കേരളത്തിലെ പാർട്ടിയുടെ പ്രതിച്ഛായ ഒന്ന് നന്നാക്കാൻ വേണ്ടിയാണ് വി.എം. സുധീരനെ കെ.പി.സി.സി.യുടെ തലപ്പത്ത് പ്രതിഷ്ടിച്ചത്. പാർലമെൻറ് തെരെഞ്ഞെടുപ്പല്ലേ വരുന്നത്. എന്തെങ്കിലും രണ്ട് സീറ്റ് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന വിചാരത്തിൽ സോണിയയും രാഹുലും കൂടി തീരുമാനിച്ചത്. പക്ഷെ അത് കൂടുതൽ പ്രശ്നമായി. കേരളത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളായ ഉമ്മൻ ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും അവരുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി സുധീരൻ വരുമെന്ന് കണ്ട് അതിനെതിരായി. ഉമ്മൻ ചാണ്ടി പരസ്യമായി തൻറെ എതിർപ്പ് പ്രകടമാക്കി. സോണിയ വന്നപ്പോൾ സ്വീകരിക്കാൻ പോയില്ല.ഒരു മീറ്റിംഗിൽ അടുക്കള പെണ്ണുങ്ങളെ പോലെ മുഖം വീർപ്പിച്ച് സോണിയയോട് ഒന്നും മിണ്ടാതെ ഇരുന്നു. സോണിയയുടെ യാത്രയയപ്പിനും പോയില്ല. ചെന്നിത്തലയെ ആഭ്യന്തര മന്ത്രി ആക്കിയതും സുധീരനെ അധ്യക്ഷൻ ആക്കിയതും ഉമ്മൻ ചാണ്ടിയെ മറി കടന്നാണ്. രണ്ടും അങ്ങേര് അറിഞ്ഞത് പത്രങ്ങളിലൂടെ ആണ് താനും. ഇതിൽ ചെന്നിത്തലക്കും അതൃപ്തി ഉണ്ടെങ്കിലും വലുതായി പ്രകടം ആക്കാൻ പറ്റില്ല. കാരണം ഫ്ലൂക്കിനു ആഭ്യന്തര മന്ത്രി ആയതല്ലേ.
ഒരു പരിധിക്കപ്പുറം ഉമ്മൻ ചാണ്ടിക്ക് പ്രതികരിക്കാൻ ആവില്ല. കാരണം സരിത കേസ് മുഖ്യ മന്ത്രിയുടെ രാജി വരെ എത്തി നിന്ന സാഹചര്യത്തിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് അന്യായമായി ഉമ്മൻ ചാണ്ടിയെ സംരക്ഷിച്ചത് ഇതേ സോണിയയും രാഹുലും ആണല്ലോ. കേരളത്തിൻറെ ഭരണം കൈ വിട്ടു പോകാതിരിക്കാനാണ് അന്ന് അവർ എല്ലാ സാമാന്യ മര്യാദകളും വിട്ട് ഉമ്മൻ ചാണ്ടിയെ കൈ വിടാതെ കാത്തു സൂക്ഷിച്ചത്. സരിത കേസ്, സലിം രാജ് കേസ്, ആറന്മുള വിമാനത്താവളം കേസ്, കരിമണൽ ഖനനം,പാറ ക്വാറി ൾക്ക് അനധികൃത ലൈസൻസ്, ലാവലിൻ കേസിലെ ഒത്തു കളി, ടി.പി. വധ കേസിലെ ഒത്തു കളി, പാമോലിൻ കേസിലെ കള്ളക്കളി, ഇതാ അവസാനമായി പുറത്തു വന്ന നിലമ്പൂർ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം തുടങ്ങി ഒരു ജന്മം മുഴുവൻ അകത്തു കിടക്കാവുന്ന കേസുകളാണ് ചുരുളഴിയാൻ പോകുന്നത്. ഇതെല്ലാം മറയ്ക്കാൻ ആദർശത്തിന്റെ മറവിൽ ആണ് സുധീരനെ ഇറക്കിയിരിക്കുന്നത്. ഈ കള്ളക്കളി ജനം തിരിച്ചറിയും എന്നതിൽ രണ്ടഭിപ്രായം ഇല്ല. ബി.ജെ.പി.യെ മാറ്റി നിർത്താൻ കോണ്‍ഗ്രസ്സിനെ പിന്തുണക്കും എന്ന് സി.പി.ഐ. നേതാവ് പറയുമ്പോൾ ഇടതു പാർട്ടികളുടെ ഒളിച്ചു കളി വ്യക്തമാണല്ലോ.

എത്രയൊക്കെ ആരൊക്കെ ചെയ്താലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാം അഞ്ചു കൊല്ലം കൂടുമ്പോള്‍ കുറി അവര്‍ക്ക് തന്നെ വീഴുമെന്ന്.
മറുപടിഇല്ലാതാക്കൂപിന്നെ കേരളത്തിന് എവിടെ രക്ഷ?
കാണാന്‍ പോകുന്ന പൂരം
മറുപടിഇല്ലാതാക്കൂശ്രീ,ആ ധൈര്യത്തിലാഎന്തും ചെയ്യുന്നത്.
മറുപടിഇല്ലാതാക്കൂസാജൻ, വെടിക്കെട്ട് തുടങ്ങി. NSS ആസ്ഥാനത്ത് നടന്നത് കണ്ടുവല്ലോ.