2017, ഫെബ്രുവരി 12, ഞായറാഴ്‌ച

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ ശക്തിയും വ്യാപ്തിയും പരമ്പരാഗതക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്നു.വല്ലവന്റെയും കാശ് വാങ്ങി വാർത്ത തമസ്ക്കരിക്കുകയും അവന്റെ കാലു നക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ. സോഷ്യൽ മീഡിയയുടെ ഇടപെടൽ കൊണ്ട് മാത്രം പലപ്പോഴും അവർക്കു സത്യമായ വാർത്ത നൽകേണ്ടി വരുന്നത് കാണാമല്ലോ. അത് പോലെ പ്രസാധക മുതലാളിമാരുടെ പടിവാതിലിൽ കിടന്ന്  നിലവാരമില്ലാത്ത സ്വന്തം പുസ്തകങ്ങൾ  അച്ചടിപ്പിച്ചു പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർ. അവരുടെ ദ്വേഷ്യവും അസഹിഷ്ണുതയുമാണ് സന്തോഷ് ഏച്ചിക്കാനം എന്ന എഴുത്തുകാരന്റെ പൊട്ടിത്തെറിയിൽ പ്രകടമാകുന്നത്. 





ഇവിടെ  രണ്ടാണ് പ്രശ്നം. ഒന്ന് കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ എഴുതുന്നു. അത് പ്രമാണിമാരുടെ  കുത്തകയെ തകർക്കുന്നു.''ആത്മ രതിയുടെ ഇടമാണത്രെ സോഷ്യൽ മീഡിയ''. അങ്ങിനെയെങ്കിൽ പുസ്തകം എന്താണ് ഏച്ചിക്കാനം? 

രണ്ട്, വിമർശനങ്ങൾക്കു സോഷ്യൽ മീഡിയ വലിയൊരു വേദി നൽകുന്നു.   ''ഏതു മണ്ടനും വന്നു അഭിപ്രായം പറയാം  മലമൂത്ര വിസർജ്ജനം നടത്താം'' .  കാര്യം മനസ്സിലായല്ലോ. വിമർശനം സഹിക്കാൻ കഴിയുന്നില്ല അയാൾക്ക്.  ബഷീറിന്റെയും  തകഴിയുടെയും മറ്റും രചനകൾ ഇന്നും കാലത്തെ അതിജീവിച്ചു  നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് ആലോചിക്കൂ സന്തോഷേ. പിന്നെ മാലിന്യത്തിന്റെ ദുർഗ്ഗന്ധം സഹിക്ക വയ്യാതെ വായനക്കാർ കാർക്കിച്ചു തുപ്പുന്നുണ്ടാകാം. അതിനു ഉത്തരവാദികൾ  മാലിന്യം നിക്ഷേപിച്ചവർ തന്നെയാണ്.

3 അഭിപ്രായങ്ങൾ:

  1. ഏച്ചിക്കാനം പറഞ്ഞതിൽ ചില യാഥാർത്ഥ്യങ്ങൾ ഇല്ലെന്ന് പറയാൻ പറ്റില്ല.

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായംത്തെ എന്തിനു പേടിക്കണം? അനുകൂല അഭിപ്രായം മാത്രമേ സ്വീകരിക്കൂ എന്ന നിലപാടാണ് സുധീ പ്രശ്നം. പിന്നെ, ബ്ലോഗ് ഇല്ലായിരുന്നവെങ്കിൽ സുധിക്ക് എഴുതുവാൻ അവസരം ലഭിക്കുമായിരുന്നോ? നിലവാരം ഇല്ലെങ്കിൽ ഏതു എഴുത്തും ആളുകൾ ഒഴിവാക്കും.

    മറുപടിഇല്ലാതാക്കൂ
  3. സോഷ്യൽ മീഡിയയുടെ
    ശക്തിയും വ്യാപ്തിയും പരമ്പരാഗതക്കാരെ
    വല്ലാതെ അലോസരപ്പെടുത്തുന്നു.
    വല്ലവന്റെയും കാശ് വാങ്ങി
    വാർത്ത തമസ്ക്കരിക്കുകയും അവന്റെ
    കാലു നക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ...

    സോഷ്യൽ മീഡിയയുടെ
    ഇടപെടൽ കൊണ്ട് മാത്രം പലപ്പോഴും
    അവർക്കു സത്യമായ വാർത്ത നൽകേണ്ടി
    വരുന്നത് കാണാമല്ലോ. അത് പോലെ പ്രസാധക
    മുതലാളിമാരുടെ പടിവാതിലിൽ കിടന്ന് നിലവാരമില്ലാത്ത സ്വന്തം പുസ്തകങ്ങൾ അച്ചടിപ്പിച്ചു പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർ. അവരുടെ ദ്വേഷ്യവും അസഹിഷ്ണുതയുമാണ് സന്തോഷ് ഏച്ചിക്കാനം എന്ന എഴുത്തുകാരന്റെ പൊട്ടിത്തെറിയിൽ പ്രകടമാകുന്നത്.

    മറുപടിഇല്ലാതാക്കൂ