2016, നവംബർ 5, ശനിയാഴ്‌ച

ടൂറിസം

നാടിനെ നശിപ്പിക്കാനും അതിനെ വിറ്റു കാശുണ്ടാക്കാനും ഉള്ള ഒരു വകുപ്പാണ് ടൂറിസം വകുപ്പ്. മൂന്നാർ,വർക്കല,കോവളം തുടങ്ങി ടൂറിസം ഇടപെട്ടിട്ടുള്ള  എല്ലാ സ്ഥലങ്ങളും നശിച്ചു കഴിഞ്ഞു. സ്വകാര്യവ്യക്തികൾ അവിടം ആകെ കയ്യേറി പ്രകൃതിയെ നശിപ്പിച്ചു കഴിഞ്ഞു.  ടൂറിസത്തിലെ കുറെ ഉദ്യോഗസ്ഥർ കാശുണ്ടാക്കുന്നു. അത്ര മാത്രം. നാടിനെ നശിപ്പിച്ചു. ടൂറിസ്റ്റുകൾ ആരും വരാതെയായി. നല്ല കടലും കടൽത്തീരവും  ഉണ്ടായിരുന്ന കോവളത്തെ വിദേശികൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോൾ വർക്കല ആണ് അവരുടെ ഡെസ്റ്റിനേഷൻ. വർക്കലയും നാശത്തിന്റെ വക്കിൽ ആണ്. മാരാരിക്കുളം നശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു കടൽത്തീരം ആണ്.    

 വർഷം മുൻപ് 2015  സെപ്റ്റംബറിൽ  ജനം ടി.വി. പുറത്തു കൊണ്ടു വന്ന വാർത്ത.  നശിച്ചു കിടക്കുന്ന കോവളം ക്രാഫ്റ്റ് വില്ലേജ്.--കര കൗശല ഗ്രാമം.




ഇന്നത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും "കൗശലത്തിന്റെ" ചിഹ്നമായി  നില നിൽക്കുന്നു.

2011 ഫെബ്രുവരി 11 നു   കര കൗശല ഗ്രാമം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു എന്ന വാർത്ത വന്നു.
എൽ.ഡി.എഫ്. പോയി യു.ഡി.എഫ്. വന്നു. ഇത്രയും കോടികൾ മുടക്കി മറ്റവര് ചെയ്തിട്ട് തങ്ങൾക്കൊന്നും കിട്ടിയില്ലല്ലോ എന്നതു കൊണ്ട് യു.ഡി.എഫും കുറെ കോടികൾ മുടക്കി 2016 തെരെഞ്ഞെടുപ്പിനു മുൻപ് ഒരു ഉദ്ഘാടനവും നടത്തി. നശിച്ചു കിടക്കുന്ന കോവളം ക്രാഫ്റ്റ് വില്ലേജ്.  കുറെ കോടികൾ കൂടി മുടക്കി  2016 മാർച്ചിൽ യു.ഡി.എഫ്. ഉദ്‌ഘാടനം ചെയ്തു എന്ന ഏഷ്യാനെറ്റ് വാർത്ത വീഡിയോ കാണൂ.




4 അഭിപ്രായങ്ങൾ:

  1. ദീപസ്തംഭം മഹാത്ചര്യം നമുക്കും കിട്ടണം പണം .. അതാണ് സർ നാട്ടിലെ മിക്ക ഉയർന്ന ഉദ്യോസ്ഥന്റെയും രാഷ്ട്രീയക്കാരന്റെയും ആഗ്രഹം ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തെങ്കിലും പ്രയോജനം കിട്ടുമെങ്കിൽ നമ്മളും അത് കണ്ണടക്കും. അത് കൊണ്ടാണ് പുനലൂരാൻ ഇത്രയും പ്രശ്നം ഉണ്ടാകുന്നത്.

      ഇല്ലാതാക്കൂ
  2. നശിച്ചു കിടക്കുന്ന കോവളം
    ക്രാഫ്റ്റ് വില്ലേജ്.--കര കൗശല ഗ്രാമം...!

    മറുപടിഇല്ലാതാക്കൂ