ഒരു ലോക വനിതാ ദിനം കൂടി വരവായി. . സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളു ടെയും ലൈംഗികാ തിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഭാരതത്തില്‍ ഈ വനിതാ ദിനത്തിന് കൂടുതല്‍ പ്രസക്തി ഉണ്ട്.
പ്രാചീന കാലം മുതല്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന രണ്ടാം തരം എന്ന പദവിയില്‍ നിന്നും മുക്തയാകാന്‍ സ്ത്രീ ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒരു മാറ്റത്തിന് വേണ്ടി സ്ത്രീ പക്ഷത്ത് നിന്നും ഒറ്റപ്പെട്ടവ ഒഴിച്ച് വലിയ മുന്നേറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. സാക്ഷരതക്കും വിദ്യാഭ്യാസത്തിനും വളരെ മുന്നില്‍ എന്ന് അഭിമാനിക്കുന്ന കേരളത്തിലെ സ്ത്രീകളുടെ സ്ഥിതിയും പരിതാപകരം ആണ്. ഡല്‍ഹി കൂട്ട ബലാത്സംഗ ത്തില്‍ പ്രധിഷേധ ജ്വാല രാജ്യം മുഴുവന്‍ ആളിക്കത്തുമ്പോള്‍ എത്ര സ്ത്രീകള്‍ ആണ് നമ്മുടെ തെരുവില്‍ ഇറങ്ങിയത്? പത്തോ നൂറോ പേര്‍ മാത്രം. കൂട്ട ബലാത്സംഗ ത്തിനും ക്രൂരമായ ശാരീരിക പീഡ നങ്ങള്‍ക്കും ഇരയായ പെണ്‍കുട്ടി മരണവും ആയി ആശുപത്രി കിടക്കയില്‍ പോരാടുമ്പോള്‍ ,അതി ശൈത്യത്തെ അവഗണിച്ച് ആയിരക്കണക്കിന് ആളുകള്‍ ഡല്‍ഹിയിലെ തെരുവീഥികളില്‍ ഉറക്കമൊഴിച്ച് കാത്തിരുന്നപ്പോള്‍ നമ്മള്‍ കേരളത്തില്‍ സുഖമായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. പക്ഷെ വാലന്റൈന്‍ ദിനത്തില്‍ നടത്തിയ one billion rising പരിപാടിയില്‍ ചെറുപ്പക്കാരികള്‍ തടിച്ചു കൂടി. അര്‍ത്ഥമറിയാതെ, കുറെ നൃത്തം ചെയ്യാനും തുള്ളി ച്ചാടാനും.
ഇതാണ് സ്ത്രീകളുടെ മനോഭാവം. അവര്‍ തന്നെ അവരുടെ ഭാഗം ലളിതവല്‍ക്കരിക്കുന്നു. അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു . അവര്‍ തന്നെ യാണ് അവരെ വില്‍പ്പന ചരക്ക് ആക്കുന്നത് . അല്‍പ്പ വസ്ത്ര ധാരികള്‍ ആയി ഫാഷന്‍ ഷോ കളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതും ഏതാണ്ട് മുഴുവന്‍ നഗ്ന മേനിയും പ്രദര്‍ശിപ്പിച്ച് സിനിമകളിലും പരസ്യചിത്രങ്ങളിലും വരുന്നതും അവര്‍ സ്വയം ചെയ്യുന്നതാണല്ലോ? അങ്ങിനെ സ്വയം പരിഹാസ്യര്‍ ആകുക അല്ലേ അവര്‍ ചെയ്യുന്നത്? അവരെ അനുകരിച്ച് പുതു തലമുറ പോകുന്നു . മേനി അഴക് പ്രദര്‍ശിപ്പിക്കുന്നതില്‍ അപ്പുറം ജീവിതത്തിന് അര്‍ഥം ഉണ്ടെന്നു സ്ത്രീ മനസിലാക്കേണ്ടി ഇരിക്കുന്നു.
സമ്മത പ്രകാരം ഉള്ള ബന്ധത്തിന് പ്രായം 18 ല്‍ നിന്നും 16 ആക്കി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തുന്നു. അത് സ്ത്രീകളെ എങ്ങിനെ ബാധിക്കും എന്നൊരു ചര്‍ച്ചയും സ്ത്രീ പക്ഷത് നിന്നും വന്നു കണ്ടില്ല.
സംവരണം കൊണ്ടല്ല അവരുടെ പ്രാധിനിത്യം സമൂഹത്തില്‍ ഉറപ്പാക്കേണ്ടത്, സാമൂഹ്യ പ്രശ്നങ്ങളില്‍ സ്വയം മുന്നിട്ടിറങ്ങി ആണ്. ഈ വനിതാ ദിനത്തിലെങ്കിലും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വനിതാ സമൂഹം അതിന്‍റെ തുടക്കം കുറിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ