2017, ജൂൺ 27, ചൊവ്വാഴ്ച

ഡോക്ടർ







വീണ്ടും ഒരു നീറ്റ് പരീക്ഷാ ഫലം കൂടി വന്നു.എവിടെയാണ് പ്രവേശനം കിട്ടുന്നു എന്ന് ആദി പൂണ്ട മാതാപിതാക്കൾ. (മക്കൾക്ക് അത്ര ആധി ഒന്നും ഇല്ല.) മക്കളെ ഡോക്ടർ മാരാക്കാൻ പാട് പെടുന്ന അച്ഛനമ്മമാർ.മക്കൾ അതിനൊത്തുയരുന്നോ എന്നതാണ് നോക്കേണ്ടത്.  ഓരോ വർഷവും അഞ്ചര ലക്ഷം ആണ് ഫീസ്. പിന്നെ മറ്റു ചിലവുകളും. നമ്മുടെ നാട്ടിൽ അത്രയും ഫീസ് കൊടുക്കാൻ കഴിവില്ലാത്ത എത്രയെത്ര മാതാപിതാക്കൾ. ഇതൊന്നു വായിക്കൂ.

മൂത്ത മകൻ ഡോക്ടർ. രണ്ടാമത്തെ മകൾ ഡോക്ടർ. ഇളയ മകൻ രണ്ടാം വർഷം ഡോക്ടർ വിദ്യാർത്ഥി. ഡോക്ടർ മാരായ അച്ഛനമ്മമാർ അല്ല. പണക്കാരായ അച്ഛനമ്മമാർ അല്ല. ഒരു ആദിവാസി കുടുംബം. നേര്യമംഗലം, മാമലക്കണ്ടം ഇളംപ്ലാശ്ശേരിയിൽ താമസം. അടുത്തു സൗകര്യമായ സ്‌കൂളുകൾ ഇല്ല. കിലോമീറ്റർ നടന്നു വേണം സ്‌കൂളിൽ എത്താൻ.അടുത്തു കോളേജുകളില്ല. എന്നിട്ടും മൂന്നു പേരും പഠിച്ചു. ഡോക്ടർമാരായി. അച്ഛനുമമ്മയും കൂലി വേല ചെയ്തു. അദ്ധ്വാനിച്ചു. മക്കളെ നന്നായി പഠിപ്പിക്കണം എന്നൊരാഗ്രഹം മാത്രം. കുറച്ചു സഹായം മാതാ അമൃതാനന്ദ മയി ചെയ്തു. റബ്ബർ വെട്ടിയും ഈറ്റ വെട്ടിയും അച്ഛൻ രാഘവനും അമ്മ പുഷ്പയും മക്കളെ ഈ നിലയിൽ എത്തിച്ചു.  മകൻ ഹോമിയോ ഡോക്ടർ, ജോലിയും കിട്ടി. മകൾ എം.ബി.ബി.എസ്  കഴിഞ്ഞു എം.ഡി. ക്കു പഠിക്കുന്നു. ഇളയ മകൻ  ആയുർവേദ  വിദ്യാർത്ഥി.  പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പട പൊരുതി ജയിച്ച ഒരു കുടുംബം. മക്കൾക്ക് പഠിക്കാൻ വേണ്ടി അത്യദ്ധ്വാനം ചെയ്ത അച്ഛനുമമ്മയും. അവരുടെ ആഗ്രഹത്തിനൊത്തുയർന്നു പഠിച്ച മക്കൾ.


6 അഭിപ്രായങ്ങൾ:

  1. എന്ട്രന്‍സ് സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസ്സുകളില്‍ പോകുന്ന പല കുട്ടികള്‍ക്കും ആധി കൂടുതലാണെന്ന് എന്‍റെയൊരു ബന്ധു പറഞ്ഞിരുന്നു. ആദ്യ തവണ കിട്ടാത്തത് കൊണ്ട് വീണ്ടും ഒരു കൊല്ലം ഇതിനു വേണ്ടി മാറ്റിവെക്കേണ്ടി വന്നവര്‍ക്കാണ് പ്രശ്നം. കിട്ടിയില്ലെങ്കില്‍ വീട്ടുകാരെന്ത് പറയുമെന്നൊക്കെ... അതിനിടയില്‍ ഇങ്ങിനെയുമുണ്ട് ആളുകള്‍. പങ്കുവെച്ചതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുട്ടികളുടെ താൽപ്പര്യം അല്ല മറ്റു കാര്യങ്ങൾക്കാണ്‌ മുൻഗണന

      ഇല്ലാതാക്കൂ
  2. പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പട
    പൊരുതി ജയിച്ച ഒരു കുടുംബം. മക്കൾക്ക് പഠിക്കാൻ
    വേണ്ടി അത്യദ്ധ്വാനം ചെയ്ത അച്ഛനുമമ്മയും. അവരുടെ
    ആഗ്രഹത്തിനൊത്തുയർന്നു വിവിധതരം ഡോക്ടർമാരായി പഠിച്ചിറങ്ങിയ മക്കൾ.
    ഇതിൽ പരം സൗഭാഗ്യം ആ മാതാപിതാക്കൾക്ക് ഇനി എന്ത് ..അല്ലെ ..!

    മറുപടിഇല്ലാതാക്കൂ
  3. നല്ല സന്ദേശം നൽകുന്ന പോസ്റ്റ് . ആശംസകൾ സർ

    മറുപടിഇല്ലാതാക്കൂ