2016, മാർച്ച് 9, ബുധനാഴ്‌ച

വയൽ നികത്തൽ

378 ഏക്കർ നെൽപ്പാടം നികത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. മാർച്ച് 1 നു. അപ്പർ കുട്ടനാടിലുള്ള കുമരകം മെത്രാൻ കായൽ ആണ് റാക്കിന്ടോ കുമരകം റിസോർട്ട് എന്ന കമ്പനിക്ക്. അടുത്ത ദിവസം മാർച്ച് 2 നു 47 ഏക്കർ വയൽ എറണാകുളത്തുള്ള കടമക്കുടിയിലും നികത്താൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് നിയത്രണങ്ങൾ വരുന്നതിനു വെറും  മണിക്കൂറുകൾക്കു മുൻപ്.  
ഫയൽ ഒപ്പിട്ട  റവന്യു മന്ത്രിയോട്‌ ചോദിച്ചു. അങ്ങേര് ഇത് അറിഞ്ഞില്ല എന്ന് പറയുന്നു. "എത്ര ഫയലാ വരുന്നത്? എല്ലാം നോക്കാൻ പറ്റുമോ?" ഇതാണ് പുള്ളിയുടെ  ചോദ്യം? പിന്നെ ജനങ്ങളുടെ കാശും മുടിച്ചു ആ സ്ഥാനത് ഇരിക്കുന്നത് എന്തിനാണ്?

മുഖ്യ മന്ത്രിയോട് ചോദിച്ചു. സ്ഥിരം ഡയലോഗ്. "നോക്കിയിട്ട് പറയാം". നോക്കിക്കഴിഞ്ഞപ്പോൾ പറയുകയാണ് " എന്തെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ പുനരാലോചിക്കാം". 

ഈ രണ്ടു പേരും പറയുന്നത് പച്ചക്കള്ളം ആണ്.   മന്ത്രി സഭ കൂടി തീരുമാനിച്ചതാണ്  വയൽ നികത്താൻ അനുമതി നൽകാൻ. അപ്പോൾ അറിഞ്ഞില്ല കേട്ടില്ലാ എന്നൊക്കെ പറയുന്നത് ജനങ്ങളുടെ നേർക്കുള്ള വെല്ലുവിളി  ആണ്. 

പിന്നെയുള്ള ഒരു മറുപടി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വന്ന പദ്ധതി ആണ്.അതിനു ഞങ്ങൾ അനുമതി കൊടുത്തു എന്നെ ഉള്ളൂ. ഇവിടെ രണ്ടു ചോദ്യം ആണ് ഉദിക്കുന്നത്. "കഴിഞ്ഞ സർക്കാർ ചെയ്തത് അത് പോലെ ചെയ്യാനാണോ അവരെ മാറ്റി നിങ്ങളെ കയറ്റിയത്?" രണ്ടാമത്തെ ചോദ്യം." കഴിഞ്ഞ 5 വർഷം അനക്കാതെ വച്ചിരുന്നിട്ട് ഈ അവസാന നിമിഷം, പോകാൻ പോകുന്ന പോക്കിൽ എന്തിന് ഈ അനുവാദം നൽകി?"

കോടികൾ കോഴ മറിഞ്ഞു കാണും ഈ ഇടപാടിൽ എന്ന് എല്ലാവർക്കും അറിയാം.  

അവസാനം ടി.വി., ചാനലുകളിൽ ചർച്ചയിൽ  പുറത്തു വരുന്ന വാർത്തകൾ. ഒന്നും അറിയില്ല എന്ന് പറഞ്ഞ മന്ത്രി അടൂർ പ്രകാശ്  മന്ത്രി സഭാ യോഗത്തിൽ ഇതിനെ എതിർത്തു എന്നും  ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആണ് നിർബ്ബന്ധിച്ചത് എന്നും. അത് പോലെ ഇത് കിട്ടിയ കമ്പനി ക്കാര് പറയുന്നത് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ഈ വിവരം വ്യക്തമായി അറിയാമായിരുന്നു എന്ന് തന്നെയാണ്.

ഇതാണ് വികസനം. ഇതാണ് ചാണ്ടിയുടെ സുവർണ കാലം.

8 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. അതെ സുധീ. ഇനി ഒത്തില്ലെങ്കിലോ എന്ന ഒരു പടി.

      ഇല്ലാതാക്കൂ
  2. ദാ ഇപ്പോ ഉമ്മന്റെ പത്രസമ്മേളനം കണ്ടു.ദൈവമേ!!!!കാണ്ടമൃഗത്തിന്റെ തൊലികട്ടിയാണല്ലോ ഈ മനുഷ്യന്റേതെന്ന് അതിശയിച്ച്‌ പോകുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ടും ഈ കണ്ടാ മൃഗത്തെ താങ്ങാൻ സാധാരണ ജനങ്ങളും ഉണ്ടെന്നതാണ് അത്ഭുതം,

      ഇല്ലാതാക്കൂ
  3. മറ്റൊരു തെരഞ്ഞെടുപ്പു തന്ത്രമാണോ സാറെ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തൊരു തന്ത്രമായാലും യുനൈസേ ഇതിത്തിരി കടുപ്പം തന്നെ.

      ഇല്ലാതാക്കൂ
  4. രാജ്യത്തേയും,ജനങ്ങളെയും സേവിക്കാന്‍ അധികാരം കിട്ടിയവര്‍ ഇങ്ങനെയായാല്‍ എന്താസ്ഥിതി?!!
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ