മുസ്ലിം ലീഗിൻറെയും മറ്റു തൽപ്പര കക്ഷികളുടെയും സമ്മർദ്ദത്തിനു വഴങ്ങിയാണ് പുതിയ പ്ലസ് വണ്‍ സ്കൂളുകളും ബാച്ചുകളും സർക്കാർ അനുവദിച്ചത് എന്ന് നാട്ടിൽ പാട്ടാണ്. അധ്യാപക നിയമനത്തിന് മാനേജ്മെന്റിന് കോ ഴ വാങ്ങാനും അതിൽ ഒരു പങ്ക് ഭരണത്തിൽ ഇരിക്കുന്നവക്ക് വാങ്ങാനുമുള്ള അവസരം ഒരുക്കുന്നതിനാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ യാതൊരു നിയമവും പാലിക്കാതെ സ്കൂളുകൾ അനുവദിച്ചത് എന്നും എല്ലാവർക്കും അറിയാം.
സർക്കാർ കോഴ കൈപ്പറ്റുന്നു എന്ന ഗുരുതരമായ ആരോപണവുമായി മുസ്ലിം എജ്യുക്കെഷൻ സൊസൈറ്റി (എം.ഇ.എസ്) പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ ആണ് മന്ത്രി സഭക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുതിയ ബാച്ച് അനുവദിച്ചു കിട്ടണമെങ്കിൽ ഓരോ ബാച്ചിനും ലക്ഷ ക്കണക്കിന് രൂപയുടെ കോഴ നൽകണം എന്ന് ആവശ്യപ്പെട്ട്മൂന്ന് മാനേജ്മെന്റ് പ്രതിനിധികൾ അദ്ദേഹത്തെ സമീപിച്ചു എന്നും ഇവർ ഭരണ കക്ഷിയായ മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലർത്തുന്നവർ ആണെന്നും, ഇവരെ വ്യക്തമായി അറിയാമെന്നും ഗഫൂർ പറയുന്നു. കാബിനറ്റിൽ തന്നെയാണ് കോഴയുടെ വീതം വെപ്പ് നടന്നത് എന്നും അദ്ദേഹം പറയുന്നു എന്നൊരു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിന് എതിരെ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇതിൽ കൂടുതൽ പരസ്യമായി അഴിമതി ആരോപണം എങ്ങിനെ ഉന്നയിക്കാനാണ്? എല്ലാ പത്രങ്ങളോടും ഇത് പറഞ്ഞു. ദൃശ്യ മാധ്യമങ്ങളിൽ പ്രത്യേക അഭിമുഖം നൽകി. എന്നിട്ടും സർക്കാർ എന്താണ് നടപടി ഒന്നും എടുക്കാത്തത്. സാധാരണ ഗതിയിൽ ഇങ്ങിനെ ഒരു കൈക്കൂലി/ കോഴ ആരോപണം ഉണ്ടായാൽ ഉടൻ ഒരു കേസ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. അത് കഴിഞ്ഞ് അന്വേഷണവും. കോഴ ചോദിച്ചവരെ വ്യക്തമായി അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. കാബിനറ്റിൽ കോഴ വീതം വയ്ക്കുന്നു എന്ന് പറയുമ്പോൾ മന്ത്രിമാർക്ക് വേണ്ടിയാണ് കോഴ ആവശ്യപ്പെട്ടത് എന്ന് വ്യക്തമാണല്ലോ. വെറുതെ ആരും പറയുന്നതല്ല. ഉത്തരവാദിത്വ പ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ആണ് ഇത് പറയുന്നത്. അത് അതെ ഗൌരവത്തോട് കൂടി എടുക്കേണ്ടതല്ലേ? കേസ് എടുക്കേണ്ടതല്ലേ?
ഇവിടെ അതിനു പകരം, വ്യക്തമായ തെളിവുകളുമായി അഴിമതി ആരോപണം ഉന്നയിച്ചയാളെ മുഖ്യ മന്ത്രി ചർച്ചക്ക് വിളിച്ചിരിക്കുകയാണ്. എന്താണിതിന്റെ അർത്ഥം? ഒത്തു തീർപ്പാണോ? രാഷ്ട്രീയ പാർട്ടികളും പൊതു ജനങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടി ഇരിക്കുന്നു.

ഇതൊക്കെ ഉറക്കെയുറക്കെ വിളിച്ചു പറ ബിപിന്‍ ചേട്ടാ ...ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറയ്...
മറുപടിഇല്ലാതാക്കൂഈ comment moderation ഒഴിവാക്കി കൂടെ..?
മറുപടിഇല്ലാതാക്കൂഅന്നൂസേ, എവിടെ കമന്റ് വന്നു എന്നറിയാനാണ് മോഡറേഷൻ വയ്ക്കുന്നത്. എന്നും നോക്കുന്നുണ്ട്. അതിനാൽ മോഡറേഷൻ താമസിക്കുകില്ല.
മറുപടിഇല്ലാതാക്കൂനന്ദി