2016, നവംബർ 26, ശനിയാഴ്‌ച

ഇപ്പം പൊട്ടും





ഒരു സിനിമയിൽ നെടുമുടി വേണു തേങ്ങാ ''ഇപ്പം പൊട്ടും -ഇപ്പം പൊട്ടും''  എന്ന് പറയുന്നത് പോലെ രണ്ടു ദിവസം കൊണ്ട് മാധ്യമങ്ങൾ പ്രത്യേകിച്ച് ചാനലുകൾ " ദേ ഇപ്പം കഴിക്കും ഇപ്പം കഴിക്കും, ദിലീപ് കാവ്യയെ ഇപ്പം കല്യാണം കഴിക്കും" എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇന് രാവിലെ "ദേ കഴിച്ചു" എന്നും പറഞ്ഞു അതിന്റെ വീഡിയോകൾ ഇടയ്ക്കിടെ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നു. ദിലീപിന്റെയും കാവ്യയുടെയും രണ്ടാം കല്യാണം ആണിത്. അത്  നമുക്ക് ഇത്ര കണ്ടു ആഘോഷം എന്തിന്?  ഇവരുടെ ഒക്കെ വിവാഹവും വിവാഹ മോചനവും ഇടയ്ക്കിടെ നടക്കുന്ന ഒരു ചടങ്ങായി മാറിയിരിക്കുന്നു. കല്യാണം കഴിഞ്ഞു പത്തു ദിവസം കഴിയുമ്പോൾ പറയും 'ഞങ്ങൾ മാനസികമായി അകന്നു കഴിഞ്ഞു- അതിനാൽ പിരിയുന്നു."  പൈങ്കിളി വാരികകളും, ചാനലുകളും  ആഘോഷമാക്കി അവരുടെ വരുമാനവും റേറ്റിങ്ങും കൂട്ടും.

ഇത്തരം വാരികകൾ വായിക്കാനും ചാനലുകൾ കാണാനും ആസ്വദിക്കാനും ആളുകൾ ഉള്ളത് കൊണ്ടല്ലേ അവരിങ്ങനെ തരം താണ വാർത്തകൾ ഇട്ടു കൊണ്ടിരിക്കുന്നത്? അത് മാധ്യമങ്ങളുടെ മാത്രമല്ല ജനങ്ങളുടെ അധമ വികാരം തന്നെയാണ് കാണിക്കുന്നത്. ഈ സിനിമാക്കാരൊക്കെ വിവാഹം കഴിച്ചാലോ വിവാഹ മോചനം നടത്തിയാലോ സമൂഹത്തിനു എന്ത് ഗുണപരമായ മാറ്റം ആണ് ഉണ്ടാകുന്നത്? ജനങ്ങൾക്ക് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്? മറിച്ച്‌ വിവാഹ മോചനം എന്നത്, രണ്ടാം കല്യാണം എന്നത് ഒക്കെ നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് കരുതുന്ന സമൂഹം ( മുതലാക്ക് ഇവിടെ പറയുന്നില്ല,കാരണം അത് പാവം ഭാര്യമാരെ ഒഴിവാക്കാൻ ആണുങ്ങൾ കണ്ടു പിടിച്ച ഒരു വഴിയാണ്)  ഈ വിവാഹ മോചനങ്ങളെ എന്തിനു ആഘോഷിക്കുന്നു?

ചാനലുകളും വാർത്ത വിറ്റു കാശാക്കുന്നവരാണ്. പക്ഷെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മേളം തന്നെ. ഓരോരുത്തരും 'ഞാൻ മുമ്പേ ഞാൻ മുമ്പേ' എന്ന രീതിയിൽ വിവരണവും പടങ്ങളും. കഷ്ട്ടം.അവരൊക്കെ സിനിമയിൽ അഭിനയിക്കുന്നു. അത് അവരുടെ ജോലി. കാശുണ്ടാക്കുന്നു. അത് കുറെ നികുതി കൊടുക്കാതെ കള്ളപ്പണം ആക്കുന്നു. എന്നിട്ടു സുഖ ലോലുപരായി ജീവിക്കുന്നു. നമ്മൾ കുറേപ്പേർ അവരെ ആരാധിക്കുന്നു. വായു നോക്കികൾ.

നമ്മൾ ഇത്രയും അവരെ ആരാധിക്കുന്നത്,സ്തുതിക്കുന്നത് എന്തിനാണ്? അവർ സമൂഹത്തിനു ഏതെങ്കിലും ചെയ്യുന്നുണ്ടോ? സാധാരണ ഒരാളെ പ്പോലെ കാശുണ്ടാക്കുന്നു, ആസ്വദിക്കുന്നു. എത്ര കോടികളാണ് ഈ മെഗാ സൂപ്പർ സ്റ്റാറുകളുടെ കയ്യിൽ ഉള്ളത്? അതിൽ ഒരു പൈസ എങ്കിലും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരാൾക്കെങ്കിലും ഈ താരങ്ങൾ കൊടുത്ത ചരിത്രം ഉണ്ടോ? ഇല്ല. പണം ഉണ്ടാക്കുന്നു. വീണ്ടും വീണ്ടും വാരിക്കൂട്ടുന്നു.

ഈ താരാരാധനയും അനുബന്ധ കാര്യങ്ങളും ഒരു പത്തു വർഷത്തിനിപ്പുറമുണ്ടാക്കിയ സംഭവങ്ങൾ ആണ്. മോഹൻലാലും മമ്മൂട്ടിയും അഭിനയം തുടങ്ങി കുറെ വർഷം ഇതൊന്നും ഇല്ലായിരുന്നു. സിനിമാക്കാരാണ് ഇത് ഉണ്ടാക്കിയത്. പണമുണ്ടാക്കാൻ ഓരോ താരത്തെയും അവർ ഒരു വിഗ്രഹമാക്കി. അവരും അത് ആസ്വദിച്ചു. വിഡ്ഢികളായ ജനം ഓരോ വിഗ്രഹത്തിന്റെയും പുറകെ പോയി. ആ വിഗ്രഹം കള്ളു  കുടിച്ചാൽ അത് നല്ലത്, വ്യഭിചാരിച്ചാൽ  അത് നല്ലത്. വിവാഹം കഴിച്ചാൽ നല്ലത്, ഒഴിഞ്ഞാൽ നല്ലത്. അങ്ങിനെയൊരു ട്രെൻഡ് ആക്കി സിനിമാക്കാർ. മണ്ടന്മാരായ ജനം ആ ട്രാപ്പിൽ വീണു.

 കല്യാണം കഴിഞ്ഞു ദിലീപ് പറയുകയാണ് " ഞാൻ അന്നേ   പറഞ്ഞില്ലേ കല്യാണം കഴിക്കുമ്പോൾ ചാനലുകളെ അറിയിക്കും എന്ന്" ഇതെന്താ ചാനലുകാരാണോ ഇയാളുടെ അമ്മാവന്മാർ? ആദ്യ രാത്രി കൂടി ചാനലുകാരോട് ചോദിക്കുമോ? ലൈവ് കാണിക്കുമോ? മറ്റൊരു വില്ലത്തരം. 'ഞാൻ എന്റെ മോളോട് ചോദിച്ചു അനുവാദം വാങ്ങിയിട്ടാണ് കല്യാണം കഴിക്കുന്നത്' എന്ന്. ഇനി രാത്രിക്കാര്യം കൂടി മോളോട് ചോദിച്ചു അനുവാദം വാങ്ങുമോ എന്തോ.  പത്രക്കാർ അതിലും വിചിത്രം.മോളോട് ചോദിക്കുന്നു 'ഇപ്പോൾ എന്ത് തോന്നുന്നു?' ആ കൊച്ചിന് എന്ത് തോന്നാനാണ്. എന്നാലും അതിന്റെ മറുപടിയും വിചിത്രം. ''സന്തോഷം തോന്നുന്നു''.

ഇത്രയും ഒക്കെ കണ്ടും കെട്ടും ആരാധകരായ ജനം വിജൃംഭിതരായി..  
മറ്റൊരു താരത്തിന്റെ രണ്ടാം കെട്ടിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. വാട്സാപ്പും ഫേസ് ബുക്കും തയ്യാറാക്കി- ഫോട്ടോ ഇടാൻ.

6 അഭിപ്രായങ്ങൾ:

  1. ഒത്ത പൂണ്ട കള്ളനാ ദിലീപ്‌.കൂടുതലൊന്നും പറയുന്നില്ല .

    അവനായി അവളുടെ പാടായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കറക്ട് സുധീ . അവരുടെ പാട്. എന്നാലും മാധ്യമങ്ങൾ വന്നു കഴിഞ്ഞു. മഞ്ജുവിന്റെ ഗതി ആകുമോ കാവ്യയ്ക്ക് എന്ന്

      ഇല്ലാതാക്കൂ
  2. മലയാളം ചാനല്‍ ഇല്ലാത്തത്‌ അനുഗ്രഹമായി തോന്നുന്നത് ഇത് പോലെയുള്ള സന്ദര്‍ഭങ്ങളിലാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അന്യരുടെ സ്വ കാര്യത്തിൽ ഇത്രയും ശുഷ്‌ക്കാന്തിയോടെ ഇടപെടുന്ന ചാനലുകളെ ആണോ മുബീ കുറ്റം പറയുന്നത്!

      ഇല്ലാതാക്കൂ
  3. പണ്ടത്തെ 'ഡയാന - ചാൾസ് '
    കെട്ട് കല്യാണമാണ് ലോകത്തിൽ
    ഏറ്റവും കൂടുതൽ മാധ്യമങ്ങൾ
    കൊണ്ടാടിയ നമ്പർ വൺ കല്യാണ മാമാങ്കം...!

    പക്ഷേ ആ Record അവരുടെ
    സീമന്തപുത്രൻ 'വില്ല്യമും - കേയ്റ്റും '
    കൂടി ഭേദിച്ചു...! !

    എന്നാലിതാ ഒരു രണ്ടാം കെട്ട്
    കൊട്ടിഘോഷിച്ച് , നവ മാധ്യമങ്ങളടക്കം
    സകലമാന മാധ്യമങ്ങളും കൂടി , ഒറ്റ ദിവസം
    കൊണ്ട് ഒന്നര കോടിയിലധികം ആളോൾക്ക് ഈ കെട്ടുകാഴ്ചയുടെ വിരുന്നൊരുക്കി - ഒരു World Record സ്ഥാപിച്ച് തനി മലയാളിയുടെ അകമ്പൂച്ച് വെളിവാക്കിയിരിക്കുന്നു ... !

    വാഴ് വെ മായം ....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് മുരളീ. യാ ഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം. അതിനു രാജ്യങ്ങളുടെ മതിൽക്കെട്ടുകളില്ല

      ഇല്ലാതാക്കൂ