പീഡനത്തിനെതിരെ സിനിമാക്കാരുടെ വികാര ഭരിതമായ പ്രകടനം കണ്ടില്ലേ? കണ്ടവർ കരഞ്ഞു പോകും.എല്ലാവരും ശക്തിയായി അപലപിച്ചു. മാർക്സിസ്റ്റ് ചായ്‌വുള്ള ഇന്നസെന്റിനെ പോലുള്ളവർ ഒരു മയത്തിനു ആരെയും കുറ്റപ്പെടുത്താതെ കഴിച്ചു കൂട്ടി. മുകേഷ് എം.എൽ.എ. ആ വഴിയ്ക്കു കണ്ടില്ല. പാവം.ഏതെങ്കിലും സീരിയൽ ഷൂട്ടിങ് കാണും. പക്ഷെ മാധ്യമങ്ങളോട് ഒരു കാര്യം പറഞ്ഞു. ഈ 'പീഡകൻ' -പ്രതി- പണ്ട് തന്റെ ഡ്രൈവർ ആയിരുന്നു എന്ന്. (ഇത് കൊണ്ടാണോ ആവോ പിരിച്ചു വിട്ടത്?) പണ്ട് നടുറോഡിൽ തുണിയഴിച്ചു പ്രകടനം നടത്തിയ നർത്തകനെ ഇന്നലെ കണ്ടില്ല. ഇന്ന് തിരുവനന്തപുരത്തു മാനവീയം വീഥിയിൽ ഇത് പോലെ മറ്റൊരു പ്രകടനം കൂടി സിനിമാക്കാർ നടത്തുണ്ട്. ഈ രണ്ടാമത്തെ ഷോ യോട് കൂടി പീഡന വിരുദ്ധ സമരം അവസാനിപ്പിക്കുന്നതാണ്.
നടന്മാർ, നിർമാതാക്കൾ, എന്നിവർ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു. എന്നത് ഏവർക്കും അറിയുന്ന കാര്യമാണ്.തങ്ങൾക്കു പാരയാകു മെന്നുള്ളവരെ, എതിർക്കുന്നവരെ, ചൊൽപ്പടിയ്ക്കു നിൽക്കാത്തവരെ, ഇവരെയൊക്കെ ഒതുക്കാൻ ഇവർ ഗുണ്ടകളെ ഉപയോഗിക്കുന്നു.
സിനിമാ തുടങ്ങുന്ന ദിവസം തിയറ്ററുകളുടെ മുന്നിൽ നടക്കുന്ന 'ഫാൻസുകളുടെ' പ്രകടനം കണ്ടിട്ടില്ലേ? കാശ് കൊടുക്കാതെ ആരാ ഇതൊക്കെ ചെയ്യുന്നത്. അപ്പോൾ ആരാ കാശ് മുടക്കുന്നത്? ഒന്ന് -നിർമാതാവ്- സിനിമ നല്ലതാണ് എന്നൊരു ഓളം ഉണ്ടാക്കി കൂടുതൽ മണ്ടന്മാർ കേറി കൂടുതൽ പണമുണ്ടാക്കാൻ. രണ്ട് -നടൻ - തന്റെ മസിൽ പവർ ഇപ്പോഴും നില നിൽക്കുന്നു, റേറ്റിങ് ഇടിഞ്ഞില്ല, താനാണ് ഒന്നാമൻ എന്നൊക്കെ കാണിക്കാൻ.
എതിരാളിയെ തിയേറ്ററിൽ കൂവിത്തോപ്പിയ്ക്കുന്നത് ആരാണ്? അവരുടെ ഫ്ലെക്സുകൾ കീറുന്നതാരാണ്? ഇവരുടെ ഗുണ്ടകൾ തന്നെ. അതിനും ഇവർക്ക് ഗുണ്ടകളുടെ സഹായം വേണം.
പിന്നെ സ്വന്തം സെക്യൂരിറ്റി. മറ്റുള്ളവർ കൈ വയ്ക്കാതെ, സുരക്ഷിതമായി നടക്കാൻ നായക നടന്മാർക്കെല്ലാം 'പേർസണൽ സെക്യൂരിറ്റി' ഉണ്ട്. ബൗൺസർ മാർ എന്ന് എല്ലായിടങ്ങളിലും വിളിക്കപ്പെടുന്നവർ. അത് എന്തെങ്കിലും ''പച്ചവെള്ളം ചവച്ചു കുടിക്കുന്നവർ'' ആയാൽ പറ്റില്ലല്ലോ. അതും ഏകദേശം ഗുണ്ടാ കാറ്റഗറി യിൽ തന്നെ വരും.
നടികളെ രക്ഷിക്കാൻ പണ്ട് അമ്മ മാരായിരുന്നു കൂട്ട്. കാലം മാറി അവരും പ്രൊഫഷണൽസിനെ വയ്ക്കാൻ തുടങ്ങി.
അങ്ങിനെ ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങൾ സിനിമാക്കാർക്ക് ആവശ്യമായി വരുന്നു. സിനിമാക്കാരുടെ കയ്യിൽ പണം ഇഷ്ട്ടം പോലെ ഉള്ളത് കൊണ്ട് അധികാരികൾ ആരും ചോദ്യം ചെയ്യാറില്ല. അങ്ങിനെ ഇത് തഴച്ചു വളരുന്നു. അത് തുടരുക തന്നെ ചെയ്യും. സിനിമ എന്ന സാധനത്തിനു പുറകെ ഇങ്ങിനെ ഭ്രാന്തു പിടിച്ചു ജനം പോകുന്നിടത്തോളം കാലം.

അങ്ങിനെ ഗുണ്ടാ- ക്വട്ടേഷൻ
മറുപടിഇല്ലാതാക്കൂസംഘങ്ങൾ സിനിമാക്കാർക്ക് ആവശ്യമായി വരുന്നു.
സിനിമാക്കാരുടെ കയ്യിൽ പണം ഇഷ്ട്ടം പോലെ ഉള്ളത് കൊണ്ട് അധികാരികൾ ആരും ചോദ്യം ചെയ്യാറില്ല. അങ്ങിനെ ഇത് തഴച്ചു വളരുന്നു. അത് തുടരുക തന്നെ ചെയ്യും. സിനിമ എന്ന സാധനത്തിനു പുറകെ ഇങ്ങിനെ ഭ്രാന്തു പിടിച്ചു ജനം പോകുന്നിടത്തോളം കാലം.
സിനിമക്കാർ വളർത്തുന്ന ഗുണ്ടകൾ സിനിമാക്കാരനായി ഒരു നടത്തിയ ഗുണ്ടാപ്പണിയ്ക്ക് നമ്മളെന്നാത്തിനാ തലപുണ്ണാക്കുന്നത്??
മറുപടിഇല്ലാതാക്കൂ