2016, മാർച്ച് 18, വെള്ളിയാഴ്‌ച

ജന്മഭൂമി

ഹിന്ദുക്കൾ മാതൃഭൂമി പത്രം ബഹിഷ്ക്കരണം ഒരു നല്ല ആശയമാണ്.അത് എത്രത്തോളം പ്രാവർത്തികം ആകും എന്നതാണ് പ്രശ്നം. കാരണങ്ങൾ പലതുണ്ട്.മാതൃഭൂമി ഒഴിവാക്കുമ്പോൾ മലയാളിയുടെ വായനാ ശീലം അനുസരിച്ച് അതിനു പകരം വയ്ക്കാൻ   മലയാളി മറ്റൊരു പത്രം  ആഗ്രഹിക്കും. മനോരമ  സർക്കുലേഷൻ കൂടിയ മറ്റൊരു പത്രം ആണ്.  സ്വാഭാവികമായി മനോരമ ആയിരിക്കും പകരം  മനസ്സിൽ എത്തുക. രാജ്യ സ്നേഹികളെ സംബന്ധിച്ച്  അത് എരി തീയിൽ നിന്നും വറവ് ചട്ടിയിലേക്ക് ഉള്ള പോക്കായിരിക്കും.

അപ്പോൾ പകരം  മറ്റൊന്ന് വേണം. ആ ഇടം നിറയ്ക്കാൻ ജന്മഭൂമി പത്രത്തിന് ആകുമോ എന്ന് നോക്കണം.പത്രത്തോടും രാജ്യത്തോടും ഉള്ള കൂറിനു അതീതമായി ഒരു വാർത്താ പത്രം എന്ന നിലയിൽ ജന്മഭൂമി എത്ര ആളെ ആകർഷിക്കും എന്ന് നോക്കേണ്ടി ഇരിക്കുന്നു. അങ്ങിനെ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമേ ഏതു പത്രത്തിനും ബദലായി ജന്മഭൂമി മുന്നിൽ വരികയുള്ളൂ എന്ന  സത്യം ഉൾക്കൊള്ളേണ്ടി ഇരിക്കുന്നു.  

 ജന്മഭൂമി പ്രത്രത്തിന്റെ രീതി അനുസരിച്ച് അത് ജന ഹൃദയങ്ങളിലേക്ക് കടന്നു കയറുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതിന് സമൂലമായ ഒരു മാറ്റം വരുത്തിയാലെ അങ്ങിനെ ഒരു കടമ നിർവഹിക്കാൻ അതിനു കഴിയൂ. അതിനു കെട്ടിലും മട്ടിലും സമൂലമായ മാറ്റം വരുത്തണം. പറയാനുള്ള കാര്യങ്ങൾ പരോക്ഷമായി അവതരിപ്പിക്കുകയാണ് വേണ്ടത്. മറ്റു പത്രങ്ങൾ വിജയകരമായി നടത്തുന്ന ഒരു കർമം. ഒരുദാഹരണം. ഉമ്മൻ ചാണ്ടിയുടെ കള്ളക്കളികൾ മാതൃഭൂമി ചാനലിൽ വലിയ പ്രധ്യാന്യത്തോടെ പറയും. കാരണം ചാനൽ റേറ്റിംഗ്. പരസ്യ വരുമാനം. അടുത്ത ദിവസത്തെ മാതൃഭൂമി പത്രത്തിന്റെ അകത്തു ഏതെങ്കിലും മൂലയിൽ അപ്രധാന വാർത്ത. ഇങ്ങിനെ പലതും.

അവിടെയാണ് ജന്മഭൂമി പിന്നോക്കം പോകുന്നത്. ഹിന്ദു  പരിവാറിന്റെ ഒരു പ്രോപഗാണ്ട പത്രം പോലെ അനുഭവപ്പെടുന്നു. പറയേണ്ടത് പരോക്ഷമായി പറയാൻ കഴിയുന്നില്ല. പിന്നെ മറ്റൊരു കാര്യം. എല്ലാ കൂട്ടർക്കും  ആവശ്യമുള്ള വാർത്തകൾ നൽകാൻ കഴിയുന്നില്ല.  എല്ലാ ചിന്തകളും ആശയങ്ങളും വാർത്തകളും ലഭിക്കുന്ന പത്രം എന്നൊരു അനുഭവം വായനക്കാർക്ക്  ലഭിക്കണം. കെട്ടും മട്ടും മാറ്റി ഒരു പുതിയ ജീവൻ നൽകിയാൽ മാതൃഭൂമി,മനോരമ എനീ പത്രങ്ങളെ പുറന്തള്ളാൻ കഴിയും. ഗത്യന്തരമില്ലാതെ മാതൃഭൂമിയും മനോരമയും വായിക്കുന്ന രാജ്യ സ്നേഹികളെ ഒരു മാറ്റത്തിന് സഹായിക്കാൻ കഴിയും.

വികാരങ്ങൾക്ക് അടിമപ്പെടാതെ   യാഥാർത്ഥ്യബോധത്തോടെ നാം കാര്യങ്ങൾ നോക്കിക്കാണേണ്ടി ഇരിക്കുന്നു.

5 അഭിപ്രായങ്ങൾ:

  1. വായന ഒരു ശീലമായതു കൊണ്ടുള്ള വിഷമമാ സുധീ

    മറുപടിഇല്ലാതാക്കൂ
  2. ദിവസം നാലില്‍കൂടുതല്‍ പത്രങ്ങള്‍ വായിച്ചാലെ വായനക്കാരന് വാര്‍ത്തകളിലെ ശരാശരി രൂപം ഗണിച്ചെടുക്കാന്‍ പറ്റൂ എന്ന സ്ഥിതി വന്നിട്ടുണ്ട്....
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  3. പത്രങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ഉള്ളതല്ലല്ലോ. വായിക്കാന്‍ ഉള്ളതല്ലേ...? താല്പര്യമില്ലാത്തവര്‍ വാങ്ങണ്ട.വായിക്കണ്ട... അത്രതന്നെ.

    മറുപടിഇല്ലാതാക്കൂ
  4. വികാരങ്ങൾക്ക് അടിമപ്പെടാതെ
    യാഥാർത്ഥ്യബോധത്തോടെ നാം
    കാര്യങ്ങൾ നോക്കിക്കാണേണ്ടി ഇരിക്കുന്നു...
    അതൊരിക്കലും ഉൺണണ്റ്റാകില്ല...!

    മറുപടിഇല്ലാതാക്കൂ