"ജഡ്ജിയായി ഹൈക്കോടതിയിൽ നിയമിതനായ ഞാൻ ഭാരതത്തിൻറെ ഭരണ ഘടനയോട് സത്യസന്ധമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിൻറെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുമെന്നും, ഉചിതമായും വിസ്വസ്ഥതയോടെയും, എൻറെ പരമാവധി കഴിവും അറിവും ,നിർണയ ശക്തിയും ഉപയോഗിച്ച് എൻറെ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം ഭയമോ, പക്ഷപാതിത്വമോ, സ്നേഹമോ, വിദ്വേഷമോ കൂടാതെ ഞാൻ നിർവഹിക്കുമെന്നും, ഭാരതത്തിൻറെ ഭരണഘടനയും നിയമങ്ങളും ഞാൻ ഉയർത്തിപ്പിടിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു."
കറുത്ത മേലുടയാടയും അണിഞ്ഞ് ദൈവ നാമത്തിലോ/ സഗൌരവമായ പ്രസ്താവനയിലൂടെയോ ഭരണഘടനാനുസൃതം ജഡ്ജിമാർ എടുക്കുന്ന സത്യ പ്രതിജ്ഞ ആണ് ഇത്. വളരെ ദീർഘ വീക്ഷണത്തോട് കൂടിയാണ് ഈ സത്യ പ്രതിജ്ഞ എഴുതി ഉണ്ടാക്കിയത്. "എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം ഭയമോ, പക്ഷപാതിത്വമോ, സ്നേഹമോ, വിദ്വേഷമോ കൂടാതെ ഞാൻ നിർവഹിക്കും" എ ന്നാണ് പ്രതിജ്ഞയുടെ ഒരു ഭാഗം. ഇതിൻറെ പശ്ചാത്തലത്തിൽ വേണം കേസുകൾ കേൾക്കുന്നതിൽ നിന്നും ജഡ്ജ്മാർ പിന്മാറുന്നത് നോക്കിക്കാണാൻ. ലാവലിൻ കേസിൽ നിന്നും കേരള ഹൈക്കോടതിയിലെ 4 ജഡ്ജ്മാർ ആണ് പിന്മാറിയത്. ആരും കാരണം പറഞ്ഞിട്ടില്ല ഒരാളൊഴികെ.അത് ഇപ്പോഴത്തെ പ്രോസിക്കുഷൻ വക്കീലിൻറെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്നുള്ള കാരണം. നേരിട്ട് ആരും ഹൈക്കോടതിയിൽ പൊതുവെ എത്താറില്ലല്ലോ. അവരെല്ലാം എന്നെങ്കിലും ആരുടെയങ്കിലും കീഴിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. മറ്റു ജഡ്ജ് മാർ കാരണം ഒന്നും പറഞ്ഞിട്ടില്ല. ഇന്നത്തെ കാല ഘട്ടത്തിൽ നീതിക്ക് ജനങ്ങൾ പ്രതീക്ഷാ നിർഭരർ ആയി നോക്കുന്നത് നീതി ന്യായ കോടതികളെയാണ്. നിർഭയമായി, നിഷ്പക്ഷമായി അല്ലേ കേസുകൾ കേൾക്കുന്നത്? ബഹുമാനപ്പെട്ട ജഡ്ജ്മാരുടെ അവകാശം ആയിരിക്കാം ഇത്. നിയമപരവും ആയിരിക്കാം. അനേക വർഷത്തെ അനുഭവ ജ്ഞാനത്തിൽ നിയമത്തെ പ്പറ്റി അവഗാഹം ഉള്ള പണ്ഡിതരായ അവർ തെറ്റായി ഒന്നും ചിന്തിക്കയില്ലല്ലൊ.
പക്ഷെ ഒരു സംശയം അവശേഷിക്കുന്നു. കേരള ഹൈ ക്കോടതിയിലെ എല്ലാവരും ഇങ്ങിനെ മാറിയാൽ കേസ് മറ്റൊരു സംസ്ഥാനത്ത് പോകുമോ? എല്ലാ സംസ്ഥാന ഹൈക്കൊടതികളും നിരാകരിച്ചാൽ എന്തായിരിക്കും സ്ഥിതി? സുപ്രീം കോടതിയിൽ പോകുമോ? ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരും, സുപ്രീം കോടതി ചീഫ് ജസ്റ്റീസും ജഡ്ജ്മാരും കൂടിയാലോചിച്ച് ഇതിനൊരു പരിഹാരം കാണണം. കോടതി അലക്ഷ്യം എന്ന ഖഡ്ഗം തലയ്ക്കു മുകളിൽ ഡെമോക്ലിസിൻറെ വാള് പോലെ തൂങ്ങി നിൽക്കുന്നത് കണ്ടു കൊണ്ടാണ് ഇതെഴുതുന്നത്. നമ്മൾ സാധാരണ പൌരന്മാർ ആണല്ലോ.

- recuserɪˈkjuːz/verbN. AMER.
- 1.challenge (a judge or juror) as unqualified to perform legal duties because of a potential conflict of interest or lack of impartiality."he was recused when he referred to the corporation as ‘a bunch of villains’"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ