാക്കാൻ നോക്കും. ഡെപ്യുട്ടി കളക്ടറെ വിരട്ടിയതിൽ അവരുടെ തന്നെ ഒരു കീഴുദ്യോഗസ്ഥനും (ബി.ഡി.ഓ) ഉണ്ടെന്നു കേൾക്കുന്നു.മറ്റേ കൂട്ടർ രാഷ്ട്രീയക്കാരുടെ ആട്ടും തൂപ്പും സഹിച്ചു കഴിഞ്ഞോളും. അതാണ് രാഷ്ട്രീയക്കാർ ഇവരെ ഇങ്ങിനെ തെറി പറയുന്നത്.
ഹാദിയായുടെ സുഖവിവരം തേടി ഓടി നടന്ന വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ കാണാനില്ല. ഉത്തരേന്ത്യ യിൽ ഒരു പെൺകുട്ടിയ്ക്ക് ചെവി വേദന വന്നാൽ ചാനലിൽ വന്നു ഘോര ഘോരം പ്രസംഗിക്കുന്ന ഒറ്റ വനിതാ പ്രവർത്തകയെയും കണ്ടില്ല. എല്ലാവരും ഫോൺ ഓഫ് ആക്കി വച്ച് വടക്കോട്ടു നോക്കിയിരിക്കുകയാണ്. അവിടന്നെ ന്തെങ്കിലും കിട്ടുമോ എന്ന് നോക്കി. സ്ത്രീകളെ അസഭ്യം പറയുന്നതും ജോലി തടയുന്നതും ജാമ്യമില്ലാ കുറ്റമാണ്. MLA ക്കെതിരെ ആര് കേസ് എടുക്കും?
മന്ത്രിമാരും എംഎൽഎ മാരും
മറുപടിഇല്ലാതാക്കൂനടത്തുന്ന ഇത്തരം അന്തസ്സില്ലാത്ത
പ്രതികരണങ്ങൾ സർക്കാരിന് യോജിച്ചതല്ല
എന്ന് മുഖ്യ മന്ത്രി പറഞ്ഞിട്ടില്ല....
അതാണ് നമ്മുടെ മുഖ്യ മന്ത്രി....
അല്ലെങ്കിൽ തന്നെ മാന്യമായി സംസാരിക്കുവാൻ എത്ര ജനപ്രതിനിധികൾക്ക് അറിയാം ..നമ്മുടെ മുമ്പിൽ തന്നെ ഉണ്ടല്ലോ എത്രയോ മാലിന്യ വാഹനങ്ങൾ ...മണി മന്ത്രി ,സുധാകരൻ മന്ത്രി അങ്ങനെ ലിസ്റ്റ് ഒരു 3 0തിന് അടുത്തെങ്കിലും കാണും
മറുപടിഇല്ലാതാക്കൂഇത്ര വൃത്തികെട്ട ഭരണവും ഭരണവർഗ്ഗവും ഇതുവരെ കേരളത്തിൽ വന്നിട്ടില്ല.
മറുപടിഇല്ലാതാക്കൂ