2014, ജനുവരി 21, ചൊവ്വാഴ്ച

മരണത്തെ കളിയാക്കൽ

18.1.2014 

ഒരു മരണം എങ്ങിനെ ആഘോഷം ആക്കാം എന്നുള്ളത് കിംസ് ആശുപത്രി അധികൃതർ കാണിക്കുകയുണ്ടായി. കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ച നിലയിൽ ഡൽഹി ലീല ഹോട്ടലിലെ സ്വന്തം മുറിയിൽ വെള്ളിയാഴ്ച കാണപ്പെടുകയുണ്ടായി. ദുരൂഹ മരണം, അത് ആത്മഹത്യയോ എന്താണെന്ന് കണ്ടു പിടിക്കാനുള്ള അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌ മോർട്ടം ഇന്ന്, 18.1.2014   ശനിയാഴ്ച നടക്കാനിരിക്കുന്നു. അപ്പോഴാണ്‌ രണ്ടു മൂന്നു ദിവസം മുൻപ് അവർ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്ന വാർത്ത പുറത്തു വന്നത്. അതിനു പുറകേ മറ്റു സംശയങ്ങളും പുറത്തു വന്നു. ഒന്നുകിൽ ഉറക്ക ഗുളികയോ മറ്റോ അവർ കൂടുതൽ കഴിച്ചിരിക്കണം. അല്ലെങ്കിൽ കിംസ് ആശുപത്രിക്കാർ ഓവർ ഡോസ് മരുന്ന് കൊടുത്തിരിക്കണം. തങ്ങളുടെ ഭാഗം വിശദീകരിക്കാനായാണ് കിംസ് ആശുപത്രി അധികൃതർ ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയത്.

എന്തൊരു ആഹ്ലാദ പരമായ അന്തരീക്ഷമായിരുന്നു ആ പത്ര സമ്മേളനം. വൈസ് ചെയർമാൻ ഡോക്ടർ വിജയ രാഘവൻ, ഡയറക്ടർ ഇ.എം.നജീബ് എന്നിവർ പങ്കെടുത്ത ആ സമ്മേളനം ചിരിയും കളിയും ആയി മുന്നോട്ടു പോയി. പത്ര പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തമാശ രൂപേണ പറഞ്ഞും ആയിരുന്നു ഈ രണ്ടു പേരുടെയും പ്രതികരണം. എന്താണിത്ര ചിരിക്കാനും കളി തമാശ പറയാനും? ഒരു രോഗിയുടെ ചികിത്സാ വിവരം പറയുന്നത് ഇത്തരത്തിൽ ആണോ? മരണപ്പെട്ട സ്ത്രീയുടെ മൃത ശരീരം മോർച്ചറിക്കുള്ളിൽ കിടക്കുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട ഒരു ഡോക്ടർ അവരുടെ ചികിത്സയുടെ കാര്യത്തിൽ ചിരിയും കളിയും നടത്തിയത്. ഇതാണോ അദ്ദേഹം പഠിച്ച മെഡിക്കൽ എത്തിക്സ്? ഇത് മൃത ദേഹത്തിനോടുള്ള അനാദരവല്ലേ? മരണത്തെ കളിയാക്കലല്ലേ? ഇതയും മാന്യത ഇല്ലാത്ത പെരുമാറ്റം ആരും പ്രതീക്ഷിച്ചില്ല. ഉത്തരവാദിത്വപ്പെട്ട ഒരു ആശുപത്രിയുടെ അധികൃതർ ഇത്തരത്തിലാണോ പെരുമാറെണ്ടത്? മരിച്ചാലും അഞ്ചാറു ലക്ഷം രൂപ കിട്ടിയതിൻറെ സന്തോഷത്തിൽ ആയിരിക്കും ആശുപത്രി മുതലാളി. എന്ത് സംശയ ദൂരീകരണത്തിനാണ് ഈ ചോദ്യോത്തര സമ്മേളനം നടത്തിയത്? ഒരു ഈ പത്ര സമ്മേളനവും ആഹ്ലാദ പ്രകടനവും കണ്ട ജനങ്ങൾക്ക്‌ ജനങ്ങൾക്ക്‌ പുതിയ സംശയങ്ങൾ ഉണ്ടാവുകയാണ് ചെയ്തത്. ആശുപത്രി ക്കാർക്ക് എന്തോ മറച്ചു വയ്ക്കാൻ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.

1 അഭിപ്രായം:

  1. പ്രശസ്തരുടെ മരണവും ഇക്കാലത്ത് ആഘോഷിക്കപ്പെടുകയാണ്.സംശയാതീതമായ കാരണങ്ങള്‍ വെളിപ്പെടുന്നതിന് മുന്‍പേ അഭ്യൂഹങ്ങളും കെട്ടഴിഞ്ഞുലയും.--തുമ്പി പറഞ്ഞു 19.1.2014



    ഒട്ടിയ വയറുമായി കഴിയുന്ന നമുക്ക് ആഘോഷിക്കാൻ എന്തെങ്കിലും വേണ്ടേ തുമ്പീ ? --ബിപിൻ



    പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍, സാധ്യതകള്‍ രണ്ട് മാത്രമായി- REGHU MENON പറഞ്ഞു 20.1.2014




    ആത്മഹത്യ എന്ന ഒരു സാധ്യതയിലേക്ക് ചുരുങ്ങും എന്നാണ് കോണ്‍ഗ്രസ് പാരമ്പര്യം വച്ച് നോക്കുമ്പോൾ തോന്നുന്നത്. സോണിയ ഗാന്ധിയുടെ കള്ള പ്പണത്തിന്റെ വിദേശ അക്കൌണ്ടുകൾ നോക്കുന്നത് ശശി തരൂർ ആണെന്ന് ഇന്നലെ ഒരു ചാനലിൽ ചർച്ചയിൽ പറഞ്ഞു കേൾക്കുകയുണ്ടായി. -ബിപിൻ

    മറുപടിഇല്ലാതാക്കൂ