2013, നവംബർ 17, ഞായറാഴ്‌ച

മദനി -ജാമ്യം

ബംഗളൂരു സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നത്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന സത്യ വാങ്മൂലത്തിൽ മദനി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസപ്പെടുത്തുകയാണെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനാകില്ലെന്നും പറയുന്നു. മദനിയുടെ ജാമ്യപേക്ഷയില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള 110 പേജുള്ള  മറുപടി സത്യവാങ്മൂലത്തിൽ  30ഓളം പേജ് മദനിയുടെ ആരോഗ്യത്തെ കുറിച്ചാണ് പറയുന്നത്.  മദനിക്ക് ഗുരുതര അസുഖങ്ങളില്ലെന്നും, പ്രായം കൂടുമ്പോഴുണ്ടാകുന്ന സ്വാഭാവിക അസുഖങ്ങള്‍ മാത്രമാണുള്ളതെന്നും, ആവശ്യമായ ചികിത്സ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ മദനിക്ക് ചികിത്സ നല്‍കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

മദനിക്കെതിരെ കേസെടുത്ത  കര്‍ണാടക സര്‍ക്കാര്‍ ശക്തമായ  ഈ നിലപാടെടുക്കുമ്പോൾ  കേസിൽ ഉൾപ്പെടാത്ത കേരള സർക്കാർ  ജാമ്യാപേക്ഷയെ  എതിര്‍ക്കില്ല എന്ന നിലപാടാണ്  സുപ്രീംകോടതിയില്‍   എടുക്കാൻ പോകുന്നത്.  ജാമ്യം ലഭിച്ചാല്‍ ആവശ്യമായ സുരക്ഷ നല്‍കുമെന്നും  തിങ്കളാഴ്ച കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കാൻ പോകുന്ന സത്യ വാങ്മൂലത്തിൽ പറയും. കേരളം എങ്ങിനെ ഈ കേസിൽ വന്നൂ എന്ന് നോക്കാം. ജാമ്യം നൽകിയാൽ താൻ രക്ഷ പെടാതെ സുരക്ഷിതമായി  കേരള സർക്കാർ തന്നെ കാത്തു സൂക്ഷിച്ചു കൊള്ളും  എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച  ജാമ്യാപേക്ഷയിൽ  മദനി പറയുന്നു. മദനിക്ക് ജാമ്യം നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് ഇപ്പോള്‍ കേരളം ഈ നിലപാട് എടുത്തിരിക്കുന്നത്.

 കർണാടകത്തിൽ ഭരണത്തിൽ ഇരുന്ന  ഭാരതീയ ജനതാ പാർട്ടി സർക്കാരിനെ  ആയിരുന്നു മദനിക്ക് ജാമ്യം അനുവദിക്കാത്തതിൽ കേരളത്തിലെ രാഷ്ട്രീയക്കാർ ഇത്രയും കാലം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. ഭരണം മാറി അവിടെ കോണ്‍ഗ്രസ് അധികാരത്തിൽ വന്ന ഉടൻ തന്നെ മദനിയെ ജയിലിൽ നിന്നിറക്കുമെന്നു എല്ലാവരും ഇവിടെ പ്രഖ്യാപിച്ച് ഉത്സാഹിച്ചു. പക്ഷെ എന്തായി? കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാരിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ മദനിക്ക് ജാമ്യം നല്‍കരുതെന്ന് കർണാടക  കോണ്‍ഗ്രസ്സർക്കാർ  തന്നെ ശക്തമായി  ആവശ്യപ്പെടുന്നു.  ഇതിൽ നിന്നും തെളിയുന്നത് എന്താണ്?

കേരളം ജാമ്യാനുകൂല നിലപാടെടുക്കുന്നത് തെറ്റാണ്.നിയമ പരമായും രാഷ്ട്രീയ പരമായും. ഒന്നാമതായി കേരളത്തിന്‌ ഇതിൽ താൽപ്പര്യം ഒന്നുമില്ല. ഇതൊരു അന്ത:ർ സംസ്ഥാന വിഷയമല്ല. രണ്ടാമതായി കർണാടകം ശക്തിയുക്തം ജാമ്യത്തെ എതിർക്കുമ്പോൾ ആ   സംസ്ഥാനതിനെതിരെ,  അവരുടെ ആഭ്യന്തര കാര്യങ്ങളിൽ, ലോ ആൻഡ്‌ ഓർഡർ, നാം എന്തിനു ഇടപെടണം? ഇത് അവരുടെ അധികാര പരിധിയിൽ ഉള്ളതാണ്. നാളെ ബണ്ടി ചോറിനെ കാത്തു സൂക്ഷിക്കാം എന്ന് പറഞ്ഞ് ഏതെങ്കിലും സംസ്ഥാനം വന്നാൽ എന്തായിരിക്കും കേരളം പറയുന്നത്?   ജാമ്യത്തിലിറങ്ങിയവരെ  കാത്തു സൂക്ഷിക്കുന്നത് ഏതു നിയമ പ്രകാരം ആണ്? അതിനുള്ള ഉത്തരവാദിത്വം പോലീസിന് എങ്ങിനെ കൊടുക്കും? സ്റ്റേറ്റ് എങ്ങിനെ ജാമ്യം നില്ക്കും?  ഇങ്ങിനെ അനേകം കാര്യങ്ങൾ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്‌. പിന്നെ വോട്ട് ബാങ്ക് രാഷ്ട്രീയം. ഭൂരിപക്ഷത്തിന്റെ വികാരങ്ങൾക്ക് എതിരായാണ് ഈ തീരുമാനം എന്നുള്ള കാര്യം കൂടി  സർക്കാർ അറിയേണ്ടതാണ്. 

2 അഭിപ്രായങ്ങൾ:

  1. ianuoAസുരക്ഷിതമായി കേരള സർക്കാർ തന്നെ കാത്തു സൂക്ഷിച്ചു കൊള്ളും എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ മദനി പറയുന്നു.
    മഅദനിക്ക് അറിയാം ഇവിടെയെത്തിയാല്‍ രക്ഷപ്പെടാം എന്ന്.രണ്ടുപേര്‍ ചേര്‍ന്നാല്‍ ഒരു ഹര്‍ത്താല്‍ ഉണ്ടാക്കാമല്ലോ കേരളത്തില്‍.
    ജാമ്യത്തിലിറങ്ങിയവരെ കാത്തു സൂക്ഷിക്കുന്നത് ഏതു നിയമ പ്രകാരം ആണ്? അതിനുള്ള ഉത്തരവാദിത്വം പോലീസിന് എങ്ങിനെ കൊടുക്കും? സ്റ്റേറ്റ് എങ്ങിനെ ജാമ്യം നില്ക്കും?
    ഗോവിന്തചാമിയെ "സുന്ദര"നാക്കി സൂക്ഷിച്ച കേരളമല്ലേ.
    അതിലും വലിയ രാക്ഷസന്മാര്‍ ഇപ്പോള്‍ പുറത്തിറങ്ങി വിലസുന്ന കേരളമല്ലേ.
    ഇവിടെ എല്ലാം നടന്നോളും.
    (ദയവായി word verification ഇല്ലാതാക്കു.)

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങിനെയുള്ള ഭരണത്തിനാണ് ഒരു മാറ്റം വരേണ്ടത്. നമ്മൾ വരുത്തേണ്ടത്.

    മറുപടിഇല്ലാതാക്കൂ