2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

HSC പരീക്ഷ


ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തിന്‍റെ ഒരു പേജാണിത്‌.... മുംബൈ എഡിഷന്‍. 

21 ഫെബ്രുവരി HSC പരീക്ഷ പ്രമാണിച്ച് സമരം പിന്‍ വലിക്കുന്നു എന്ന്. 






1. Mumbai Junior College Teachers Union called off its stir work in view of Higher Secondary exam.

2. Non-teaching staff call off strike ahead of HSC exam.

3.
Maharashtra Rajya Shikshan Sanstha Mahamandal,the umbrella body of private educational institutes across the state has also decided not to strike.

4. All 4,000 BEST buses, including 272 AC buses, will ply. We will make some of our buses available exclusively for HSC students from stations to exam centres, BEST general manager Om Prakash Gupta said.

5. The School Bus Owners Association said it will ferry students from railway stations to exam centres and colleges.


ഇവിടെ കേരളത്തില്‍ അല്ല. അങ്ങ് മുംബൈ യില്‍.  ഒരു പരീക്ഷക്ക്‌ പാവം കുട്ടികളെ ദ്രോഹിക്കാതിരിക്കാന്‍ അവിടത്തെ ഉത്തരവാദിത്വ പ്പെട്ട ട്രേഡ് യുണിയന്‍ കാര്‍  എടുത്ത തീരുമാനം. 

കേരളത്തിലെ രാഷ്ട്രീയ, ട്രേഡ് യുണിയന്‍ നേതാക്കള്‍ ഇങ്ങിനെ ഒരു കാര്യം തങ്ങളുടെ കുട്ടികളുടെ പരീക്ഷക്ക്‌ വേണ്ടി ചെയ്യുമോ? ഇല്ല. സമരം അന്ന് ഒന്ന് കൂടി ശക്തമാക്കും. ഒരു കുട്ടി പോലും പരീക്ഷ എഴുതാതെ ഇരിക്കാന്‍ സ്ക്കൂളില്‍ പ്രത്യേക സമരം ചെയ്യും. വരുന്ന അധ്യാപകരെയും കുട്ടികളെയും കരി ഓയില്‍  ഒഴിക്കും. തെറി വിളിക്കും,അടിച്ചോടിക്കും. 

സമരത്തില്‍ ജനങ്ങള്‍ക്ക്‌ ബുദ്ധി മുട്ടുണ്ടാകാതിരിക്കാന്‍ മുംബൈ നേതാക്കള്‍ എന്തൊക്കെ ചെയ്തു എന്ന് നോക്കാം . 


Taxi union leader A L Quadros said all 32,000 black and-yellow taxis and 3,000 Cool Cabs will ply.


With unions led by T Kurien, the Shiv Sena, the MNS and Swabhimaan Sanghatana not participating, 30-40 % autos are expected to be on roads


മുംബൈ യിലെ ഭരണാ ധികാരികള്‍ എന്തൊക്കെ ചെയ്തു എന്ന് നോക്കാം. 

Chief Secretary Jayant Kumar Banthia said all steps had been taken to ensure the strike did not impact electricity, water supply, health, transport and other services.

ATMS,ONLINE TRANSACTIONS |

Will be operational

TRADERS/SHOPKEEPERS |


Most traders will do business on the bandh day and a majority of shops will not down shutters

AIRPORT |


MIAL spokesperson said operations will continue uninterrupted and special buses will be run for flyers convenience if autos/taxis stay off roads

AMBULANCES |


Ambulances will ferry patients to hospitals

FIRE BRIGADE |


Though firemen will be part of the stir,they will resume duty in case of a major fire or a building collapse

CONTINGENCY PLAN


Senior state officials asked to dissuade unions from joining strike Additional police presence at railway stations and vital installations to thwart law and order problems Additional buses to ferry people, students to and from railway stations

Control rooms to be set up in all 35 districts. A state-level control room, which will be manned 24X7 by an IAS officer, to function as a coordination arm

Two-hourly reports on the strikes impact to be communicated to the chief secretary and the chief minister

During the strike, government officials and the police asked to take extra care to ensure senior citizens, students, physically challenged and women are not put to inconvenience.
If shortage of BEST or ST drivers arises, the government will depute drivers with private transport services

ഇവിടെ നമ്മുടെ അധികാരികള്‍ എന്തൊക്കെ ചെയ്തു ജനങ്ങള്‍ക്ക്‌ വേണ്ടി?
രണ്ടു ദിവസവും ജനങ്ങള്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ വേണ്ടത് എല്ലാം ചെയ്തു . ജോലിക്ക് പോയവരെ അടിച്ചോടിച്ചു . അങ്ങിനെ എല്ലാ ദ്രോഹവും. എത്ര നാള്‍ നമ്മള്‍ ഇവരെ സഹിക്കണം?

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഒളി ക്യാമറ-നഗ്നത

സ്വന്തം ചാരിത്ര്യ ത്തിന്‍റെയും സ്വകാര്യതയുടെയും സംരക്ഷണം സ്വയം ഏറ്റെടുക്കേണ്ട ഒരു പരിതാപകരം ആയ സ്ഥിതിയിലേക്കാണ് സ്ത്രീയെ സമൂഹം തള്ളി വിടുന്നത്. അത്തരം ഒരു സാഹചര്യം വന്നു ചേരുന്നതിനു അനുകൂലമായ നിലപാടാണ് നമ്മുടെ നീതി,ന്യായ, നിയമ പാലകരും അനുവര്‍ത്തിക്കുന്നത്.

 സ്ത്രീകളുടെ നഗ്നത ദര്‍ശിക്കുന്നതിനു രഹസ്യമായി ഒളി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്ന് വ്യാപകം ആയിരിക്കുന്നു.  ഹോട്ടല്‍ മുറികളിലും,കുളി മുറികളിലും മൂത്ര പ്പുരകളിലും തുടങ്ങി ശരീര ഭാഗങ്ങള്‍ അനാവരണം ചെയ്യുന്ന  എല്ലാ ഇടങ്ങളിലും ഒളിഞ്ഞിരിക്കുന്ന  ക്യാമറക്കണ്ണ്‍ കളെ ഭയന്നാണ് സ്ത്രീകള്‍ കഴിയുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ ഇല്ലെന്ന് സ്ത്രീകള്‍ സ്വയം ഉറപ്പു വരുത്തണം എന്ന് ഉദ്ബോധിപ്പിക്കുകയാണ് നമ്മുടെ പോലീസ്. 

ഇതല്ല ശരി. സ്തീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം  തടയാനുള്ള നടപടികള്‍ എടുക്കുകയാണ് ചെയ്യേണ്ടത്. ഹോട്ടല്‍, തിയേറ്റര്‍,കടകള്‍ , ട്രയല്‍ റൂമുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരെങ്കിലും ഒളി ക്യാമറകള്‍ സ്ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതി ന്‍റെ പൂര്‍ണ ഉത്തരവാദിത്വം അവയുടെ ഉടമകള്‍ക്കാണ്. പബ്ലിക്‌ ടോയിലറ്റുകളില്‍ അതിന്‍റെ നടത്തിപ്പുകാര്‍ക്കും. ഇടയ്ക്കിടെ പരിശോധിച്ച് ക്യാമറകളോ അത് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അവരുടെ ചുമതല ആണ്. അവര്‍ക്ക് അറിവില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ അവരെ അനുവദിക്കരുത്. അവരെ ആണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഇങ്ങിനെ കര്‍ശന നടപടി എടുത്താല്‍ ഒളി ക്യാമറ പ്രശ്നം പരിഹരിക്കാം. 


2013, ഫെബ്രുവരി 23, ശനിയാഴ്‌ച

2 day Bharath Strike-2013

രണ്ടു ദിവസത്തെ പണിമുടക്ക്‌ ഭാരതത്തെ മൊത്തം ഏതാണ്ട് പൂര്‍ണമായും സ്തംഭിപ്പിച്ചു. വ്യവസായ ശാലകള്‍,കാര്‍ഷിക മേഖല,സേവന മേഖല, തുടങ്ങി എല്ലായിടവും സമരം.  വാഹനങ്ങള്‍ ഒന്നും നിരത്തിലിറക്കാന്‍ അനുവദിക്കാതെ,കടകള്‍ ഒന്നും തുറക്കാന്‍ അനുവദിക്കാതെ കേരളത്തിലെ ജന ജീവിതം പൂര്‍ണമായും നിശ്ചലം ആയപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ തൊഴില്‍ മേഖല മാത്രം ചലനം  അറ്റു . 

അങ്ങിനെ സമരം വലിയൊരു വിജയം ആയി. 

ഈ പണി മുടക്കിന്‍റെ ബാക്കി പത്രം എന്താണ്?

 മിനിമം ശമ്പള വര്‍ധനവിനും മാറ്റാനുകൂല്യങ്ങള്‍ വര്‍ധനവിനും വേണ്ടി ആയിരുന്നു ഈ  പണി മുടക്ക്. മുതലാളിമാരുടെ മനസ്സില്‍ ഒരു ചെറു ചലനം എങ്കിലും ഉണ്ടാക്കാന്‍ ഈ പണി മുടക്കിന് കഴിഞ്ഞോ?വ്യവസായങ്ങള്‍ എല്ലാം കുറെ കോടീശ്വരന്മാരുടെ കയ്യില്‍ ആണ്. ഭാരതത്തിലെ 1 7 ശതമാനം സ്വത്തും വെറും 2 ശതമാനം ആള്‍ക്കാര്‍  കൈവശപ്പെടുത്തി വച്ചിരിക്കുകയാണ്. അവരാണ് നമ്മെ ഭരിക്കുന്നതും. 

പണി മുടക്ക് കൊണ്ടു എന്ത് നേടി എന്ന് ഒന്ന് കൂടി ചിന്തിക്കൂ, അടുത്ത പണി മുടക്കിന് ആഹ്വാനം ചെയ്യുന്നതിന് മുന്‍പ് . 

2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

ATTUKAL PONGALA

ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ മുഴുവന്‍ സ്വര്‍ണം പൂശാന്‍ പോകുന്നു. ഇനി ദേവിയെ തൊഴാന്‍ പോകുന്ന ഭക്തര്‍ക്ക്‌ സ്വര്‍ണ തകിടുകള്‍ പതിച്ച പുറം ചുമരുകള്‍ കണ്ടു ആത്മ നിര്‍വൃതി അടയാം. എന്താണ് ഈ സ്വര്‍ണം പൊതിയുന്നത് കൊണ്ടുള്ള പ്രയോജനം?

അമ്പലങ്ങളിലും പള്ളികളി ലും സ്വര്‍ണ കൊടിമരങ്ങളും വമ്പന്‍ മിനാരങ്ങളും പണിഞ്ഞ് ആര്‍ഭാടത്തിനായി ധാരാളം പണം പാഴാക്കി കളയുന്നത് ഇന്നത്തെ ഫാഷന്‍ ആയി മാറിയിരിക്കുന്നു. തങ്ങളുടെ മതം മുന്നില്‍ എത്തണം എന്ന മത്സര ബുദ്ധി വിശ്വാസികളുടെ മനസ്സില്‍ കുത്തി വച്ച് സ്വ സമുദായത്തില്‍ സ്വീകാര്യതയും ഉണ്ടാക്കുന്നു, മത നേതാക്കന്മാര്‍.

പൊങ്കാല സമയത്ത് ഏതാണ്ട് 35 ലക്ഷം സ്ത്രീകള്‍ ആറ്റുകാലില്‍ എത്തുന്നു. മറ്റു ദിവസങ്ങളിലും അനേകം പേര്‍ എത്തുന്നു. ദേവിയെ ദര്‍ശിക്കാന്‍ ആണവര്‍ വരുന്നത്. അല്ലാതെ സ്വര്‍ണത്തിന്‍റെ തിളക്കം കാണാനല്ല. 50 കിലോഗ്രാം സ്വര്‍ണം ആണ് ഇതിനു വേണ്ടി വരുന്നത്. ഇത്രയും സ്വര്‍ണം ഭിത്തികളില്‍ പതിച്ച് പാഴാക്കി കളയുന്നത് ഒട്ടും ശരി അല്ല. 15 കോടി രൂപ യില്‍ അധികം  ആകും ഇതിന്റെ വില. ഈ പണം ഏതെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുക.

ക്ഷേത്രത്തിനു ചുറ്റും ഇനിയും നികത്താത്ത വയല്‍ ധാരാളം ഉണ്ട്.അത് വാങ്ങി നെല്‍കൃഷി ചെയ്യുക.ദൈവത്തിന്‍റെ  പേരില്‍ വിശക്കുന്നവന് ഒരു നേരം ആഹാരം കൊടുക്കാമല്ലോ.ഒരു ആശുപത്രി തുടങ്ങി അഗതികള്‍ക്ക് സൌജന്യ ചികിത്സയും മരുന്നും നല്‍കുക.അങ്ങിനെ പലതും.  ദേവി സംപ്രീത ആയിക്കൊള്ളും.ഭക്തരുടെ പണം ദൈവത്തിന്‍റെ പേരില്‍ അര്‍പ്പിക്കുന്നത്,സ്വര്‍ണം പൂശി ആര്‍ക്കും പ്രയോജനം ഇല്ലാതെ പാഴാക്കി കളയരുത്.ഒരു തരി പ്പൊന്നിനു  പോലും  ഗതി ഇല്ലാത്ത ലക്ഷക്കണക്കിന്‌ ഭക്തകള്‍ സ്വര്‍ണ ശ്രീകോവിലില്‍ നോക്കി, ദേവിയെ സാക്ഷി നിര്‍ത്തി,ക്ഷേത്ര ഭരണാധികാരികളെ,ഈ അഹങ്കാരത്തിന് നിങ്ങളെ ശപിക്കും.

2013, ഫെബ്രുവരി 6, ബുധനാഴ്‌ച

ടോള്‍


നാം നിരന്തരം ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ഓര്‍മിപ്പിക്കുക യാണ് ഓരോ യാത്രയിലും നമ്മുടെ വാഹനത്തിന് മുന്നില്‍ ചാടി വീഴുന്ന 'ടോള്‍' എന്ന ഭൂതം. പിരിച്ചിട്ടും പിരിച്ചിട്ടും പിരിവു തീരാത്തതാണ്  കേരളത്തിലെ പാലങ്ങളുടെ ടോള്‍. വര്‍ഷങ്ങളായി ജനം ടോള്‍ കൊടുക്കുന്നു. ഇനിയും എത്ര നാള്‍ കൊടുക്കേണ്ടി വരും എന്ന് ആര്‍ക്കും അറിയില്ല നിര്‍മാണ ചെലവ് തിരികെ കിട്ടി ടോള്‍ നിറുത്തലാക്കിയ  ഒരു ചരിത്രം കേരളത്തില്‍ ഇല്ല. ഇനിയും പണം കിട്ടാനുണ്ട് എന്നാണു സര്‍കാരിന്റെ എപ്പോഴത്തെയും മറുപടി. അധികാരികളുടെ അനാസ്ഥയും അസംഘടിതരായ ജനങ്ങളുടെ നിസ്സഹായതയും ആണ് ഈ ആജീവനാന്ത ടോളിനു  കാരണം.

പിരിക്കുന്നതിന്റെ ഒരംശം മാത്രം ആണ് ഖജനാവില്‍ എത്തുന്നത്‌.ബാക്കി  മുഴുവന്‍  കോണ്ട്രാക്ടര്‍ മാരുടെ കീശയിലും.എത്ര വാഹനങ്ങള്‍ കടന്നു പോകുന്നു എന്നും എത്ര ടോള്‍ കിട്ടുന്നു എന്നും ഉള്ള കണക്കുകള്‍ ഒന്നും നോക്കാതെ ചെറിയ തുകക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ടോള്‍ പിരിവു ലേലം ചെയ്തു നല്‍കുന്ന പതിവാണ് ജനങ്ങള്‍ക്ക്‌ ബാധ്യധ ആകുന്നത്.



ശാസ്ത്രം വളരെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യതയോടെ ടോള്‍ പിരിവ് നടത്തുകയാണ് വേണ്ടത്. വ്യക്തമായ കണക്കുകളും സൂക്ഷിക്കാന്‍ കഴിയും. ടോള്‍ ബൂത്തിനു മുന്നില്‍ ഓരോ 'ലയിനിലും'ക്യാമറ സ്ഥാപിക്കുക.രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പടെ വാഹനത്തിന്റെ മുന്‍ ഭാഗത്തിന്റെ ചിത്രം ക്യാമറ പകര്‍ത്തി അത് കൌണ്ടറില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ മോണിട്ടറില്‍ തെളിയുമ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രമാണോ 'റിട്ടേണ്‍'കൂടി ഉണ്ടോ എന്നതനുസരിച്ച് ടോള്‍ ടിക്കറ്റ് അപ്പോള്‍ പ്രിന്റ്‌ ചെയ്ത് നല്‍കി പണം വാങ്ങാം.വാഹനങ്ങളുടെ നമ്പര്‍,കടന്നു പോയ തീയതി തുടങ്ങി ആവശ്യമുള്ള വിവരങ്ങള്‍ മുഴുവന്‍ ആ രസീതില്‍ ഓടോമാടിക് ആയി ഉള്‍പ്പെടുത്താം.( ഇത് റെക്കോര്‍ഡ്‌ ആയി കമ്പ്യൂട്ടറില്‍ കിടക്കുന്നത് കൊണ്ട് കുറ്റാന്വേഷണത്തില്‍ പോലീസിനും ഈ വിവരം പ്രയോജനപ്പെടുത്താം).ചെറിയ വാഹനങ്ങള്‍ക്കും വലിയവക്കും പ്രത്യേകം ലയിനുകള്‍ ആക്കാം.

വളരെ തുച്ചമായ ചിലവില്‍ (ഒന്നോ രണ്ടോ ലക്ഷം രൂപ) സ്ഥാപിക്കാവുന്നതാണീ സിസ്റ്റം.എത്ര വാഹനങ്ങള്‍ കടന്നു പോയി, എത്ര പണം കിട്ടി എന്നെല്ലാം  ഉള്ള സര്‍വ വിവരങ്ങളും കൃത്യമായ കണക്കുകളും കമ്പ്യൂട്ടറില്‍ ശേഖരിച്ചു വക്കാം.ഒരു വിരല്‍ ത്തുമ്പില്‍ അത് ലഭ്യം ആവുകയും ചെയ്യും.

ലേലം ഒഴിവാക്കി സര്‍ക്കാരിനു  നേരിട്ട് പണം പിരിക്കാം. മൊത്തം പണം ചോര്‍ന്നു പോകാതെ കിട്ടുകയും ചെയ്യും. കൂടാതെ ആജീവനാന്ത ടോളില്‍ നിന്നും ജനങ്ങള്‍ക്ക് മുക്തിയും.

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

RSS

                                                  Photo by   PTI-Mathrubhoomi.

RSS "padhasanchalan" (march) on the streets of Dargah Bazar in Ajmer(Rajasthan-INDIA) being greeted with flowers by the Muslim brethren.

An excellent testimony to the communal harmony prevalent in India. Who says the Hindus & Muslims are daggers drawn at each other? None other than the fanatics and traitors. And of course Pakistan.

Let us not get carried away by the false propaganda.

2013, ഫെബ്രുവരി 2, ശനിയാഴ്‌ച

മാലിന്യ പ്രശ്നം

സംസ്ഥാന ഭരണ കൂടവും നഗരസഭാധികാരികളും ഒത്തൊരുമിച്ചുള്ള  ഉജ്ജ്വലമായ പ്രവര്‍ത്തന ഫലമായി തിരുവനന്തപുരം നഗരത്തിലെ മാലിന്യ നീക്കം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിലച്ചിരിക്കുക യാണല്ലോ. അതെല്ലാം നഗരത്തില്‍ കെട്ടിക്കിടക്കുന്നു.നിസ്സഹായരായ ജനങ്ങള്‍ സര്‍വം സഹിച്ച് മൂക്ക് പൊത്തി ജീവിക്കുന്നു.

ഏതാണ്ട് ഒരു ലക്ഷം  ടണ്ണിലേറെ ഖര മാലിന്യം ആണ്  തിരുവനന്തപുരം നഗരത്തില്‍ കെട്ടി കിടക്കുന്നത്.ഏതോ ഒരു സ്വകാര്യ കമ്പനി പണം വാങ്ങി ഇത്രയും മാലിന്യം എടുത്തു കൊള്ളാം എന്ന് പറഞ്ഞ് മുന്നോട്ടു വന്നിരിക്കുകയാണ്.സ്വകാര്യ പാറ മടകളിലെ കുഴികള്‍ നികത്താനാണ് ഇതെന്ന് അവര്‍ പറയുന്നു.വീണു കിട്ടിയ സൌഭാഗ്യം പോലെ സര്‍ക്കാരും  നഗരസഭയും ഈ ഓഫര്‍ സ്വീകരിക്കുന്നതായി പറയുന്നു. പാറമട സ്വകാര്യം ആണെങ്കിലും സര്‍ക്കാര്‍ ആണെങ്കിലും എല്ലാവര്‍ക്കും അവകാശപ്പെട്ട ഭൂമിയെ ആകെ ബാധിക്കുന്ന പ്രശ്നം ആണിത്.ഈ മാലിന്യത്തില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളം (ലിച്ചേറ്റ്)ഭൂമിയേ യും കുടിവെള്ള സ്രോതസ്സുകളെയും മലിനമാക്കാം.മറ്റു പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാം.റെയില്‍വേ സ്റെഷനുകളും സര്‍ക്കാര്‍ സ്ഥലങ്ങളും ഇത്തരത്തില്‍ നികത്തുന്നതിനെതിരെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് അതിനാലാണ്.

അത് കൊണ്ട്   എവിടെയൊക്കെ ആണ് മാലിന്യം നിക്ഷേപിക്കുന്നത് എന്നും പരിസ്ഥിതി  പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നും വിശദമായി, ശാസ്ത്രീയമായി പഠിച്ചതിനു ശേഷം മാത്രമേ ഈ സംരംഭവും ആയി മുന്നോട്ടു പോകാവൂ. അല്ലാതെ എങ്ങിനെ എങ്കിലും നഗരത്തില്‍ നിന്നൊഴിവാക്കാം എന്ന നിലപാട് ശരി അല്ല. ഇവിടെ നിന്നൊഴിവാക്കി നിലവിലുള്ളതിലും  ഗുരുതരമായ പ്രശ്നം ഉണ്ടാക്കി വയ്ക്കരുതേ എന്ന് മന്ത്രി യോടും മേയറോടും അഭ്യര്‍ത്ഥിക്കുന്നു. 


2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

SHRUTHI





ശ്രുതി പഠിക്കുകയാണ് .വിശന്ന് ഇരുന്ന്. പഠിക്കാന്‍ മിടുക്കി ആണീ പത്താം ക്ലാസുകാരി.എല്ലാ വിഷയത്തിലും 90ശതമാനം മാര്‍ക്കുണ്ട്‌.. കോഴിക്കോട് മാവൂര്‍ സര്‍ക്കാര്‍ ഹയര്‍ secondary സ്കൂളിലെ  പൊന്നോമന ആണവ ള്‍ . 

വിശപ്പാണ് അവളുടെ കൂട്ടുകാരി.

200 കോടി tonne ഭക്ഷണ പദാര്‍ഥങ്ങള്‍ ഓരോ വര്‍ഷവും പാഴാക്കി കളയുന്ന (study by British Institute of Mechanical Engineering ) ഈ ലോകത്താണ് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ശ്രുതി കഷ്ടപ്പെടുന്നത്.മദ്യം കഴിച്ച്  ലഹരി പിടിക്കാന്‍ 5000 കോടി രൂപ വര്‍ഷം  തോറും മുടക്കുന്ന കേരളത്തില്‍, 4 പേര്‍ക്ക് താമസിക്കാന്‍ 27 നില കെട്ടിടം 4000 കോടി രൂപയ്ക്കു പണിയിച്ച  ഭാരതത്തില്‍ . ഇവിടെ ആണ് പച്ച വെള്ളവും കഴിച്ച് ശ്രുതി യെ പ്പോലുള്ള  കുട്ടികള്‍ പള്ളിക്കൂടത്തില്‍  പോകുന്നത്,ആഹാരം കഴിക്കാന്‍ ഗതി ഇല്ലാതെ കഴിയുന്നത്‌...


ശ്രുതിക്ക് വേണ്ടി ഒരു എളിയ പ്രവൃത്തി. 1000 രൂപ, ശ്രുതിയുടെ ദയനീയ സ്ഥിതി കാണിച്ചു തന്ന മാതൃഭൂമിയുടെ പേരില്‍  അയച്ചു കൊടുക്കുന്നു. ശ്രുതിക്ക് നല്‍കാനായി. ഇതൊരു സഹതാപം  അല്ല. ഇത് കടമയാണ്.

നന്നായി പഠിച്ചു വരൂ എന്ന ആശംസയും.

LET US HELP HER 

NSS ഉം Sukumaran Nair ഉം

മന്നത്ത് പദ്മനാഭന്  ശേഷം, കിടങ്ങൂര്‍ ഗോപാല കൃഷ്ണ പിള്ളയുടെ കാലഘട്ടത്തില്‍  NSS  വീണ്ടും ഉശിരുള്ള ഒരു പ്രസ്ഥാനം ആയി മാറി. 

 ഫയര്‍ ബ്രാന്‍ഡ് ലീഡര്‍ കിടങ്ങൂരിനെ താല്‍പ്പര കക്ഷികള്‍ എല്ലാരും കൂടി കുളിപ്പിച്ച് കിടത്തി. കിടങ്ങൂര്‍ ഇങ്ങിനെ വളര്‍ന്നാല്‍ കേരളം ഭരിക്കും എന്ന നില വന്നപ്പോള്‍ എല്ലാരും കൂടി സിങ്കപ്പൂര്‍ ഹൈ കമ്മീഷണര്‍ ആക്കി ഒതുക്കി. തിരിച്ചു വന്നതിനു ശേഷം സ്ഥിതി മഹാ കഷ്ടം. ഏതോ ഒരു തുക്കടാ പാര്‍ട്ടിയുടെ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌  ആയി.   ചങ്ങനാശ്ശേരി തെരുവിലൂടെഒരു ജാഥ നയിച്ച്‌ നടക്കുന്ന ദയനീയ കാഴ്ച ഓര്‍മ വരുന്നു.അതായിരുന്നു ഗതി.

കാലം കുറെ കഴിഞ്ഞു.സുകുമാരന്‍ നായര്‍ അധികാരത്തില്‍ വന്നു.തിരഞ്ഞെടുപ്പില്‍  രഹസ്യ ധാരണയും ഉണ്ടാക്കി.അങ്ങിനെ ഒരു കാര്യം ആണ് ഇപ്പോള്‍  വിളിച്ചു പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചങ്ങനാശ്ശേരി NSS ആസ്ഥാനത്തിനു മുന്നില്‍ ഒരു Q ആണ്. നായരുടെ അനുഗ്രഹം വാങ്ങാന്‍. ആയി. തലയും വാലും എല്ലാം കാണും. ഈ വര്‍ഗീയ സംഘടനയോട് അപ്പോഴവര്‍ക്ക് എന്ത് സ്നേഹം ആണെന്നോ. കാണാന്‍ അനുവാദം കിട്ടാന്‍ എത്ര ദിവസം വേണമെങ്കിലും കാത്തു നില്‍ക്കും. കാണണ്ട എന്ന് പറഞ്ഞാല്‍ തല താഴ്ത്തി മടങ്ങി പോകും.മന്നത്തിന്‍റെ  സാമാധിയില്‍ പൂക്കള്‍ അര്‍പ്പിച്ച് തൊഴു കയ്യോടെ, "അര്‍ദ്ധ നിമീലിത മിഴികളിലൂറും അശ്രു ബിന്ദു"ക്കളോടെ  ആത്മ നിര്‍വൃതി അടഞ്ഞു ഈ മഹാന്മാര്‍  നില്‍ക്കുന്നത്   കണ്ടാല്‍ നാണക്കേട്‌ കൊണ്ട് നമ്മുടെ തൊലി ഉരിഞ്ഞു പോകും. പക്ഷെ അവര്‍ക്കൊരു ഉളുപ്പും ഇല്ല. കേരള രാഷ്ട്രീയം നന്നായി മനസ്സിലാക്കിയ മന്നം ഈ പൊറാട്ട് നാടകം കണ്ട് ചിരിക്കുന്നുണ്ടാകാം.

 സുകുമാരന്‍ നായര്‍ പറഞ്ഞതെല്ലാം ശരി ആണോ എന്നറിയാന്‍ മറ്റു മാര്‍ഗങ്ങളില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു രണ്ടു പേരും ജീവിച്ചിരിപ്പില്ല. പക്ഷെ ആ പറച്ചിലിന്‍റെ കടുപ്പം നോക്കിയാല്‍ സംഗതി ശരി എന്ന് തന്നെ തോന്നും.തെറ്റാണെങ്കില്‍ പറയാന്‍ പാര്‍ട്ടി SUPREMO  യെ തന്നെ വെല്ലു വിളിച്ചിരിക്കുകയാണല്ലോ സുകുമാരന്‍ നായര്‍.. കാത്തിരുന്നു കാണാം.

ഈ ഉശിര് നഷ്ട്ടപ്പെടാതെ NSS  സൂക്ഷിച്ചാല്‍ മാത്രം മതി.താലൂക്ക് സമ്മേളനത്തിലെ ജന ബാഹുല്യം അതിനു  തെളിവാണല്ലോ.

TAILPIECE 

"സത്യം എന്തെന്ന് പാര്‍ട്ടി നേതൃത്വം പറയണം" -രമേശ്‌ ചെന്നിത്തല.


സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലില്‍  ആരും മറുപടി ഒന്നും പറയാതെ അങ്ങിനെ നില്‍ക്കുന്ന ദിവസം ഒരു NEWS  ചാനലില്‍ വന്ന SCROLLING ന്യൂസ്‌ ആണ്. ആകെ ഞെട്ടിപ്പോയി.  എന്തൊരു മറിമായം,എന്തൊരു ധൈര്യം. ഞെട്ടലില്‍ നിന്ന് ഭാഗികം ആയി വിമുക്തം ആയപ്പോഴേക്കും ചാനലില്‍ പരസ്യം വന്നു.അടുത്ത ചാനലുകള്‍ പരതി. ഞെട്ടിപ്പിക്കുന്ന (BREAKING ) ന്യൂസ്‌ എങ്ങും ഇല്ല. വീണ്ടും പഴയ ചാനലില്‍ എത്തി.കാത്തിരുന്നു. അതാ വരുന്നു വീണ്ടും SCROLL .രണ്ടാം ഭാഗം നോക്കി. ശ്വാസം നേരെ വീണു.  "ലാവലിന്‍ കേസില്‍ നിലപാടെന്താണെന്ന് CPM വ്യക്തമാകണം." അതാണ്‌ ശ്രീമാന്‍ ചെന്നിത്തല പറഞ്ഞത്. ഹോ! സമാധാനം ആയി.