നാം നിരന്തരം ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ഓര്‍മിപ്പിക്കുക യാണ് ഓരോ യാത്രയിലും നമ്മുടെ വാഹനത്തിന് മുന്നില്‍ ചാടി വീഴുന്ന 'ടോള്‍' എന്ന ഭൂതം. പിരിച്ചിട്ടും പിരിച്ചിട്ടും പിരിവു തീരാത്തതാണ് കേരളത്തിലെ പാലങ്ങളുടെ ടോള്‍. വര്‍ഷങ്ങളായി ജനം ടോള്‍ കൊടുക്കുന്നു. ഇനിയും എത്ര നാള്‍ കൊടുക്കേണ്ടി വരും എന്ന് ആര്‍ക്കും അറിയില്ല നിര്‍മാണ ചെലവ് തിരികെ കിട്ടി ടോള്‍ നിറുത്തലാക്കിയ ഒരു ചരിത്രം കേരളത്തില്‍ ഇല്ല. ഇനിയും പണം കിട്ടാനുണ്ട് എന്നാണു സര്‍കാരിന്റെ എപ്പോഴത്തെയും മറുപടി. അധികാരികളുടെ അനാസ്ഥയും അസംഘടിതരായ ജനങ്ങളുടെ നിസ്സഹായതയും ആണ് ഈ ആജീവനാന്ത ടോളിനു കാരണം.
പിരിക്കുന്നതിന്റെ ഒരംശം മാത്രം ആണ് ഖജനാവില്‍ എത്തുന്നത്.ബാക്കി മുഴുവന്‍ കോണ്ട്രാക്ടര്‍ മാരുടെ കീശയിലും.എത്ര വാഹനങ്ങള്‍ കടന്നു പോകുന്നു എന്നും എത്ര ടോള്‍ കിട്ടുന്നു എന്നും ഉള്ള കണക്കുകള്‍ ഒന്നും നോക്കാതെ ചെറിയ തുകക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ടോള്‍ പിരിവു ലേലം ചെയ്തു നല്‍കുന്ന പതിവാണ് ജനങ്ങള്‍ക്ക് ബാധ്യധ ആകുന്നത്.
ശാസ്ത്രം വളരെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യതയോടെ ടോള്‍ പിരിവ് നടത്തുകയാണ് വേണ്ടത്. വ്യക്തമായ കണക്കുകളും സൂക്ഷിക്കാന്‍ കഴിയും. ടോള്‍ ബൂത്തിനു മുന്നില്‍ ഓരോ 'ലയിനിലും'ക്യാമറ സ്ഥാപിക്കുക.രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പടെ വാഹനത്തിന്റെ മുന്‍ ഭാഗത്തിന്റെ ചിത്രം ക്യാമറ പകര്‍ത്തി അത് കൌണ്ടറില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ മോണിട്ടറില്‍ തെളിയുമ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രമാണോ 'റിട്ടേണ്‍'കൂടി ഉണ്ടോ എന്നതനുസരിച്ച് ടോള്‍ ടിക്കറ്റ് അപ്പോള്‍ പ്രിന്റ് ചെയ്ത് നല്‍കി പണം വാങ്ങാം.വാഹനങ്ങളുടെ നമ്പര്‍,കടന്നു പോയ തീയതി തുടങ്ങി ആവശ്യമുള്ള വിവരങ്ങള്‍ മുഴുവന്‍ ആ രസീതില്‍ ഓടോമാടിക് ആയി ഉള്‍പ്പെടുത്താം.( ഇത് റെക്കോര്‍ഡ് ആയി കമ്പ്യൂട്ടറില്‍ കിടക്കുന്നത് കൊണ്ട് കുറ്റാന്വേഷണത്തില്‍ പോലീസിനും ഈ വിവരം പ്രയോജനപ്പെടുത്താം).ചെറിയ വാഹനങ്ങള്‍ക്കും വലിയവക്കും പ്രത്യേകം ലയിനുകള്‍ ആക്കാം.
വളരെ തുച്ചമായ ചിലവില്‍ (ഒന്നോ രണ്ടോ ലക്ഷം രൂപ) സ്ഥാപിക്കാവുന്നതാണീ സിസ്റ്റം.എത്ര വാഹനങ്ങള്‍ കടന്നു പോയി, എത്ര പണം കിട്ടി എന്നെല്ലാം ഉള്ള സര്‍വ വിവരങ്ങളും കൃത്യമായ കണക്കുകളും കമ്പ്യൂട്ടറില്‍ ശേഖരിച്ചു വക്കാം.ഒരു വിരല്‍ ത്തുമ്പില്‍ അത് ലഭ്യം ആവുകയും ചെയ്യും.
ലേലം ഒഴിവാക്കി സര്‍ക്കാരിനു നേരിട്ട് പണം പിരിക്കാം. മൊത്തം പണം ചോര്‍ന്നു പോകാതെ കിട്ടുകയും ചെയ്യും. കൂടാതെ ആജീവനാന്ത ടോളില്‍ നിന്നും ജനങ്ങള്‍ക്ക് മുക്തിയും.
valuable observation and it should be brought to notice of authorities through proper forums.
മറുപടിഇല്ലാതാക്കൂobservation made by the author is an applaudable one
മറുപടിഇല്ലാതാക്കൂIt is a fact; how it could be redressed;we have to think about it.
മറുപടിഇല്ലാതാക്കൂ