കേരള കാർഷിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ വരമ്പത്തു കൃഷി ഇതാ പിണറായി വിജയനും.വി.എസ്.സുനിൽകുമാറും സഖാക്കളും കൂടി നടത്തിയിരിക്കുന്നു. വയലിൽ ഇറങ്ങാതെ വരമ്പത്തു നിന്ന് കൊണ്ടുള്ള നെൽകൃഷി.ആറന്മുളയിലെ കൃഷിക്കാരും ജനങ്ങളും അദ്‌ഭുത പരതന്ത്രയായി നോക്കി നിന്നു പോയി.
വരമ്പത്തു കൂലി കൊടുക്കും എന്ന് ഭീഷണി മുഴക്കിയ പാർട്ടിക്കാർ ആണ് വരമ്പത്തു നിന്ന് കൃഷിയും തുടങ്ങിയിരിക്കുന്നത്. ചുമന്ന പരവതാനി വിരിച്ചു മനോഹരമാക്കി വയൽ വരമ്പത്തു തയ്യാറാക്കിയ സ്ഥലത്തു നിന്ന് ന്ന് മുഖ്യ മന്ത്രിയും കൃഷി മന്ത്രിയും എം.എൽ.എ. യും ഇടതു സഖാക്കളും കൂടി വിത്ത് വിതച്ചാണ് ആറന്മുളയിൽ നെൽകൃഷി നടത്തിയത്.
ആത്മാർത്ഥത ഇല്ലാത്ത വെറും ഒരു പ്രകടനം മാത്രം ആയിരുന്നു ഇത്. കാലിൽ ചേറ് പുരളാതെ അലക്കിത്തേച്ച മുണ്ടിലും കുപ്പായത്തിലും ചെളി പുരളാതെ നടത്തിയ ഒരു അഭ്യാസം. ഒരു പബ്ലിസിറ്റി സ്റ്റണ്ട്. കൃഷി എന്നത് മാർക്സിസ്റ് പാർട്ടിയ്ക്ക് പണ്ടേ അലർജി ആണല്ലോ. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ നെൽകൃഷി തകർത്തത് മാർക്സിസ്റ് പാർട്ടിയുടെ ട്രേഡ് യുണിയനിസം ആണ് എന്നെ എല്ലാവർക്കും അറിയാം. കൃഷി ഭൂമിയിൽ കെട്ടിടങ്ങളും മറ്റും കെട്ടിപ്പൊക്കാനാണ് അവർക്കു താൽപ്പര്യം. ഇവർ ഭരിച്ചിരുന്ന ;പശ്ചിമ ബംഗാളിൽ പാവപ്പെട്ട കൃഷിക്കാരിൽ നിന്നും പിടിച്ചെടുത്ത് 1000 ഏക്കർ കൃഷി ഭൂമി ആണല്ലോ ടാറ്റ കമ്പനിയ്ക്ക് ഇവർ പതിച്ചു കൊടുത്തത്. അതാണവരുടെ കൃഷി സ്നേഹം. സുപ്രീം കോടതി ആ 1000 ഏക്കറും തിരിച്ചു കൊടുക്കാൻ അടുത്ത കാലത്തു ഉത്തരവിടുകയുണ്ടായി. 2006 മുതൽ 10 വർഷക്കാലം 1000 ഏക്കർ ഭൂമി തരിശു കിടക്കുകയായിരുന്നു. കൃഷിയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന മന്ത്രി സുനിൽ കുമാറും ഈ തരം തന്നെ എന്ന് ഇപ്പോൾ മനസ്സിലായി.
പുലരി മുതൽ അന്തി വരെ മഞ്ഞിലും മഴയിലും വെയിലിലും പാടത്തു ചേറിൽ പണിയെടുക്കുന്ന പാവം കർഷകരെ അധിക്ഷേപിക്കുന്ന ഒരു പരിപാടി ആയിപ്പോയി മുഖ്യ മന്ത്രിയും കൂട്ടരും കാണിച്ചു കൂട്ടിയത്.
ഇക്കൊല്ലം ഇത്രയും ഹൈ ടെക് കൃഷി നടത്തിയതിനാൽ അടുത്ത വർഷം കുറച്ചു കൂടി ഹൈ ടെക്ക് ആകാം. അടുത്ത ആറന്മുളയിലെ നെൽകൃഷി മുഖ്യ മന്ത്രി വിത്ത് വിതയ്ക്കുന്നത് വരമ്പത്തു എന്നതിന് പകരം ഇങ്ങു തിരുവനന്തപുരത്തു ക്ലിഫ് ഹൗസിൽ നിന്നും ആയിരിക്കും. വീഡിയോ കോൺഫറൻസിലൂടെ. കസേരയിൽ ഇരുന്ന് നെൽവിത്തു വീഡിയോ ക്യാമറയിലേക്ക് എറിയുക. അത് നേരെ ആറന്മുള വയലിലെ സ്‌ക്രീനിലൂടെ കണ്ടത്തിൽ വീഴും.
ആറന്മുളയിലെ കൊയ്ത്തും അത് പോലെ തിരുവനന്തപുരത്തു നിന്നും ആകാം..
രണ്ട് ചിത്രങ്ങളും കണ്ടാൽ അറിയാം യഥാർത്ഥ കൃഷിസ്നേഹികൾ ആരാണെന്ന്.അല്ലെങ്കിൽത്തന്നെ കമ്മ്യൂണിസ്റ്റും കൃഷിയുമായി എന്നതാ ബന്ധം??
മറുപടിഇല്ലാതാക്കൂആയിരം ഏക്കർ കൃഷി ഭൂമി ആണ് പിടിച്ചെടുത്തത്, അങ്ങ് ബംഗാളിൽ സുധീ
ഇല്ലാതാക്കൂതിരികെ കൊടുക്കാൻ കോടതി വിധിയുണ്ടായല്ലോ.
മറുപടിഇല്ലാതാക്കൂആത്മാർത്ഥത ഇല്ലാത്ത വെറും ഒരു പ്രകടനം ...
മറുപടിഇല്ലാതാക്കൂ