2018, മാർച്ച് 28, ബുധനാഴ്‌ച

മാൾ

മുഖ്യ മന്ത്രി, 5 മന്ത്രിമാർ, 7 എംഎൽഎ മാർ, സ്പീക്കർ, ഒരു എം.പി. ഇവരെല്ലാം വൈകുന്നേരം  ഒത്തു കൂടുന്നു. സമയമില്ലാത്തതിനാൽ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന  മുഖ്യമന്ത്രി, അത് പോലെ തന്നെ തിരക്കുള്ള മന്ത്രിമാർ, തിരക്ക് കാരണം  നിയമസഭയിലെത്താൻ വിമാന യാത്ര അനുവദനീയമായ എംഎൽഎ മാർ. ഇവരൊക്കെയാണ് മണിക്കൂറുകൾ ഒന്നിച്ചു കൂടുന്നത്.


Image may contain: 16 people, including Ottasekharamangalam Vijayakumar, people smiling




 കേരളത്തിന്റെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണോ? ആർക്കു നീറുന്നു? ജനങ്ങൾക്ക് അല്ലേ. നീറ്റൽ ഒക്കെ സഹിക്കണം. ജനാധിപത്യം അല്ലേ. തെരെഞ്ഞെടുത്തു വിട്ടു കഴിഞ്ഞാൽ ജന പ്രതിനിധികളുടെ ആട്ടും തൂപ്പും കൊണ്ട് കഴിയാൻ വിധിക്കപ്പെട്ടവരല്ലേ പൊതു ജനം. അങ്ങിനെ ജനകീയ പ്രശ്നം കൈകാര്യം ചെയ്യാനൊന്നും   അല്ല  ഇവർ ഒത്തു കൂടുന്നത്. ഒരു കട ഉദ്ഘാടനത്തിന്!  

ക്ലിഫ് ഹൗസിൽ നിന്നും പോലീസ് വാഹനങ്ങളുടെ അകമ്പടിയോടും ചെവി പൊട്ടുന്ന ഹൂട്ടർ വിളിയോടും കൂടി മുഖ്യ മന്ത്രിയുടെയും  മന്ത്രിമാരുടെയും കൊടി വച്ച ഇന്നോവ ക്രിസ്റ്റ കാറുകൾ പറക്കും, മാൾ ഓഫ് ട്രാവൻകൂർ ലക്ഷ്യമാക്കി. 

ആ കടയാണ് ഇന്ന് മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കട എന്ന് വച്ചാൽ സാദാ തട്ട് കട ഒന്നുമല്ല. മാൾ.  ആറര ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കട. 1000 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം. 400 കോടി ചിലവിൽ. ഈ സംഭവത്തിന്റെ   ഉദ്ഘാടനത്തിനാണ് ഇത്രയും ജന പ്രതിനിധികൾ പങ്കെടുക്കുന്നത്.  മുതലാളി വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ? നാടിന്റെ വികസനമല്ലേ മുതലാളിയുടെ ലക്ഷ്യം. അതേ ലക്ഷ്യം തന്നെയാണല്ലോ  ജന പ്രതിനിധി കളുടെയും. അങ്ങിനെ വികസനം എന്ന ലക്ഷ്യത്തിലേക്കു മുതലാളിക്കൊപ്പം സർക്കാരും ജന പ്രതിനിധികളും. 

4 അഭിപ്രായങ്ങൾ:

  1. 400 കോടി ചിലവിലുള്ള ഈ സംഭവത്തിന്റെ ഉദ്ഘാടനത്തിനാണ് ഇത്രയും ജന പ്രതിനിധികൾ പങ്കെടുക്കുന്നത്തിനു കാരണം ഇനി മുതലാളിത്തമാണ് വികസനം കൊണ്ടുവരിക എന്ന സിദ്ധാന്തം ഏവർക്കും അറിയാം മുതലാളി വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ? നാടിന്റെ വികസനമല്ലേ മുതലാളിയുടെ ലക്ഷ്യം. അതേ ലക്ഷ്യം തന്നെയാണല്ലോ ജന പ്രതിനിധി കളുടെയും. അങ്ങിനെ വികസനം എന്ന ലക്ഷ്യത്തിലേക്കു മുതലാളിക്കൊപ്പം സർക്കാരും ജന പ്രതിനിധികളും...!

    മറുപടിഇല്ലാതാക്കൂ
  2. അവസാനം മാളും മുതലാളിയും മാത്രമാകും മുരളീ

    മറുപടിഇല്ലാതാക്കൂ
  3. മലബാർ മുതലാളി ആയത് കൊണ്ടാണ് പ്രശ്നം.കല്യാൺ മുതലാളി ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു

    മറുപടിഇല്ലാതാക്കൂ
  4. മുതലാളിക്ക് ജാതിയില്ല മതമില്ല രഞ്ജീ. മുതലാളി അതിനെല്ലാം അതീതൻ.

    മറുപടിഇല്ലാതാക്കൂ