2018, മാർച്ച് 9, വെള്ളിയാഴ്‌ച

നീതി

ആയുധം എവിടെ എന്ന് ഹൈക്കോടതി ചോദിക്കുന്നു. 24 മണിക്കൂറിനകം രണ്ട് വാള് പോലീസ് കണ്ടെടുക്കുന്നു. ഷൂ ഹൈബിന്റെ കൊലപാതകം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും കണ്ടെടുക്കാൻ കഴിയാത്ത ആയുധം കോടതി പറഞ്ഞ് 16 മണിക്കൂറിനകം പുറത്തു വരുന്നു! ഇതിനർത്ഥം കോടതിയെ സി പി എം പേടിക്കുന്നു. കാരണം കോടതി വളരെ ശക്തമായി ഇടപെടുന്നു എന്നത് തന്നെ. 37 വെട്ടുകൾ ഏറ്റ ഷൂഹൈബിന്റെ ശരീരത്തിന്റെ ഫോട്ടോ കാണിച്ച് ഇതാണോ ചെയ്തത് എന്ന് ചോദിക്കുന്നു. സെൽഫി എടുക്കാൻ വന്ന വിദ്യാർത്ഥിയെ തട്ടി മാറ്റിയ മുഖ്യമന്ത്രി ആണോ പ്രതികളുമായി ഫോട്ടോ സെഷൻ? ഇങ്ങിനെ ശക്തമായ ഒരു കോടതി ആണ് നമുക്ക് വേണ്ടത്. കൊലപാതകങ്ങൾ ക്ക് ഒരു അവസാനം ഉണ്ടാകാൻ. പക്ഷേ പലപ്പോഴും ഇത്തരം ഗൗരവമായ ഒരു സമീപനം കോടതി എടുക്കുന്നതായി കാണുന്നില്ല. കിട്ടിയ തെളിവുകളുടെ വെളിച്ചത്തിൽ വിധി പ്രസ്താവം നടത്തുകയാണ്. തെളിവുകൾ നശിക്കപ്പെട്ടോ, മുഴുവൻ തെളിവുകളും എടുത്തോ എന്നൊന്നും കാണുന്നില്ല. സർക്കാർ പ്രോസിക്യുഷൻ ആകുന്ന കേസുകളിൽ പ്രത്യേകിച്ച്. ഇതിനൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.




ഷൂഹൈബ്‌ വധത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരും പോലീസും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തടയാൻ പറ്റാതെ വന്ന ഉത്തരവ്. ഹൈക്കോടതിക്കു അധികാര പരിധി ഇല്ലെന്ന വാദം പോലും അവസാനം ഉയർത്തി. ഇത് വരെയുള്ള അന്വേഷണത്തിലുള്ള വീഴ്ചകളെല്ലാം കൃത്യമായി ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ഇത്തരത്തിൽ അന്വേഷണം പോയാൽ എങ്ങുമെത്തില്ല എന്ന് കാര്യകാരണ സഹിതം പറഞ്ഞാണ് സിബിഐ യെ കൊണ്ട് വന്നത്. കൊല നടന്നു മൂന്നാഴ്ചയ്ക്കകം സിബിഐ അന്വേഷണം നടത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ കേസിൽ. സാധാരണ ഗതിയിൽ പോലീസും പ്രതികളും പാർട്ടിയും കൂടി തെളിവുകളെല്ലാം പൂർണമായും നശിപ്പിച്ചു, പല വർഷങ്ങൾ കഴിഞ്ഞു ഒരു തരി തെളിവ് പോലും ദൈവം തമ്പുരാൻ വിചാരിച്ചാലും കണ്ടെടുക്കാൻ കഴിയാത്ത ഒരു സ്റ്റേജിൽ ആണ് സിബിഐ അന്വേഷണം വരുന്നത്. അത് കൊണ്ട് ശരിയായ പ്രതികളെല്ലാം രക്ഷപ്പെടുന്നു. പാർട്ടി കൊടുക്കുന്ന ഡമ്മി പ്രതികൾ പലരും തെളിവില്ലാത്തതു കൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്നു. മുഹമ്മദ് ഫസൽ, അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ട്. ഇതെല്ലാം കൊലപാതകം നടന്നു വർഷങ്ങൾ കഴിഞ്ഞാണ് സിബിഐ യെ ഏൽപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തെളിവുകൾ വലുതായൊന്നും അവശേഷിക്കുന്നില്ല. അഭയ കൊലക്കേസ് എത്ര വർഷങ്ങൾ കഴിഞ്ഞാണ് സിബിഐ ക്കു വിട്ടത്. ഇത്രയും കാല താമസം വരുമ്പോൾ തെളിവുകൾ നശിപ്പിക്കാൻ ഇഷ്ട്ടം പോലെ സമയം കിട്ടുന്നു. ഇവിടെ ഷൂഹൈബ്‌ കോല ചെയ്യപ്പെട്ടിട്ട് മൂന്നാഴ്ച മാത്രമേ ആയുള്ളൂ. അത് കൊണ്ട് തെളിവുകൾ പൂർണമായും നശിക്കപ്പെട്ടില്ല. അതിനാൽ സിബിഐ ക്കു ശരിയായി പ്രതികളെയും ഗൂഡാലചോനക്കാരെയും കണ്ടെത്താൻ കഴിയും. ഇവിടെയാണ് ജസ്റ്റീസ് കമാൽ പാഷയുടെ വിധി പ്രസക്തമാകുന്നത്. ഒരു ട്രെൻഡ് സെറ്റർ ആകേണ്ടത്. ഒരു മാസത്തിനകം തെളിവ് ശേഖരിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ, മനഃപൂർവം കേസ് തെളിയിക്കാതിരിക്കുക യാണെങ്കിൽ ഹൈക്കോടതി ആ കേസുകൾ സിബിഐ ക്കു വിടണം. എങ്കിൽ മാത്രമേ ജസ്റ്റീസ് കമാൽ പാഷ പറഞ്ഞത് പോലെ ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒരു അറുതി വരൂ. 

6 അഭിപ്രായങ്ങൾ:

  1. "ഷൂഹൈബിന്റെ കൊലപാതകം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും കണ്ടെടുക്കാൻ കഴിയാത്ത ആയുധം കോടതി പറഞ്ഞ് 16 മണിക്കൂറിനകം പുറത്തു വരുന്നു"

    - എല്ലാം ഒരു മായയല്ലേ ചേട്ടാ ;-)

    മറുപടിഇല്ലാതാക്കൂ
  2. സത്യം എന്നെങ്കിലും പുറത്ത് വരുമോ?

    മറുപടിഇല്ലാതാക്കൂ
  3. ഒരു മാസത്തിനകം തെളിവ്
    ശേഖരിക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ,
    മനഃപൂർവം കേസ് തെളിയിക്കാതിരിക്കുകയാണെങ്കിൽ ഹൈക്കോടതി ആ കേസുകൾ സിബിഐ ക്കു വിടണം. എങ്കിൽ മാത്രമേ ജസ്റ്റീസ് കമാൽ പാഷ പറഞ്ഞത് പോലെ ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഒരു അറുതി വരൂ...!

    മറുപടിഇല്ലാതാക്കൂ
  4. തൽക്കാലം ഡിവിഷൻ ബെഞ്ചിൽ നിന്നും ഒരു സ്റ്റെ കിട്ടിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ