2011 നവംബർ 22, ചൊവ്വാഴ്ച

Trivandrum Chilli Chicken

മാതൃഭൂമി, തിരുവനന്തപുരം 2011 നവംബര്‍ 21 . 

"ഹോട്ടലുകളിലെ  ഭക്ഷണങ്ങള്‍ പരിശോധിക്കാന്‍ ഇറങ്ങിയ പരിശോധനാ സംഘം ജില്ലയിലെ ഒരു ബാര്‍ attached   ഹോട്ടലിലെ അടുക്കളയില്‍ നടക്കുന്നത് കണ്ടു ഞെട്ടി. വിളമ്പിയ ശേഷം തിരിച്ചെടുത്ത പാത്രങ്ങളിലെ ബാക്കി മാലിന്യം സഹിതം ചില്ലി ചിക്കന്‍ വീണ്ടും പാചക പാത്രത്തിലേക്ക് തട്ടുന്നു. മുളക് പൊടിയും മസാലയും ചേര്‍ത്ത് ഇത് വീണ്ടും തീന്‍ മേശയിലേക്ക്‌ എത്തിക്കാനായുള്ള പാചകമാണ് നടക്കുന്നത് . ചിക്കന്‍ തീര്‍ന്നു പോയത് കൊണ്ടാണ് വേസ്റ്റ് വീണ്ടും ഉപയോഗിച്ചതെന്ന് പാചകക്കാരന്റെ പരിവേദനം."

വായിച്ചപ്പോള്‍ തന്നെ  ചര്‍ദിക്കാന്‍   തോന്നി.  പല  ഹോട്ടലുകളിലും  കയറി നമ്മളും ചില്ലി ചിക്കന്‍ കഴിച്ചിട്ടുള്ള താണല്ലോ? ആള്‍ക്കാര്‍ കടിച്ചു തുപ്പിയ എല്ലിന്‍ കഷണങ്ങളും, അതില്‍ അല്‍പ്പം ഇറച്ചി പറ്റിപ്പിടിച്ചു ഇരിക്കുന്നു എങ്കില്‍ മസാല ചേര്‍ത്ത് പുതിയ ചാപ്സ് ആയി വരുമല്ലോ?  ഇത്രയും വൃത്തികെട്ട , നീചവും നിന്ന്യവും ആയ പണി ചെയ്യുന്ന ആ ഹോടലിനെ വെറും  1000 രൂപ പിഴ മാത്രം അടപ്പിച്ചു പ്രശ്നം അവസാനിപ്പിച്ച ഉദ്യോഗസ്ഥരെ പ്പറ്റി എന്ത് പറയാന്‍? സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാന്‍ രണ്ടു MLA മാരുടെ ശുപാര്‍ശയും ഉണ്ടായിരുന്നു. ഈ ആള്‍ക്കാരും അവരുടെ കുടുംബാ ന്ഗങ്ങളും ഹോട്ടലുകളില്‍   നിന്നും ഭക്ഷണം കഴിക്കാറ് ഉണ്ടല്ലോ. ഉച്ചിഷ്ടം കഴിച്ചാലും പണം കിട്ടിയാല്‍ മതി എന്നായിരിക്കും അവരുടെ പോളിസി.

 നവംബര്‍ 19 ആം തീയതി  ശനിയാഴ്ച നടത്തിയ raid  ല്‍ തലസ്ഥാന നഗരിയിലെ 8 ഹോട്ടലുകളില്‍ നിന്നും പഴയ തും അഴുകിയ തുമായ ഭക്ഷണം പിടിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ്‌  പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. സൌത്ത് പാര്‍ക്ക്, ചാലൂക്യ ബാര്‍ തുടങ്ങിയ പ്രമുഖ ഹോട്ടലുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. സാധാരണ പോലെ ചെറിയ പിഴ  അടച്ചു  പ്രശ്നം തീര്‍ത്തു കാണും. 

 ഇതെല്ലാം ഇങ്ങിനെ പിഴ അടച്ചു തീര്‍ക്കാന്‍ ഉള്ളതാണോ? Prevention  of  Food  Adulteration ആക്ട്‌ അനുസരിച്ച് ശിക്ഷാര്‍ഹം അല്ലേ?  Section  16  അനുസരിച്ച്  ജയില്‍  നിര്‍ബന്ധം   ആണ്. 

Raid  കള്‍ പ്രഹസനം ആക്കാതെ ഉദ്യോഗസ്ഥന്മാരും, ശുപാര്‍ ശക്ക്‌ പോകാതെ ജന പ്രതിനിധികളും,  ഇത്തരം ഹോട്ടലുകളുടെ പേര് പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിക്കാന്‍  പത്രങ്ങളും  തയ്യാറായാല്‍ പ്രശ്നം പരിഹരിക്കപ്പെടും.  

Eating  Out  ഒരു ഫാഷന്‍ ആണെന്ന് തെറ്റി ധരിച്ചു സ്വന്തം അടുക്കളയിലെ സ്വാദിഷ്ടവും ആരോഗ്യകരവും ആയ ഭക്ഷണം ഒഴിവാക്കി ഹോട്ടലില്‍ പോകുന്ന പുത്തന്‍ തലമുറക്കാരെ, പൊങ്ങച്ചക്കാരെ, ഒന്നാലോചിക്കൂ.  നിങ്ങള്‍  എന്താണ് കഴിക്കുന്നത്‌ എന്ന് നിങ്ങള്‍ അറിയുന്നില്ല. അന്ന്യന്‍ ചവച്ചു തുപ്പിയത് ആയിരിക്കും നിങ്ങളുടെ ഇഷ്ട ഭോജനം.   പണം കൊടുത്തു  അന്യന്റെ എച്ചില്‍  എന്തിനു തിന്നണം?

മുന്‍ തലമുറകള്‍ രുചികരമായ  ഭക്ഷണം  ഉണ്ടാക്കി കഴിച്ച വൃത്തിയുള്ള നിങ്ങളുടെ അടുക്കളയിലേക്കു മടങ്ങൂ. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു ആശുപത്രികളെ ഒഴിവാക്കൂ.

2011 നവംബർ 21, തിങ്കളാഴ്‌ച

SUKH RAM JAILED

RP Pandey, CBI Special judge in a land mark judgment put Sukh Ram in jail forthwith observing that "he had already reaped the dividend of long process of law and is enjoying freedom which will strengthen the belief that one can earn money by corrupt means and enjoy it by spending some portion of it."

Sukh Ram though convited in two cases was out on bail.

It is the right way of thinking for the judges considering the long drawn legal battles lasting for many years. The corrupt people amass money and hire top class legal manipulators to bail them out through the loopholes of law at the expense of truth. Judiciary is the only hope of people and these traitors should not be allowed to move around freely.

2011 നവംബർ 16, ബുധനാഴ്‌ച

Kerala Corporations


കോര്‍പറേഷന്‍കളും ബോര്‍ഡുകളും പങ്കു വക്കുകയാണ്. കാതലായ ഭാഗങ്ങള്‍ ഒക്കെ വല്ല്യേട്ടന്മാര്‍ മൂപ്പ് ഇളമ അനുസരിച്ച് ആദ്യം തന്നെ കൈക്കല്‍ ആക്കി. ബാക്കി മിച്ചം വന്ന എല്ലും കഷണങ്ങളും കൊണ്ടു ദുര്‍ബലര്‍ ആയ ഇള മുറക്കാര്‍ മുറു മുറുപ്പോടെ  സംതൃപ്തരായി. ഒരു വല്യേട്ടന്  പിന്നെയും ആര്‍ത്തി. ഒരു ചെയര്‍മാന്‍ സ്ഥാനം കൂടി വേണം. പക്ഷെ കോര്‍പറേഷന്‍ എല്ലാം തീര്‍ന്നു. ഉണ്ടാക്കി കൊടുക്കാന്‍ ഒരു ഐറ്റവും ബാക്കി ഇല്ല. ഇല്ല എന്ന് തീര്‍ത്തു പറയാനും വയ്യ. തുലാസില്‍ തൂങ്ങുകയാണ് ഭാവി. ഒരാള്‍ മാറിയാല്‍ തീര്‍ന്നു എല്ലാം. ആറ്റു നോറ്റിരുന്നു വന്ന ഭാഗ്യം ആണ്. 

അതാ ശകുനിയുടെ ബുദ്ധി. 

ഇക്കാക്കക്ക് വേണ്ടി പുതിയ ഒരെണ്ണം ഉണ്ടാക്കി കൊടുത്തു.

"കേരള  മന്ത്രി സഭ വികസന കോര്‍പറേഷന്‍" 

2011 നവംബർ 15, ചൊവ്വാഴ്ച

Chief Minister's Largesse

മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി വലിയ വിജയം ആവുകയാണ്. പെന്തക്കോസ്ത് സുവിശേഷകന്മാര്‍  നല്‍കുന്ന രോഗ ശാന്തിയും ശുശ്രൂഷയും ഏറ്റു വാങ്ങാന്‍ പതിനായിര ക്കണക്കിന് വിശ്വാസികള്‍ തടിച്ചു കൂടുന്ന കണ്‍വെന്ഷനുകള്‍ നടക്കുന്ന തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍  സ്ടെടിയം ആയിരുന്നു വേദി. ആ പരിപാടിയില്‍ 30000 പരാതികള്‍ സമര്‍പ്പിക്കപെടുകയും അതില്‍ 20000 ത്തില്‍ ഏറെ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ഉച്ചക്ക് അല്‍പ്പം (പാല്‍) കഞ്ഞിമാത്രം കുടിച്ച്  ശ്രീമാന്‍  ഉമ്മന്‍ ചാണ്ടി നടത്തിയ 16 മണിക്കൂര്‍ നീണ്ട യന്ജത്തില്‍ ആണ് ഇത്രയും ജനങ്ങള്‍ക്ക്‌ ആശ്വാസം അരുളിയത് . 


ഇത്രയും പരാതികള്‍ എവിടന്നു വന്നു? ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചു വന്നതല്ല. കാലാ കാലങ്ങളായി പരിഹാരമാകാതെ ഫയലുകള്‍ക്കുള്ളില്‍  കെട്ടിക്കിടന്ന അപേക്ഷകള്‍ ആണിതെല്ലാം. സര്‍ക്കാര്‍ ഓഫീസുകളുടെ പല പടി വാതിലുകളിലും പല തവണ മുട്ടിയിട്ടും ഫലം ഇല്ലാതെ ചുവപ്പ് നാടയില്‍ കുരുങ്ങി ക്കിടന്നവ. സമയാ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടപടി എടുത്തിരുന്നുവെങ്കില്‍ പണ്ടേ പരിഹൃതം  ആകേണ്ടവ. നിഷേധിക്കപ്പെട്ട  അവകാശങ്ങള്‍ക്ക് വേണ്ടി ആണ് പാവം ജനങ്ങള്‍, വൃദ്ധരും, രോഗികളും, ഗര്‍ഭിണികളും, കൈകുഞ്ഞെന്തിയവരും, വടി ഊന്നിയും, വീല്‍ ചെയറിലും വിശന്നു വലഞ്ഞു പൊരി വെയിലില്‍ പകലന്തിയോളം ദയാ ദാക്ഷിന്ന്യതിനായി കാത്തു നില്‍ക്കേണ്ടി വന്നത്. 

പണ്ട് മഹാരാജാക്കന്മാര്‍ പട്ടും വളയും പണക്കിഴിയും  ഇഷ്ടപ്പെട്ടവര്‍ക്ക് ദാനം നല്‍കിയത് പോലെ അല്ല ഒരു ജനകീയ മുഖ്യമന്ത്രി ആശ്വാസം നല്‍കുന്നത്. നിയമാനുസൃതമായ കാര്യങ്ങള്‍ മാതമാണ് ചെയ്യുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക്‌ നിയമപരം ആയി അവകാശപ്പെട്ടത് ഇത്തരം പരിപാടികളില്‍ക്കൂടെ അല്ലാതെ നേരായ മാര്‍ഗത്തിലൂടെ ലഭ്യമാക്കാന്‍ മുഖ്യ മന്ത്രി നടപടി എടുക്കണം. ഇതിനു മറ്റൊരു തലം കൂടി ഉണ്ട്. ഇത്രയും അപേക്ഷകള്‍ ഉദോഗസ്ഥ തലത്തില്‍ തീരുമാനം ആകാതെ കിടന്നത് എന്ത് കൊണ്ടാണ്? അഴിമതി! ഇതിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള ആര്‍ജവം മുഖ്യ മന്ത്രി കാണിക്കണം. മാത്രമല്ല. ഇത്തരം ജന സമ്പര്‍ക്ക പരിപാടികള്‍ അഴിമതിക്കാര്‍ക്ക് ഒരു പ്രോത്സാഹന വും ആകും. അതിനാല്‍ ഈ തീര്‍പ്പാക്കിയ  പരാതികളില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുക ആണ് ആദ്യം വേണ്ടത്. 

ഒരു റേഷന്‍ കാര്‍ഡ് നോ , വില്ലേജ്  ഓഫീസില്‍ നിന്നൊരു സര്‍ ടിഫികറ്റ് നോ, മരുന്ന് വാങ്ങാന്‍ നൂറു രൂപക്കോ, വിധവ പെന്‍ഷന്‍ഓ വേണ്ടി മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി വരുന്നത് വരെ പാവം ജനങ്ങള്‍ കാത്തിരിക്കണം എന്ന ഒരു  അവസ്ഥ കേരളത്തില്‍ ഉണ്ടാകരുത്.

K.M. Mani's Mining in Sea

അധികാരത്തില്‍ കയറിയാല്‍ പ്രകൃതിയോടു പ്രാകൃതമായി  പെരുമാറുന്നവര്‍ ആണ് അധികം രാഷ്ട്രീയക്കാരും. പ്രപഞ്ചത്തിന്റെ നില നില്‍പ്പ് പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ അധിഷ്ടിതം ആണെന്ന് അറിയാമെങ്കിലും അറിയാത്ത ഭാവം നടിച്ച് വൈരാഗ്യ ബുദ്ധിയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ ആണിവര്‍. വികലമായ മനസ്സിന്റെ സംതൃപ്തിയും വീണു കിട്ടുന്ന സമ്പത്തിന്റെ കനവും ആകാം കാരണങ്ങള്‍. സൈലന്റ് വാലി, ആണവ വൈദ്യുതോല്‍പാദന നിലയങ്ങള്‍, എന്ടോസള്‍ഫാന്‍, ജനിതക വിത്തുകള്‍ തുടങ്ങി പ്രകൃതിക്കും ജീവ ജാലങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും നാശം വിതക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന ഇവരുടെ മാനസിക നില നമുക്ക് ഊഹിക്കാമല്ലോ? 

ധനകാര്യ മന്ത്രി കെ. എം. മാണി കടലില്‍ നിന്ന് മണല്‍ വാരാനുള്ള ഒരു പദ്ധതിയും ആയി രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. ഈ മണല്‍ വാരല്‍ സമുദ്രത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഖാതങ്ങളും നാശങ്ങളും എന്താണെന്ന ഒരു ശാസ്ത്രീയ പഠനവും   നടത്തിയിട്ടില്ല. സമുദ്രത്തിലെ ആവാസ വ്യവസ്ഥിതി യെയും ജീവ ജാലങ്ങളെയും ഇത് ഗുരുതരം ആയി ബാധിക്കും. സുനാമി പോലത്തെ കടല്‍ ക്ഷോഭങ്ങള്‍ അടുത്ത കാലത്തായി അധികരിച്ചിട്ടുണ്ടല്ലോ.

കഴിഞ്ഞ  കാലങ്ങളില്‍ ഭാരതത്തിലും പാകിസ്താനിലും വന്‍ തോതില്‍ മനുഷ്യനും സ്വത്തിനും നാശ നഷ്ടം വിതച്ച  cyclone കൊടുങ്കാറ്റും പേമാരിയും മനുഷന്റെ വീണ്ടു വിചാരം ഇല്ലാത്ത പ്രവൃത്തികള്‍ കൊണ്ടു ഉണ്ടായതാണ് എന്ന് ശാസ്ത്ര ലോകം കണ്ടു പിടിച്ചു. ഇന്ത്യാ മഹാ സമുദ്രത്തിനു മുകളില്‍ മനുഷ്യ നിര്‍മിതമായ അന്തരീക്ഷ മലിനീകരണം ആണിതിന് കാരണം എന്ന് തെളിഞ്ഞു. 

കടലില്‍ നിന്നുമുള്ള മണല്‍ വാരല്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ   എന്നൊന്നും നോക്കാതെ വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശാസ്ത്രത്തോടും മനുഷ്യനോടും പ്രപഞ്ചത്തോടും ഉള്ള വെല്ലു വിളി ആണ്.

കഴിഞ്ഞ  സര്‍ക്കാര്‍ തുടങ്ങി വച്ച അണക്കെട്ടുകളിലെ മണല്‍ വാരി തീര്‍ന്നിട്ട്  പോരേ കടലിലേക്ക്‌ ഇറങ്ങാന്‍?

"മരങ്ങള്‍ ഇല്ലാതെയും കടലില്‍ ധാരാളം മഴ പെയ്യുന്നുന്ടല്ലോ പിന്നെ വനത്തിന്റെ ആവശ്യം എന്താണ് . മരമെല്ലാം വെട്ടി വിറ്റു കൂടെ? " എന്ന്  ചോദിച്ച മഹാരഥന്മാര്‍ ഭരിച്ചിരുന്ന നാടാണിത്. അത് പോലെ എന്തെങ്കിലും ഒരു ചോദ്യം പരിസ്ഥിതി സ്നേഹികള്‍ക്ക്  ഇവിടെയും പ്രതീക്ഷിക്കാം.

2011 നവംബർ 9, ബുധനാഴ്‌ച

Koodamkulam Nuclear Plant

APJ Abdul Khalam, former president’s sudden love for Koodamkulam natives suggesting 200 crore rupee package shows his metamorphosis as an astute politician. The other day he was eloquent in declaring that the Koodamkulam nuclear plant is absolutely safe. How much he now concerned about the backwardness of Koodamkulam area? Where was he all these years? He became  aware of Koodamkulam’s backwardness only today? The package is obviously to lure the people of Koodamkulam who are on an agitation against the nuclear plant.

Only Indians loyal to the US business interest will say that nuclear plants are safe. They themselves know well that the Three Mile Island, Chernobyl and Fukushima nuclear disasters may happen to Indian plants also. It is also known that United States have not commissioned any nuclear plant for the last many years.Everybody knows there is no absolute safety for any nuclear plant and it will be a perennial threat to humanity. 

Still they want nuclear plants.

2011 നവംബർ 4, വെള്ളിയാഴ്‌ച

send off

ഒരു സാദാ സര്‍ക്കാര്‍ ആപ്പീസ് . ഒരു യാത്ര അയപ്പ് സമ്മേളനം ആണ് രംഗം. 

അനേക വര്‍ഷത്തെ സേവനത്തിനു ശേഷം പെന്‍ഷന്‍ പറ്റി വിരമിക്കുമ്പോള്‍ സഹ പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കുക പതിവാണ്. വര്‍ഷങ്ങളായി ഒന്നിച്ചു ജോലി ചെയ്തവരും പുതു മുഖങ്ങളും എല്ലാവരും ചേര്‍ന്ന് ഓഫീസില്‍ ഒരു ചായ സല്കാരവും ഔപചാരികം ആയ ഒരു മീറ്റിങ്ങും. അത് കഴിഞ്ഞ് വൈകുന്നേരം വിരമിച്ച ആളെ സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിക്കുന്നു. അവര്‍ക്കായി അവിടെ പാര്‍ട്ടി ഒരുക്കി യിട്ടുണ്ടാകും. 
കാലം മാറി. ഇപ്പോള്‍ റിട്ടയര്‍ മെന്റിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ആഘോഷം തുടങ്ങുന്നു. പെന്‍ഷന്‍ പറ്റുമ്പോള്‍ കിട്ടുന്ന provident ഫണ്ട്‌ , gratuity, തുടങ്ങിയവ മുന്നില്‍ കണ്ട് സഹ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന്  വഴങ്ങി അവര്‍ക്ക് ഏതെങ്കിലും ഹോട്ടലില്‍  വച്ചൊരു പാര്‍ടി. ആളൊന്നിനു ചെലവ്  മിനിമം 500  രൂപ. പിന്നെ മദ്യവും. അതില്‍ പങ്കെടുക്കാത്ത വനിതാ സഹ പ്രവര്‍ത്തകര്‍ക്ക്  ഒരു buffet  ലഞ്ച് . ഇക്കണ്ട കാലം മുഴുവന്‍ ശമ്പളത്തില്‍ നിന്നും ഒരു  പങ്ക് നിക്ഷേപിച്ച്  സ്വരുക്കൂട്ടിയ പണം വയസ്സ് കാലത്ത് തിരിച്ചു കിട്ടുന്നത് ആണ്  സ്നേഹ നിധി കള്‍ ആയ സഹ പ്രവര്‍ത്തകര്‍ കഴിച്ചും കുടിച്ചും രസിക്കുന്നത്. 

യാത്ര അയപ്പ് സമ്മേളനത്തിലേക്ക് മടങ്ങി വരാം. ഓഫീസിലെ ഹാളില്‍ സഹ പ്രവര്‍ത്തകര്‍ എല്ലാം കൂടിയിട്ടുണ്ട്. വേദിയില്‍ നടുക്ക് കസേരയില്‍ റിട്ടയര്‍ ചെയ്യുന്ന വ്യക്തി. ഇടതും വലതും ഓഫീസ് മേധാവിയും യുണിയന്‍ ഭാരവാഹിയും. സ്വാഗതം പറയുന്നത് ഈ  ശുംപന്‍ ആണ്. (ശുമ്പന്‍ എന്ന പദത്തിന് എന്തര്‍ത്ഥം?  മഹാന്‍, ശ്രേഷ്ടന്‍, മഹര്‍ഷി എന്നെല്ലാം അര്‍ത്ഥങ്ങളും ആയി അനവധി സംസ്കൃത പണ്ഡിതന്മാര്‍ കോടതി മുന്‍പാകെ  എത്തിയിട്ടുണ്ട്. ശരിയായ അര്‍ഥം എന്താണെന്ന് ബഹു. കേരള ഹൈകോടതി പറയുന്നത് വരെ നമ്മള്‍ ഉപയോഗിച്ച അര്‍ഥം തന്നെ എടുക്കാം.) alzheimer's രോഗത്തിന്റെ പിടിയില്‍ ആണോ ഈ പുള്ളി എന്ന് സംശയം തോന്നാം. പരസ്പര ബന്ധം ഇല്ലാതെ കുറെ കാര്യങ്ങള്‍ പറയുന്നു. മിടുക്കന്‍ ആകാനാണ് ഈ പാവത്താന്റെ പ്രകടനങ്ങള്‍ എല്ലാം. റിട്ടയര്‍ ചെയ്യുന്ന വ്യക്തി മറ്റു യുണിയന്‍ ഇല്‍ പെട്ട ആളാണെങ്കില്‍ അയാളെ എന്തെങ്കിലും പറഞ്ഞു ആക്ഷേപിക്കാന്‍ "സ്വാഗതന്‍" മറക്കാറില്ല. 

പിന്നീട് ഓഫീസ് മേധാവിയുടെ ഊഴം ആണ്. ഓഫീസ് പണിയില്‍ റിട്ടയര്‍ ചെയുന്ന വ്യക്തി ഏതെങ്കിലും കാലത്ത്  ചെയ്ത എന്തെങ്കിലും തെറ്റോ കുറ്റമോ ചൂണ്ടിക്കാട്ടി ആളെ തേജോ വധം ചെയ്യും. തനിക്കു ഇഷ്ടം അല്ലാത്ത രീതിയില്‍, സത്യ സന്ധം ആയിട്ടാണെങ്കില്‍ പ്പോലും, പ്രവര്‍ത്തി ച്ചിട്ടുണ്ട് എങ്കില്‍ അതിനും ഉണ്ട് ഒരു കൊട്ട്. 

പിന്നെ  ഓരോരോ വേഷങ്ങള്‍ വരവായി. തെയ്യം, തിറ,പുലികളി ......... ഓരോ അസോസിയേഷന്‍ റെയും പ്രധിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. എന്തെങ്കിലും ഒക്കെ പറയുന്നു. അപ്പോഴേക്കും ഏകദേശം മൃത പ്രായനായ വിരമിക്കുന്ന വിശിഷ്ട വ്യക്തിയെ മറുപടി പ്രസംഗ ത്തിനായി ക്ഷണിക്കുന്നു. ഒളിയമ്പുകളും കുത്തു വാക്കുകളും പരിഹാസങ്ങളും കേട്ട് അസ്ത പ്രജ്ഞന്‍ ആയ ആ വൃദ്ധന്‍ എല്ലാവരെയും  ദയനീമായി നോക്കി കൈ കൂപ്പി വണങ്ങി ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു.

തീര്‍ന്നില്ല. നന്ദി പ്രകാശനം എന്ന അവസാനത്തെ ചടങ്ങിലേക്ക് കടക്കുക ആയി. "കര്‍ത്തവ്യത്തില്‍" കടക്കുന്നതിനു മുന്പായി "കൃതജ്ഞത ന്റെ" വക ആയി ഒരു പ്രസംഗം. മറ്റുള്ളവര്‍ പറഞ്ഞതെല്ലാം വീണ്ടും പറഞ്ഞുള്ള   ഒരു വക. ഇനിയും പ്രജ്ഞ അറ്റിട്ടില്ലാത്ത ആ പാവം മനുഷ്യന് സ്വന്തം വക ആയി അല്പം പരിഹാസവും. 

ജനഗണമന ഒരു കുളിര്‍ കാറ്റായി റിട്ടയര്‍ ചെയ്യുന്ന ആ പാവത്തെ തഴുകി. കഴിഞ്ഞു. ഒരു ഗ്രൂപ്പ് ഫോട്ടോയും കൂടി. ഫോട്ടോക്ക് ഇരിക്കുമ്പോള്‍ നെഞ്ചില്‍  ചേര്‍ത്ത് പിടിച്ച ബൊക്കെ ഒരു റീത്ത് പോലെ തോന്നി ആ  മനുഷ്യന്.