2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

രാഹുൽ കോണ്‍ഫറൻസ്‌

ദേ വീണ്ടും ആളിനെ കാണാനില്ല. എവിടെ പോയെന്നു ആർക്കുമറിയില്ല. ബി.ജെ.പി. ആളെവിടെ എന്ന് ചോദിച്ചപ്പോഴാണ് കോണ്‍ഗ്രസ്സുകാർ രാഹുൽ ഗാന്ധിയെ തിരക്കുന്നത്. ഇടയ്ക്ക് ബീഹാറിൽ ചെന്നിരുന്നു. വലിയ ഒരു സമ്മേളനവും നടത്തി. പക്ഷെ നിതിഷും ലാലുവും ഉൾപ്പടെ നേതാക്കൾ ഒന്നും ആ റാലിയിൽ പങ്കെടുത്തില്ല. അതിനു ശേഷം ആണ് ആള് മിസ്സിംഗ്‌.  

ഈ വർഷം ആദ്യം ഇത് പോലെ കാനാതായതാണ്. പിന്നെ ഒന് രണ്ടു മാസത്തിനു ശേഷം പൊങ്ങി. അതിനെ ന്യായീകരിക്കാൻ കോണ്‍ഗ്രസ് കുറെ പാട് പെട്ടു. രണ്ടു മാസം അവധിയിൽ ആണെന്നും മറ്റും പറഞ്ഞു തടി തപ്പി. വിദേശത്തായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. ഏതു രാജ്യം ആണെന്ന് ആര്ക്കും അറിഞ്ഞു കൂടാ. നമ്മുടെ ടോം വടക്കനും മറ്റും സ്ഥലം പറയാനും രാഹുലിന്റെ മുങ്ങൽ ന്യായീകരിക്കാനും കുറെ കഷ്ട്ടപ്പെട്ടു. ഏതായാലും കോണ്‍ഗ്രസ്സിന്റെ ഭാഗ്യത്തിന് അങ്ങേര് പോയ പോലെ തിരിച്ചു വന്നു. കുടുംബ പാരമ്പര്യം വച്ച് നോക്കിയാൽ ഏതെങ്കിലും സുഖ വാസ കേന്ദ്രത്തിൽ ആരെങ്കിലുമൊത്തു ആഘോഷിച്ചതായിരിക്കാം.

ആൾക്കാർ ചോദിച്ചപ്പോഴാണ് കോണ്‍ഗ്രസ്സുകാർ ആളെ തിരക്കിയത്. ജനങ്ങളോട്‌ എന്ത് പറയാനാണ്? എന്നാലും ഒരു കാരണം മണ്ട് പിടിച്ചു. പുള്ളി അമേരിക്കയിൽ പോയി. എന്തിനാണ്? അടുത്ത ചോദ്യം. കുറെ ആലോചിച്ചു. അവിടെ എവിടെയോ ഒരു കോണ്‍ഫറൻസിൽ  പങ്കെടുക്കാൻ എന്ന്. ഏത് കോണ്‍ഫറൻസ്‌? "Week end with Charlie  Rose" . ഒരു പത്ര  പ്രവർത്തകന്റെ   കോണ്‍ഫറൻസ്‌. ഇപ്പോൾ ബി.ജെ.പി. പറയുന്നു ആ സംഭവം ജൂലായിൽ കഴിഞ്ഞു. കോണ്‍ഗ്രസ് വെറുതെ പറയുന്നതാണ് എന്ന്. ഇതാണ് സത്യം? സ്ഥിരം ഇങ്ങിനെ മുങ്ങുന്നുവെന്നതു കൊണ്ട് സത്യം അല്ലെന്നു തന്നെ കരുതേണ്ടി വരും. അങ്ങേരു മുങ്ങും ഒരു കാരണം കണ്ടു പിടിക്കാൻ പാവം കോണ്‍ഗ്രസ്സുകാർ തല പുകഞ്ഞു ആലോചിക്കണം. കഷ്ട്ടം.

ഇനി അങ്ങേരു കോണ്‍ഫറൻസിനു പോയി എന്ന് തന്നെ വിശ്വസിക്കാം. പക്ഷെ എന്തോ പ്രസംഗിക്കും? ഇവടെ നമ്മുടെ പാർലമെന്റിൽ രണ്ടു വാക്ക് പറയാൻ അക്ഷരം അറിയാവുന്ന ആരെയോ കൊണ്ട് എഴുതി കൊണ്ട് പോയ ആളാണ്‌. തുണ്ട് എഴുത്ത്. ആ തുണ്ട് ടി.വി. ക്യാമറ പകർത്തുകയും നമ്മളെല്ലാം ചാനലുകളിൽ കണ്ടതും ആണല്ലോ. അങ്ങിനെയുള്ള ആളാണ്‌ കോണ്‍ഫറൻസിൽ  പോകുന്നത്.പറയുമ്പം എന്തെങ്കിലും വിശ്വസിക്കാവുന്ന കള്ളം പറയണ്ടേ. 

ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അതെ ചെയ്യാൻ കഴിയൂ. വെറുതെ കറങ്ങി നടന്ന പയ്യനെ പിടിച്ചാണ് കോഗ്രസ്സുകാർ AICC വൈസ് പ്രസിടന്റ്റ് ആക്കിയത്. ഗാന്ധി എന്ന ലേബലിൽ ഇന്ത്യയെ കുറെ ക്കൂടി ഭരിച്ചു കൊള്ളയടിക്കാനാണ് അവരിത് ചെയ്തത്. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം.

3 അഭിപ്രായങ്ങൾ:

  1. ഞാന്‍ജി
    എന്‍റെ മോന്‍ജി
    അവന്‍റെ മോന്‍ജി......

    നോക്കി നിക്കാതെ സിന്ദാബാദ് വിളിയടാ.....

    മറുപടിഇല്ലാതാക്കൂ
  2. ഓരോരുത്തർക്കും
    ഓരോന്ന് പറഞ്ഞിട്ടുണ്ട്.
    അതെ ചെയ്യാൻ കഴിയൂ. വെറുതെ
    കറങ്ങി നടന്ന പയ്യനെ പിടിച്ചാണ് കോഗ്രസ്സുകാർ
    AICC വൈസ് പ്രസിടന്റ്റ് ആക്കിയത്. ഗാന്ധി എന്ന
    ലേബലിൽ ഇന്ത്യയെ കുറെ ക്കൂടി ഭരിച്ചു കൊള്ളയടിക്കാനാണ്

    മറുപടിഇല്ലാതാക്കൂ