"അതിന് ഉത്തരവാദി ഞാനാണ്" എന്ന് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞാൽ പിന്നതിൽ ചോദ്യമില്ല എന്ന രീതിയിൽ ആണ് അദ്ദേഹം ഇത് പറയുന്നത്. സരിതയുടെ കേസ് വന്നപ്പോഴും പറഞ്ഞു തൻറെ ഓഫീസ് ചെയ്യുന്ന കുറ്റങ്ങൾക്ക് താനാണ് ഉത്തരവാദി എന്ന്. തിരു വായ്ക്കു എതിർ വാ ഇല്ലല്ലോ. ഇപ്പോൾ സർക്കാർ കെ.എസ്. ആർ .ടി.സി.യ്ക്ക് കൊടുക്കാതെ ദീർഘ ദൂര ബസുകൾ സ്വകാര്യ ബസ്സുടമകൾക്ക് നൽകിയപ്പോഴും മുഖ്യ മന്ത്രി പറഞ്ഞു "അതിന് ഉത്തരവാദി ഞാനാണ്" . പിന്നെ മറ്റു മന്ത്രിമാർ ഇവിടെ എന്ത് ചെയ്യുകയാണ്? കെ.എസ്. ആർ .ടി.സി.യ്ക്ക് ആവശ്യത്തിന് ബസ് ഇല്ല എന്ന കള്ളത്തരം പറഞ്ഞാണ് സ്വകാര്യ ബസ്സുടമകൾക്ക് റൂട്ടുകൾ കൊടുത്തത്.
അല്ലെങ്കിലും ചോറിങ്ങും കൂറങ്ങും എന്നാണ് കേരളത്തിലെ മന്ത്രിമാരുടെ കാര്യം. പഴയ മുഖ്യ മന്ത്രി അച്യുത മേനോണ്‍ 1977 ൽ നമ്മുടെ മുല്ലപെരിയാർ അണക്കെട്ട് തമിഴ് നാടിന് 99 വർഷത്തേക്ക് പാട്ടത്തിന് എഴുതി ക്കൊടുത്തു. അതിൽ നിന്നും തമിഴർക്കാവശ്യമുള്ള വെള്ളം അവരെടുക്കുന്നു. കൃഷി ചെയ്യുന്നു, വൈദ്യുതി ഉണ്ടാക്കുന്നു. ഭാരതത്തിൽ മറ്റൊരു സംസ്ഥാനത്തും ഒരിക്കലും നടക്കാത്ത, മറ്റൊരു സംസ്ഥാനത്തിലെയും ഒരു ഭരണാധികാരി ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കൊടിയ വഞ്ചന ആണ് നമ്മുടെ മഹാ മനസ്കൻ ആയ മുഖ്യ മന്ത്രി അച്യുത മേനോൻ ചെയ്തു വച്ചത്. കേരള ഭരണത്തിൽ അന്നുള്ളവരും അതിനു ശേഷം വന്നവരും അണക്കെട്ട് തീറെഴുതി കൊടുത്തതിൻറെ പ്രതിഫലമായി തമിഴ് നാട്ടിൽ ഏക്കർ കണക്കിന് വസ്തു കൈപ്പറ്റി. അത് കൂടാതെ കള്ളപ്പണം കൊണ്ടും വസ്തു വാങ്ങി ക്കൂട്ടി. അണക്കെട്ടിൽ ജല നിരപ്പ് ഉയർത്തുന്നതിനെതിരെ കേരളത്തിൽ ശക്തിയായ ബഹുജന പ്രക്ഷോഭം ഉയർന്നപ്പോൾ, കേരള രാഷ്ട്രീയക്കാരുടെ തമിഴ് നാട്ടിലെ എസ്റ്റെറ്റുകളുടെയും വസ്തു വകകളുടെയും കണക്കുകൾ പുറത്തു വിടും എന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞപ്പോൾ നമ്മുടെ നേതാക്കൾ വാല് മടക്കുകയും ഒരൊറ്റ ആൾ പോലും ചങ്ക് ഉറപ്പോടു കൂടി ആ വെല്ലു വിളി ഏറ്റെടുക്കതിരിക്കുകയും ചെയ്തത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ.
ലോട്ടറി, മൂന്നാർ, കായൽ കയ്യേറ്റം, പ്ലസ് ടു സ്കൂൾ അനുവദിക്കൽ തുടങ്ങി എല്ലായിടത്തും സ്വകാര്യ മുതലാളിമാരുമായി സർക്കാർ ഒത്തു കളി നടത്തുകയാണ്. അതാണ് അവർക്ക് ലാഭം. പ്രതി പക്ഷവും തഥൈവ. ഒരു പത്ര പ്രസ്താവന, ടെലിവിഷൻ ചാനലിൽ രണ്ടു വാചകം, കഴിഞ്ഞു അവരുടെ ഉത്തരവാദിത്വം.