സെല്ലുലോ യിഡ് എന്ന സിനിമയെ പ്പറ്റി എന്തൊരു ചൂടന്‍ ചര്‍ച്ചകള്‍ ?
തന്‍റെ അച്ഛനെ തെറ്റായി ആ സിനിമയില്‍ ചിത്രീകരിച്ചു എന്ന് പറഞ്ഞ് നമ്മുടെ ഒരു നേതാവ് രംഗത്ത് വന്നു.
ചാനലുകളില്‍ ചര്‍ച്ചകളും സംവാദങ്ങളും. ചെയ്തത് തെറ്റോ ശരിയോ? ചരിത്രത്തെ വളച്ചൊടിച്ചോ ? അതോ ചരിത്രം തന്നെ തെറ്റായാണോ രേഖ പ്പെടുത്തിയത്? സ്ഥിരം ചര്‍ച്ച ക്കാരും (ചാര്‍ച്ചക്കാര്‍?) സ്ഥിരം കക്ഷികളെ കിട്ടാത്ത ചാനലുകാര്‍ പുതിയ ചര്‍ച്ചക്കാരെ തപ്പി പിടിച്ചു.
രണ്ടു ഗ്രൂപ്പുകള്‍... തെറ്റെന്നു പറയുന്നവര്‍ . ശരിയെന്നു പറയുന്നവര്‍.. ഇതിനിടയില്‍ ചലച്ചിത്ര നടന്‍ ജഗദീഷ് ഉം ഒരു ചര്‍ച്ചക്കാരനായി ഒരു ചാനലില്‍. വന്നു. രണ്ടു മൂന്നു വര്‍ഷമായി പാവം മിമിക്രിക്കാരെ ചീഫ് ജഡ്ജ് എന്ന നിലയില്‍ ഇട്ടു പന്ത് തട്ടുന്നത് പോലെ ഒരു പ്രകടനം നടത്തി. തെറ്റെന്നോ ശരിയെന്നോ പറയാതെ ഒരു അടവ് നയം. "ഒരു ദിവസം തരൂ ഞാന്‍ എല്ലാം രമ്യമായി പരിഹരിക്കാം". സിനിമയില്‍ തെറ്റൊന്നും കാണിച്ചിട്ടില്ല എന്നും അതിനാല്‍ ഒന്നും പരിഹരിക്കാനില്ലാ എന്ന് സംവിധായകന്‍ കമലും കൂടെയുള്ള ഉണ്ണികൃഷ്ണനും പറഞ്ഞു . ജഗദീഷ് എന്ന ചാനല്‍ ചര്‍ച്ചകന്‍ തന്‍റെ പുതിയ റോള്‍ ക്ലിക്ക് ആകാതെ ഇളിഭ്യനായി മടങ്ങി.
CLIMAX ഇവിടെയെങ്ങും അല്ല. അപകീര്‍ത്തി പെടുത്തി എന്ന് പറഞ്ഞു പ്രശ്നം തുടങ്ങി വച്ച നേതാവിന്‍റെ വക ഒരു പ്രസ്താവന രണ്ടു ദിവസം കഴിഞ്ഞ് പത്രങ്ങളില്‍ വന്നു. താന്‍ സിനിമ കണ്ടു പറഞ്ഞത് പോലെ ഒന്നും അതില്‍ഇല്ല എന്ന്.
അപ്പോള്‍ സിനിമ കാണാതെ ആയിരുന്നോ ഈ അഭിപ്രായ പ്രകടനം ?
ചാനല്‍ നോക്കി ഇരുന്ന നമ്മള്‍ എല്ലാം മണ്ടന്മാര്‍..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ