2014, നവംബർ 17, തിങ്കളാഴ്‌ച

അഭിമാനം




















ഭാരതത്തിൻറെ ത്രിവർണ്ണ പതാക ചൈനയിൽ പാറിച്ചു കൊണ്ട് നമ്മുടെ രണ്ടു ചുണക്കുട്ടികൾ നമുക്ക് അഭിമാനമായി. ശ്രീകാന്ത്, സൈന നെവാൾ. ചൈന ഓപ്പണ്‍ സൂപ്പർ സീരീസ് ബാഡ്മിന്റൻ  ചാമ്പ്യൻ മാർ ആയിരിയ്ക്കുകയാണ് ഇവർ.

5 തവണ ലോക ചാമ്പ്യൻ ആയ ലിൻ ഡാൻ നെ തോൽപ്പിച്ചാണ് ശ്രീകാന്ത് പുരുഷ ചാമ്പ്യൻ ആയത്. 21-19, 21-17. പുരുഷ  ചാമ്പ്യൻ ആകുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ.

ഈ ജൂണിൽ ആസ്ട്രേലിയൻ സൂപ്പർ സീരീസ്, അതിനു മുൻപ് സയ്യദ് മോഡി ഇന്റർ നാഷണൽ ഗ്രാൻഡ്‌ പ്രി പട്ടങ്ങൾ നേടിയ സൈന 21-12, 22-20 ൽ ആണ് ജപ്പാൻ കാരി അക്കാനെ യാമാഗുച്ചിയെ തോൽപ്പിച്ചത്. 

രണ്ടു പേർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ നേരാം നമുക്ക്.

കേരളത്തിൽ  ബാഡ്മിന്റൻ കളിയ്ക്കുന്ന കുട്ടികൾ ഇല്ലേ? ധാരാളം ഉണ്ട്. അവർക്ക് സൗകര്യം ലഭിയ്ക്കുന്നില്ല. അവസരം ലഭിയ്ക്കുന്നില്ല. അത് ലഭ്യമാക്കാൻ ബാധ്യസ്ഥരായ, ഉത്തരവാദിത്വപ്പെട്ട സർക്കാർ അതൊന്നും ശ്രദ്ധിയ്ക്കാതെ ഇരിയ്ക്കുന്നു.  അഴിമതിയിലൂടെ പത്ത് കാശ് ഉണ്ടാക്കുക മാതമാണ് മന്ത്രിമാരുടെ ലക്ഷ്യം. 

സ്പോർട്സ്  വളർത്താനായി അടുത്ത കാലത്ത് സർക്കാർ ചെയ്ത ഒരു കാര്യം നോക്കണേ. ശമ്പളം വാങ്ങി വെറുതെ നിൽക്കുന്ന കുറെ അധ്യാപകരെ, അവർ ഭാഷ,ശാസ്ത്രം എന്നീ വിഷയങ്ങളിൽ ആണ് അധ്യാപകർ, കായിക അധ്യാപകരായി പോസ്റ്റ്‌ ചെയ്യാൻ ഉത്തരവിറക്കി. എങ്ങിനെയുണ്ട് സർക്കാർ ബുദ്ധി? പിന്നെങ്ങിനെ വളരും കേരളത്തിൽ സ്പോർട്സ്?

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ് സ്പോർട്സ് മന്ത്രി. അദ്ദേഹത്തിന് ഇതൊക്കെ നോക്കാൻ എവിടെ സമയം?  

7 അഭിപ്രായങ്ങൾ:

  1. ഇന്ത്യ വികസനത്തിൽ ചൈനയ്ക്കു പിന്നിൽ വരുമെന്നൊക്കെ കേൾക്കുന്നു, പക്ഷെ ചൈന യുടെ വികസനം കായിക മേഖലയിലും ഒളിമ്പിക്സ് തുടങ്ങിയ കായിക മാമാങ്കത്തിലും നേടിയ മെഡലുകൾ കൂടി കൊണ്ടാണെന്ന് നമ്മൾ മറക്കാൻ പാടില്ല, വികസനം പൂർണമാകണമെങ്കിൽ കായിക രംഗത്ത് നമ്മൾ വളരെ മുന്നേറണം, അഭിനവ് ഭിന്ദ്ര വിരമിച്ചത് ഷൂട്ടിങ്ങ് സംഘടനയിലെ തലപ്പതുള്ളവരുടെ തലക്കനവും താൻപോരിമയും കാരണം ആണെന്ന് മാധ്യമങ്ങൾ പോലും അവഗണിച്ചു. ഇന്നും സ്വന്തക്കാർക്കും ഒഫ്ഫിഷ്യൽസ് നും കീഴിൽ വീര്പ്പു മുട്ടുകയാണ് കായിക രംഗം, സൈനയുടെ നേട്ടത്തിന് ഗോപി ചന്ദ് അക്കാഡമി കൂടി എടുത്തു പറയണം അവിടെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് നു മുമ്പിൽ നാട്ടിയ ചെങ്കൊടിയും ഇപ്പൊ ഗുജറാത്തിലെയ്ക്കു പറിച്ചു നടുന്ന ആ സ്കൂൾ കൂടി ഓര്ക്കുന്നത് നല്ലതാണ്, നല്ല ലേഖനം അഭിനന്ദനങൾ

    മറുപടിഇല്ലാതാക്കൂ
  2. ഈ ബ്ലോഗ്‌ വിരോധമില്ലെങ്കിൽ ദയവായി ജാലകം അഗ്രിഗേറ്റർ ൽ ലിസ്റ്റ് ചെയ്യിക്കണം കൂടുതൽ വായന ചർച്ച ആവശ്യപ്പെടുന്ന ഈ ബ്ലോഗ്‌ കൂടുതൽ പേരിലേയ്ക്ക് എത്തുവാൻ അത് വഴി കഴിയും, ലിസ്റ്റ് ചെയ്യുവാൻ അതിൽ മാര്ഗ നിര്ദേശങ്ങളും ഉണ്ട് http://www.cyberjalakam.com/aggr

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2014, നവംബർ 19 2:29 PM

    അഭിനന്ദനങ്ങൾ!!
    ചുണക്കുട്ടികള്‍ക്കും ബ്ലോഗര്‍ക്കും.!!

    മറുപടിഇല്ലാതാക്കൂ
  4. രാഷ്ട്രീയം പോയി തുലയട്ടെ. ശ്രീകാന്ത് ലിൻ ഡാനെ തോൽപ്പിച്ചത് അസംഭവ്യം എന്നേ പറയാനുള്ളൂ. ലീ ചുങ്ങ് വേ-യോടല്ലാതെ അങ്ങേരു തോൽക്കുന്ന ഒരു കളി ഇത് വരെ കണ്ടിട്ടില്ല. ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. ബൈജുവിന്റെ സജഷൻ കാര്യമായിട്ട് എടുക്കുന്നു. നന്ദി

    മറുപടിഇല്ലാതാക്കൂ
  6. ശ്രീകാന്തിന് ഇത്രയും ഉഗ്രമായി കളിയ്ക്കാനും ഈ അത്ഭുതം സൃഷ്ട്ടിക്കാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ നൈസർഗിക വാസനകളെയും കഴിവിനെയും പരി പോഷിപ്പിയ്ക്കാൻ അവസരവും സൌകര്യവും ലഭിച്ചു എന്നത് കൊണ്ടാണ്. അവിടെയാണ് ഈ ഭരണാധികാരികൾ എന്ന രാഷ്ട്രീയക്കാർ എന്ന കള്ളന്മാർ കടന്നു വരുന്നത്. കൊച്ചു ഗോവിന്ദൻ കളി കണ്ടായിരുന്നോ?

    മറുപടിഇല്ലാതാക്കൂ