2018, മാർച്ച് 8, വ്യാഴാഴ്‌ച

കാനോൻ നിയമം





മാർ ആലഞ്ചേരിക്ക് ഇൻഡ്യൻ നിയമം ബാധകമല്ലെന്ന് അങ്ങേര് ഹൈക്കോടതിയിൽ! പോപ്പിന്റെ നിയമം മാത്രമാണ് ബാധകമെന്ന്! വസ്തു വിൽപ്പനക്കേസിൽ പിടി വീണപ്പോഴാണ് ഈ വാദം! എങ്ങിനെയുണ്ട്? ഇതാണ് ഭാരതത്തിലെ ഇന്നത്തെ സ്ഥിതി. ഒരു ഭാരത പൗരൻ ഇൻഡ്യൻ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനല്ലെന്ന് കോടതിയിൽ വാദിക്കുന്നു! ഭാരതത്തിൽ ജനിച്ച് ഇവിടത്തെ ഉപ്പും ചോറും തിന്ന് ഇവിടത്തെ മണ്ണിൽ കഴിയുന്ന ഒരാൾക്ക് ഇറ്റാലിയൻ നിയമമത്രെ ബാധകം. ഭാരതത്തിലെ ജനങ്ങളുടെ പണം കൊണ്ട് ഇവിടെ ആസ്വദിച്ച് കഴിയുന്ന ആലഞ്ചേരിക്ക് ഇന്ത്യൻ നിയമം വേണ്ടെന്ന്. ഇനി ബിഷപ്പ് ഹൗസും സ്വത്തു വകയും പള്ളികളും വത്തിക്കാന്റെ സാമന്ത രാജ്യമായി പ്രഖ്യാപിക്കേണ്ടി വരുമോ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്ത ഫലമാണിത്. കൂടുതൽ ആളുകൾ ഇത്തരം വാദവുമായി ഇനി വരും എന്ന് പ്രതീക്ഷിക്കാം.

സഭ, കാനോൻ നിയമം,വത്തിക്കാൻ എന്നൊക്കെ പ്പറഞ്ഞ് കോടതിയെ പേടിപ്പിക്കാനുള്ള ആലഞ്ചേരിയുടെയും കൂട്ടു കള്ളന്മാരുടെയും ശ്രമങ്ങളെല്ലാം പാഴായി. മാർ ആലഞ്ചേരി ഒരു സാധാരണ ഇൻഡ്യൻ പൗരനെ പോലെ നിയമത്തിന്റെ വഴിക്കു വരണമെന്ന് ഹൈക്കോടതി വിധി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കാൻ മടിച്ചു നിന്ന പോലീസിനെയും കോടതി വിമർശിച്ചു. വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ കേസ് എടുക്കുവാൻ ഉത്തരവിട്ടു. ഇനി കേസും അന്വേഷണവും എങ്ങിനെ പോകുന്നുവെന്ന് നോക്കി ക്കാണാം. പിണറായി പോലീസ് അല്ലേ! ജസ്റ്റീസ് കമാൽ പാഷയെ പോലുള്ള ജഡ്ജിമാരാണ് ഇൻഡ്യൻ നീതി പീഠത്തിന്റെ അന്തസ് കാക്കുന്നത്.

4 അഭിപ്രായങ്ങൾ:

  1. ഓരോ വിഭാഗക്കാർക്കും അവരവരുടെ സൗകര്യത്തിനനുസരിച്ചുള്ള ഓരോ പ്രത്യേക നിയമം വരുന്ന സമത്വസുന്ദരഭാരതമാണ് പലരുടെയും സ്വപ്നം.

    മറുപടിഇല്ലാതാക്കൂ
  2. മാർ ആലഞ്ചേരി ഒരു സാധാരണ
    ഇൻഡ്യൻ പൗരനെ പോലെ നിയമത്തിന്റെ
    വഴിക്കു വരണമെന്ന് ഹൈക്കോടതി വിധി പറഞ്ഞു.
    വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ക്രിമിനൽ കേസ്
    എടുക്കാൻ മടിച്ചു നിന്ന പോലീസിനെയും കോടതി വിമർശിച്ചു.
    വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ക്രിമിനൽ
    കേസ് എടുക്കുവാൻ ഉത്തരവിട്ടു. ഇനി കേസും അന്വേഷണവും എങ്ങിനെ പോകുന്നുവെന്ന് നോക്കിക്കാണാം...

    മറുപടിഇല്ലാതാക്കൂ
  3. അതിനും ഒരു താത്കാലിക സ്റ്റേ

    മറുപടിഇല്ലാതാക്കൂ