ഹെൽത്ത് സെൻറ്റ റിൽ നിന്നും വരുന്നു എന്ന് സ്വയം പരിചയ പ്പെടുത്തി വീട്ടിൽ വന്ന ഒരാൾ മന്ത് രോഗത്തിന് കഴിക്കാൻ എന്ന് പറഞ്ഞ് കുറെ ഗുളികകൾ തരുന്നു. വീട്ടിലെ ഓരോ അംഗത്തിനും 4 ഗുളിക വീതം. blister pack ൽ ഉള്ള 3 എണ്ണവും ഒരു പൊതിയിൽ നിന്നും വാരിയെടുക്കുന്ന ഒരു വെളുത്ത ഗുളികയും. blister pack ആവശ്യാനുസരണം മുറിച്ചു നൽകുന്നത് കൊണ്ട് ഗുളികയുടെ പേരോ,നിർമാതാവിൻറെ പേരോ, നിർമിച്ച തീയതിയോ,അവസാന തീയതിയോ ഒന്നും അറിയാൻ യാതൊരു വഴിയും ഇല്ല. പാക്കിംഗ് ഇല്ലാത്ത ആ വെളുത്ത ഗുളികയുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ. വന്നതാരെന്നറിയാതെ, തന്നതെന്തെന്നറിയാതെ എങ്ങിനെ ഈ ഗുളിക കഴിക്കും?
ഇത്രയും ലാഘവ ബുദ്ധിയോടെ ആണോ സർക്കാർ മരുന്ന് വിതരണം നടത്തേണ്ടത്?എന്ത് മരുന്നാണ് കഴിക്കുന്നത് എന്നറിയാൻ കഴിക്കുന്ന വ്യക്തിക്ക് പൂർണ അവകാശം ഉണ്ട്. അത് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സർകാരിനും ഉണ്ട്. കോഴ നൽകി നിലവാരം കുറഞ്ഞ മരുന്ന് അടിച്ചേൽപ്പിക്കുന്ന വ്യാജ മരുന്നു കമ്പനികൾ രാജ്യത്ത് ധാരാളം ഉണ്ട്.
കുറെ വർഷം മുൻപ്,2003 ൽ, ഇൻഡോറിലെ ഒരു മരുന്ന് കമ്പനി നമ്മുടെ കേരള ആരോഗ്യ വകുപ്പിന് നൽകിയ മരുന്ന് മുഴുവനും സെൻട്രൽ എക്സൈസ് നികുതി അടക്കാത്തത് ആയിരുന്നു. അന്ന് DHS ഉം DME യും പിന്നെ ഒരാളും കൂടി ഉള്ള Purchasing Committee ആയിരുന്നു മരുന്ന് വാങ്ങിയിരുന്നത്. കേസ് ആകുകയും നികുതിയും പെനാൽടി യും അടക്കുകയും ചെയ്തു. ഇത്തരം മരുന്നുകളുടെ ക്വാളിറ്റി യും സ്വാഭാവികമായി മോശം ആയിരിക്കും.
അത്തരം വ്യാജ മരുന്നല്ല തങ്ങൾ കഴിക്കുന്നത് എന്ന് ഉറപ്പു വരുത്താൻ ഓരോ പൗരനും അവകാശം ഉണ്ട്.
മരുന്ന് വിതരണത്തിൽ സർക്കാർ കുറ്റകരം ആയ അശ്രദ്ധ മറ്റു ഗുരുതരം ആയ പ്രശ്നങ്ങൾ ഉണ്ടാകാൻ വഴി തെളി ചേക്കും. മയക്കു മരുന്നോ വിഷ ഗുളികകളോ രോഗം വരുത്തുന്ന അണുക്കൾ അടങ്ങിയ ഗുളികകളോ സർക്കാർ പിന്തുടരുന്ന മാർഗം അവലംബിച്ചു രാജ്യ ദ്രോഹികൾ ജനങ്ങളിൽ എത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അധികം ചിന്തിക്കാത്ത (അവരാണല്ലോ ഭാരതത്തിൽ അധികവും) കുറെ പാവങ്ങൾ ആ മരുന്നുകള കഴിച്ചെന്നിരിക്കും.
ഇനിയെങ്കിലും സർക്കാർ ഉത്തരവാദി ത്വ ത്തോടെ പെരുമാറും എന്ന് പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ