വിക്രമാദിത്യനും വേതാളവും പോലെയാണ് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും. എപ്പോഴൊക്കെ കോണ്‍ഗ്രസ് അധികാരത്തിൽ കയറിയോ അപ്പോഴൊക്കെ വേതാളത്തെപ്പോലെ മുസ്ലീം ലീഗ്അവരുടെ കഴുത്തിൽ തൂങ്ങിയിട്ടുണ്ട്. അധികാരത്തിൽ കയറാൻ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ്സ് ഇവരെ ചുമക്കുന്നത്. അധികാരത്തിൽ തുടരാൻ വേണ്ടി ഈ ചുമട് അഞ്ചു വർഷവും കൊണ്ടു നടക്കേണ്ടിയും വരുന്നു. അവസാനം, സഹി കെട്ട്, ഗത്യന്തരമില്ലാതെ ഈ വേതാളത്തെ കോണ്‍ഗ്രസ്സിന് തന്നെ തള്ളി പ്പറയേണ്ടി വന്നു. അധികാരം പോകുമെന്ന പേടിയിൽ നേരിട്ട് പറയാതെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാർ അവരുടെ പത്രമായ വീക്ഷണത്തിൽ മുഖ പ്രസംഗം എഴുതിയാണ് തങ്ങളുടെ വികാരം പ്രകടിപ്പിച്ചത്. മുസ്ലീം ലീഗിൻറെ വിരട്ടലിൽ പിടിച്ചു നിൽക്കാൻ നട്ടെല്ല് കൈമോശം വന്ന കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. മുഖ പ്രസംഗം പുറത്തു വന്ന ഉടനെ പേടിച്ച് കെ.പി.സി.സി.വൈസ് പ്രസിഡന്റ് ഹസ്സൻ പ്രസ്താവന ഇറക്കി "ഇത് പാർട്ടിയുടെ അഭിപ്രായമല്ല" -കഷ്ട്ടം! പിന്നെ ആരുടെ അഭിപ്രായമാണ് കോണ്‍ഗ്രസ്സിന്റെ പാർട്ടി പത്രത്തിൽ വന്നത്? അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെതോ?
കാലാ കാലം കൈകാര്യം ചെയ്ത് വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ മുസ്ലിം ലീഗ് ഏറ്റവും അവസാനം കയറിപ്പിടിച്ചത് പുതിയ ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കണം എന്നതിലാണ്. കുറെയേറെ സ്കൂളുകൾ വേണ്ടത് എയിഡഡ് മേഖലയിൽ ആണ്. അതായത് അവിടത്തെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ. അവിടെ അധ്യാപകരെ നിയമിയ്ക്കുന്നതോ സ്കൂൾ മാനേജർ മാർ.അതിനു അവർ കാശ് വാങ്ങുകയും ചെയ്യും. നാൽപ്പതും അൻപതും ലക്ഷം ആണ് ഓരോ അധ്യാപക പോസ്റ്റിനും വാങ്ങുന്നത്. എന്താ ആദായകരമല്ലേ ഈ ബിസിനസ്സ്? മാനേജർ മാത്രം പണം ഉണ്ടാക്കിയാൽ പോരല്ലോ. ഇപ്പോൾ നിലവിലുള്ള സിസ്റ്റം അനുസരിച്ച് മാനേജർ കാശ് അല്ല ഒരു പോസ്റ്റ് ആണ് "മുകളിൽ" കൊടുക്കേണ്ടത്. അത് വിറ്റ് "അവർ" കാശ് ആക്കിക്കൊള്ളും.
64270 പ്ലസ് ഒ ണ്‍ സീറ്റുകൾ ആണ് സ്കൂളുകളിൽ ഒഴിഞ്ഞു കിടക്കുന്നത്. അതിനിടയിൽ ആണ് വീണ്ടും കൂടുതൽ സീറ്റുകളും പുതിയ സ്കൂളുകളും അനുവദിക്കാൻ മുസ്ലീം ലീഗ് സമ്മർദം ചെലുത്തുന്നതും ശക്തമായ നീക്കം നടത്തുന്നതും. ഉർവശീ ശാപം ഉപകാരം ആയി എന്നത് പോലെ സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടങ്ങണം എന്ന് ഹൈ ക്കോടതിയുടെ ഒരു വിധിയും വരുകയുണ്ടായി. ശരിയായ വിവരങ്ങൾ കോടതിയെ അറിയിക്കാതെ ഇത്തരം ഒരു വിധി നേടിയെടുക്കാനാണോ സർക്കാർ കേസ് നടത്തിയത് എന്ന് കോണ്‍ഗ്രസ്സ് സംശയിക്കുന്നതായി അവരുടെ മുഖ പ്രസംഗം പറയുന്നത് നമ്മൾ എന്തിനു അവിശ്വസിക്കണം? അപ്പോൾ ഇത്തരം ഒരു സ്ഥിതി വരുത്താൻ ശരിയായ കണക്കുകൾ നൽകാതെ ഹൈ ക്കോടതിയെ സർക്കാർ തെറ്റി ധരിപ്പിച്ചു എന്ന് വേണം നമ്മൾ ധരിക്കാൻ. സർക്കാരും എയിഡഡും സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു വരികയാണ്. കുട്ടികൾ ഇല്ലാതെ പൂട്ടലിന്റെ വക്കത്തു നിൽക്കുന്ന അനേകം സ്കൂളുകൾ കേരളത്തിൽ ഉണ്ട്. മൊത്തം 60 കുട്ടികൾ ഇല്ലാത്ത 3552 സ്കൂളുകൾ ആണു നമ്മുടെ കേരളത്തിൽ ഉള്ളത്. ഒരു കുട്ടി പോലുമില്ലാത്ത 3 സ്കൂളുകൾ, 1 കുട്ടി മാത്രമുള്ള 4 സ്കൂളുകൾ, 2 കുട്ടികളുള്ള 3 സ്കൂളുകൾ, 3 കുട്ടികളുള്ള 4 സ്കൂളുകൾ, ഇതാണ് കണക്ക്. ഇവിടെയെല്ലാം അധ്യാപകരും ഉണ്ട്.ശമ്പളവും കൊടുക്കുന്നുണ്ട്.വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ 12000 അധ്യാപകരെയാണ് സർക്കാർ "പ്രൊട്ടെക്റ്റ്' ചെയ്തു നിർത്തിയിരിക്കുന്നത്. ഓരോ അധ്യാപകനും ശരാശരി 2.5 ലക്ഷം രൂപ വീതം ആണ് ജോലി ചെയ്യാതെ പൊതു ഖജനാവിൽ നിന്നും വർഷം തോറും ശമ്പളം നൽകുന്നത്. ഇല്ലാത്ത കുട്ടികളെ കാണിച്ച് തസ്തിക ഉണ്ടാക്കി കാശ് വാങ്ങി നിയമനം നടത്തിയ അനേകം അധ്യാപകർ ഈ പ്രൊറ്റക്റ്റഡ വിഭാഗത്തിൽ ഉണ്ട്. ഇതാണ് ലീഗിൻറെ ഭരണത്തിൽ നടന്ന വിദ്യഭ്യാസ വികസനം. ഇതെവിടെ ചെന്ന് അവസാനിക്കും?
പുതുതായി അനുവദിച്ച 134 സ്കൂളുകളിൽ ഓരോന്നിലും ചേർന്ന്
പഠിക്കാൻ എത്ര വിദ്യാർഥികൾ കാണും എന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കെടുത്തിട്ടുണ്ടോ? ആ സ്കൂളുകളിലും ഒന്നും രണ്ടും കുട്ടികൾ മാത്രമായിരിക്കുമോ ഉണ്ടാവുക ? പുതുതായി അനുവദിച്ച ബാച്ചുകളിൽ എത്ര വിദ്യാർഥികൾ കാണുമെന്ന് നോക്കിയിട്ടുണ്ടോ? സ്കൂളുകൾ അനുവദിക്കുന്നതിന് മുൻപ് ഇത്തരത്തിൽ വസ്തുതാ പരമായ ഒരു കണക്കെടുപ്പ് എന്ത് കൊണ്ട് നടത്തിയില്ല? പുതിയ 134 സ്കൂളുകൾക്ക് പകരം അവിടങ്ങളിലെ നിലവിലുള്ള ഹൈസ്കൂളുകളിൽ അല്ലെങ്കിൽ 60 കുട്ടികൾ തികച്ചില്ലാത്ത 3552 സ്കൂളുകളിൽ ആവശ്യത്തിനു അനുസരിച്ച് പുതിയ പ്ലസ് ഒണ്‍ ബാച്ചുകൾ തുടങ്ങാനുള്ള സാധ്യധ എന്ത് കൊണ്ട് പരിശോധിച്ചില്ല? ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ വീണ്ടും കുറെ അധ്യാപകരെ നിയമിച്ച് കാശുണ്ടാക്കാനുള്ള ഒരു വഴിയാണ് പുതിയ സ്കൂളുകൾ അനുവദിക്കുന്നത് എന്ന് ജനങ്ങൾ പറയുന്നതിൽ എന്താണ് തെറ്റ്? ഭരണത്തിൻറെ പൂർണ ഉത്തരവാദി താനാണെന്ന് മേനി നടിക്കുന്ന മുഖ്യ മന്ത്രി ഇക്കാര്യത്തിൽ എന്ത് കൊണ്ട് സത്യ സന്ധമായ ഒരു നിലപാട് എടുക്കുന്നില്ല? പൊതു ഖജനാവിലെ പണം ആണ് ഇങ്ങിനെ നശിപ്പിക്കുന്നത്. അതായത് ജനങ്ങൾ നികുതിയായി നൽകുന്ന പണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ