അഭിപ്രായ സർവേ നിർത്തലാക്കണമോ എന്ന കാര്യത്തിൽ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. അഭിപ്രായ സർവേ പൂർണമായും നിരോധിക്കണം എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പാർട്ടി ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.2004 ൽ അഭിപ്രായ സർവേ വേണം എന്ന് പറഞ്ഞ കോണ്‍ഗ്രസ് ആണ് ഇന്നതിനെ എതിർക്കുന്നത്.
ഇത്തരം അഭിപ്രായ സർവേ കളിൽ നിന്നും വരുന്ന ഫലങ്ങൾ കോണ്‍ഗ്രസിന് ഒട്ടും അനുകൂലമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടൻ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒന്നിൽ പ്പോലും കോണ്‍ഗ്രസ് അധികാരത്തിൽ വരില്ല എന്നാണു സർവേ ഫലം. തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇത്തരം ഒരു പ്രതികൂല അഭിപ്രായം വന്നാൽ അവിടങ്ങളിൽ കിട്ടാനുള്ള വോട്ട് കൂടി കുറഞ്ഞ് സീറ്റിൽ ഇനിയും കുറവ് വരും എന്ന സാധ്യത ഉള്ളതിനാലാണ് അവർ ഇതിനെ എതിർക്കുന്നത്. സത്യത്തിൽ കോണ്‍ഗ്രസിന്റെ ഭരണം തന്നെ ആണ് അവരുടെ തോൽവിക്ക് കാരണം ആകുന്നത്. അഭിപ്രായ സർവേ അല്ല. അഴിമതിയിൽ മുങ്ങി ക്കുളിച്ചു നിൽക്കുകയാണ് എല്ലാ കോണ്‍ഗ്രസ് സർക്കാരുകളും. കേന്ദ്രത്തിൽ പ്രധാനമന്ത്രി വരെ അഴിമതി ആരോപണത്തിൽ പെട്ടിരിക്കുകയാണ്. സി.ബി.ഐ. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി ഇത് തന്നെ. വിലക്കയറ്റവും അഴിമതിയും വളരെ സാധാരണം ആയിരിക്കുകയാണ്. ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപ എത്തി. കേരളത്തിൽ മുഖ്യ മന്ത്രി ഉൾപ്പടെ ഉള്ളവർ ഗുരുതരമായ ആരോപണത്തിന്റെ നിഴലിൽ ആണ്. ഇതെല്ലാം തീർച്ചയായും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് എതിരായി വരും എന്നുള്ളത് സത്യം. ഈ പേടി കോണ്‍ഗ്രസ്സിനെ ഗ്രസിച്ചിരിക്കുന്നു. അധികാരം പോകും എന്ന് മാത്രമല്ല, ഇത്രയും നാളത്തെ അഴിമതി ഇനി മൂടി വക്കാൻ കഴിയാതെ ഒന്നൊന്നായി പുറത്തു വരും എന്ന പേടി കൂടി ഉണ്ട്. അതാണ് അഭിപ്രായ സർവേ നിരോധിക്കണം എന്ന് കോണ്‍ഗ്രസ് പാർട്ടി പറയുന്നതിന്റെ കാരണം.
ജനങ്ങൾക്ക് അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൻറെ ശ്രീകോവിൽ ആയ ഭാരതത്തിൽ ഇല്ലേ? അതു പോലെ ജനങ്ങളുടെ അഭിപ്രായം പ്രസിദ്ധീകരിക്കാൻ ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്കില്ലേ? അഭിപ്രായ സർവേ നിയന്ത്രണമോ നിരോധനമോ ഭരണ ഘടന അനുവദിച്ചു തന്നിട്ടുള്ള പൌരൻറെ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം ആണ്. അത്തരം നിയന്ത്രണം അനുവദിച്ചു കൊടുക്കാൻ പാടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ