2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഒളി ക്യാമറ-നഗ്നത

സ്വന്തം ചാരിത്ര്യ ത്തിന്‍റെയും സ്വകാര്യതയുടെയും സംരക്ഷണം സ്വയം ഏറ്റെടുക്കേണ്ട ഒരു പരിതാപകരം ആയ സ്ഥിതിയിലേക്കാണ് സ്ത്രീയെ സമൂഹം തള്ളി വിടുന്നത്. അത്തരം ഒരു സാഹചര്യം വന്നു ചേരുന്നതിനു അനുകൂലമായ നിലപാടാണ് നമ്മുടെ നീതി,ന്യായ, നിയമ പാലകരും അനുവര്‍ത്തിക്കുന്നത്.

 സ്ത്രീകളുടെ നഗ്നത ദര്‍ശിക്കുന്നതിനു രഹസ്യമായി ഒളി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്ന് വ്യാപകം ആയിരിക്കുന്നു.  ഹോട്ടല്‍ മുറികളിലും,കുളി മുറികളിലും മൂത്ര പ്പുരകളിലും തുടങ്ങി ശരീര ഭാഗങ്ങള്‍ അനാവരണം ചെയ്യുന്ന  എല്ലാ ഇടങ്ങളിലും ഒളിഞ്ഞിരിക്കുന്ന  ക്യാമറക്കണ്ണ്‍ കളെ ഭയന്നാണ് സ്ത്രീകള്‍ കഴിയുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ക്യാമറകള്‍ ഇല്ലെന്ന് സ്ത്രീകള്‍ സ്വയം ഉറപ്പു വരുത്തണം എന്ന് ഉദ്ബോധിപ്പിക്കുകയാണ് നമ്മുടെ പോലീസ്. 

ഇതല്ല ശരി. സ്തീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം  തടയാനുള്ള നടപടികള്‍ എടുക്കുകയാണ് ചെയ്യേണ്ടത്. ഹോട്ടല്‍, തിയേറ്റര്‍,കടകള്‍ , ട്രയല്‍ റൂമുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരെങ്കിലും ഒളി ക്യാമറകള്‍ സ്ഥാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതി ന്‍റെ പൂര്‍ണ ഉത്തരവാദിത്വം അവയുടെ ഉടമകള്‍ക്കാണ്. പബ്ലിക്‌ ടോയിലറ്റുകളില്‍ അതിന്‍റെ നടത്തിപ്പുകാര്‍ക്കും. ഇടയ്ക്കിടെ പരിശോധിച്ച് ക്യാമറകളോ അത് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അവരുടെ ചുമതല ആണ്. അവര്‍ക്ക് അറിവില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ അവരെ അനുവദിക്കരുത്. അവരെ ആണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഇങ്ങിനെ കര്‍ശന നടപടി എടുത്താല്‍ ഒളി ക്യാമറ പ്രശ്നം പരിഹരിക്കാം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ