2013, ഫെബ്രുവരി 2, ശനിയാഴ്‌ച

മാലിന്യ പ്രശ്നം

സംസ്ഥാന ഭരണ കൂടവും നഗരസഭാധികാരികളും ഒത്തൊരുമിച്ചുള്ള  ഉജ്ജ്വലമായ പ്രവര്‍ത്തന ഫലമായി തിരുവനന്തപുരം നഗരത്തിലെ മാലിന്യ നീക്കം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിലച്ചിരിക്കുക യാണല്ലോ. അതെല്ലാം നഗരത്തില്‍ കെട്ടിക്കിടക്കുന്നു.നിസ്സഹായരായ ജനങ്ങള്‍ സര്‍വം സഹിച്ച് മൂക്ക് പൊത്തി ജീവിക്കുന്നു.

ഏതാണ്ട് ഒരു ലക്ഷം  ടണ്ണിലേറെ ഖര മാലിന്യം ആണ്  തിരുവനന്തപുരം നഗരത്തില്‍ കെട്ടി കിടക്കുന്നത്.ഏതോ ഒരു സ്വകാര്യ കമ്പനി പണം വാങ്ങി ഇത്രയും മാലിന്യം എടുത്തു കൊള്ളാം എന്ന് പറഞ്ഞ് മുന്നോട്ടു വന്നിരിക്കുകയാണ്.സ്വകാര്യ പാറ മടകളിലെ കുഴികള്‍ നികത്താനാണ് ഇതെന്ന് അവര്‍ പറയുന്നു.വീണു കിട്ടിയ സൌഭാഗ്യം പോലെ സര്‍ക്കാരും  നഗരസഭയും ഈ ഓഫര്‍ സ്വീകരിക്കുന്നതായി പറയുന്നു. പാറമട സ്വകാര്യം ആണെങ്കിലും സര്‍ക്കാര്‍ ആണെങ്കിലും എല്ലാവര്‍ക്കും അവകാശപ്പെട്ട ഭൂമിയെ ആകെ ബാധിക്കുന്ന പ്രശ്നം ആണിത്.ഈ മാലിന്യത്തില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളം (ലിച്ചേറ്റ്)ഭൂമിയേ യും കുടിവെള്ള സ്രോതസ്സുകളെയും മലിനമാക്കാം.മറ്റു പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാം.റെയില്‍വേ സ്റെഷനുകളും സര്‍ക്കാര്‍ സ്ഥലങ്ങളും ഇത്തരത്തില്‍ നികത്തുന്നതിനെതിരെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് അതിനാലാണ്.

അത് കൊണ്ട്   എവിടെയൊക്കെ ആണ് മാലിന്യം നിക്ഷേപിക്കുന്നത് എന്നും പരിസ്ഥിതി  പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നും വിശദമായി, ശാസ്ത്രീയമായി പഠിച്ചതിനു ശേഷം മാത്രമേ ഈ സംരംഭവും ആയി മുന്നോട്ടു പോകാവൂ. അല്ലാതെ എങ്ങിനെ എങ്കിലും നഗരത്തില്‍ നിന്നൊഴിവാക്കാം എന്ന നിലപാട് ശരി അല്ല. ഇവിടെ നിന്നൊഴിവാക്കി നിലവിലുള്ളതിലും  ഗുരുതരമായ പ്രശ്നം ഉണ്ടാക്കി വയ്ക്കരുതേ എന്ന് മന്ത്രി യോടും മേയറോടും അഭ്യര്‍ത്ഥിക്കുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ