ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ.
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയ മറ്റത്തിനു ക്വാറി,ക്രഷർ കമ്പനികളുടെ ജന്മ ദിനാശംസ പത്ര പരസ്യങ്ങൾ.
കസ്തുരി രംഗൻ റിപ്പോർട്ടിനെതിരായി നടത്തിയ സമരത്തിൽ വളരെ ആസൂത്രിതമായി ആണ് ആക്രമണം അഴിച്ചു വിട്ടത്. പോലീസിനെ ആക്രമിക്കുകയും, പോലീസിന്റേതു ഉൾപ്പടെ അനേകം വാഹനങ്ങളും പൊതു മുതലും നശിപ്പിക്കുകയും, വന പാലകരെ ബന്ധികൾ ആക്കുകയും ചെയ്തു. അക്രമികൾ അഴിഞ്ഞാടുക ആയിരുന്നു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് തീയിടുകയും ചെയ്തു. പ്രധാനപ്പെട്ട കേസുകളിലെ തൊണ്ടി മുതൽ ഉൾപ്പടെ പ്രധാനപ്പെട്ട രേഖകൾ എല്ലാം കത്തി നശിച്ചു. അതായിരുന്നു അക്രമികളുടെ ഉദ്ദേശവും. വളരെ ആസൂത്രിതമായിരുന്നു ആക്രമണം. അന്വേഷണം നടത്തുന്ന ഡി.വൈ.എസ.പി.യുടെ റിപ്പോർട്ട് അനുസരിച്ച് പുറത്തു നിന്നുള്ള ഗൂണ്ടകൾ ആയിരുന്നു അക്രമികൾ.
അവരെ കൊണ്ട് വന്ന 7 ടിപ്പർ ലോറികളിൽ 2 എണ്ണം പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമഘട്ട റിപ്പോർട്ടുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമ ങ്ങൾക്കും പിന്നിൽ ക്വാറി മാഫിയകളാണെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. കൂടാതെ കൊട്ടിയൂരിൽ വനപാലകരെ ബന്ദിയാക്കിയതിലും പോലീസിനെതിരെ ആക്രമണമഴിച്ച് വിട്ടതിനും പിന്നിൽ മാഫിയകളാണെന്നായിരുന്നു ഇന്റലിജന്റ്സ് റിപ്പോർട്ട്. പശ്ചിമ ഘട്ടത്തിൽ വൻതോതിൽ പാറ ഖനനവും വന നശീകരണവും നടക്കുന്നു. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കിയാൽ ഈ ക്വാറി മാഫിയകൾ പുറത്താകും. അതിനാലാണ് അവരീ സമരം കൊണ്ട് വന്നത്. അതിനു നേത്രുത്വം നൽകാൻ ക്രിസ്തീയ സഭകൾ വരുകയും ചെയ്തു.
ഈ പ്രതിഷേധങ്ങൾക്ക് എല്ലാം നേതൃത്വം നൽകിയത് ക്രിസ്തീയ പുരോഹിതന്മാർ ആയിരുന്നു. താമരശ്ശേരി ബിഷപ് ഒരു പടി കൂടി കടന്ന് രക്ത ചൊരിച്ചിൽ ഉണ്ടാകും എന്ന് വരെ മുന്നറിയിപ്പ്നൽകി.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ T.S.സാജു ഡി.എഫ്.ഒ. ക്ക് നൽകിയ റിപ്പോർട്ട് പറയുന്നത് ചെമ്പുകടവ് കത്തോലിക്കാ പള്ളി വികാരി ഫാ. സജി ആക്രമണത്തിൽ പങ്കാളി ആണെന്ന് സംശയിക്കുന്നു എന്നാണ്.

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ കണ്ണൂരിലെ മലയോര മേഖലയിലെ ജനങ്ങൾ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ നേതൃസ്ഥാനത്ത് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് വലിയമറ്റമായിരുന്നു ഉണ്ടായിരുന്നത്.
ക്വാറി മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു ഈ സമരങ്ങളുടെ ലക്ഷ്യം. ആ സമരത്തിന് ഒരു ജനകീയ മുഖം നൽകാനും, രാഷ്ട്രീയ വില പേശലിനും ഒരു മതത്തിൻറെ ലേബൽ ആവശ്യം ആണെന്ന് ക്വാറി മാഫിയ മനസ്സിലാക്കി. അവർക്ക് അതിന് ആവശ്യമായ സഹായവും സഹകരണവും നേതൃത്വവും ക്രിസ്തീയ സഭ നൽകി.
അതിൽ പ്രഥമ സ്ഥാനത്ത് നിന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് വലിയമറ്റത്തിന്റെ 71ആം ജന്മ ദിനത്തിനാണ് മലയാള മനോരമ പത്രത്തിൽ ബിഷപ്പിന് ആശംസകളർപ്പിച്ച് ക്വാറി- ക്രഷർ കമ്പനികളുടെ പരസ്യങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. വലിയ രണ്ട് പരസ്യങ്ങൾ. കണ്ണൂർ ജില്ലയിലെ പേരാവൂരിലും ഇരിട്ടിയിലുമുള്ള രണ്ട് കമ്പനികളാണ് പരസ്യം നൽകിയിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയിലടക്കം നിരവധി ക്വാറികളുള്ള കമ്പനികളാണ് ഇവ രണ്ടും. ഈ ക്വാറി കമ്പനികൾക്ക് ബിഷപ്പുമായി എന്താണ് ബന്ധം? ഇത് 71 ജന്മ ദിനം ആണ്. കഴിഞ്ഞ 70 ൽ ഏതെങ്കിലും ജന്മ ദിനത്തിൽ ഇത് പോലെ ആശംസകൾ നേർന്നിട്ടുണ്ടോ? ഒരു പ്രത്വുപകാരം. പരസ്യമായി ഇതല്ലേ ചെയ്യാൻ പറ്റൂ. മുഖ്യ മന്ത്രി വരെ പങ്കെടുക്കുന്ന വലിയ ജന്മ ദിനാഘോഷ ചടങ്ങുകളാണ് നടക്കുവാൻ പോകുന്നത്. ഇതിനെല്ലാം സ്പോണ്‍സർ ഷിപ് ഉണ്ടോ എന്നും പരിശോധിക്കേണ്ടി ഇരിക്കുന്നു.

ചേരുവകൾ കൃത്യമാണ് മതം പാർട്ടി അധികാരം ഭരണം തെളിവുകൾ ആണ് വേണ്ടാത്തത്
മറുപടിഇല്ലാതാക്കൂ