2017, നവംബർ 26, ഞായറാഴ്‌ച

GST

നികുതി വെട്ടിപ്പ് നമ്മുടെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. അധിനിവേശ മുസ്ലിം ഭരണാധികാരികളും അതിനു  ശേഷം വന്ന ബ്രിട്ടീഷുകാരും നടത്തിയ അമിതവും അശാസ്ത്രീയവുമായ നികുതി പിരിവു  ഉണ്ടാക്കിയ ആഘാതമാണോ ഇതിന് പിന്നിൽ എന്നറിയില്ല. എവിടെയും നികുതി ഒഴിവാക്കാൻ നമ്മൾ നോക്കും. 50 ലക്ഷത്തിന്റെ സ്വർണം വാങ്ങാം 5000 രൂപയെങ്കിലും നികുതി വെട്ടിക്കണം. ആ ഇടപാടിൽ കള്ളക്കണക്ക്‌ കാണിച്ചു  കടക്കാരൻ 5 ലക്ഷത്തിന്റെ നികുതി വെട്ടിച്ചിരിക്കും. 1 കോടിയുടെ കാറ് വാങ്ങും, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു 15 ലക്ഷം നികുതി വെട്ടിക്കും. സെന്റിന് 5 ലക്ഷം വച്ച്  50 ലക്ഷത്തിന്റെ  വസ്തു കച്ചവടത്തിൽ 10 ലക്ഷം രേഖകളിൽ  കാണിച്ചു നികുതി വെട്ടിക്കുന്നു. വാങ്ങുന്ന ആൾക്ക് 40 ലക്ഷം രൂപ കള്ളപ്പണം മാറി കിട്ടുന്നു. വിൽക്കുന്നയാൾക്കു 40 ലക്ഷം കള്ളപ്പണം കിട്ടുന്നു. ഫ്‌ളാറ്റിനും ഇതേ രീതി. മുതലാളിയും കോടികൾ വെട്ടിക്കുന്നു. ഇവിടെയൊക്കെ കള്ളപ്പണം ആണ്  ഉണ്ടാകുന്നത്. 



 കച്ചവടക്കാർ വിൽപ്പന നികുതി വെട്ടിക്കുന്നു. ഫാക്ടറികൾ, ഇറക്കുമതിക്കാർ, കയറ്റു മതിക്കാർ തുടങ്ങി എല്ലാവരും   വൻതോതിൽ  നികുതി വെട്ടിക്കുന്നു. അപ്പോൾ ഇതൊക്കെ കണക്കിൽ പെടാത്ത പണം ആകുന്നു. ഇൻകം ടാക്സ്  ശരിയായി അടയ്ക്കുന്നത് ശമ്പളം ഉള്ളവർ മാത്രമാണ്. ബാക്കിയെല്ലാം വെട്ടിപ്പാണ്‌. മുൻപ് പറഞ്ഞ വെട്ടിപ്പുകളൊക്കെ ആദായത്തിലും പ്രതി ഫലിക്കുന്നത് കൊണ്ട് ഇൻകം ടാക്സ് വൻ രീതിയിൽ വെട്ടിക്കുന്നു. കള്ളക്കച്ച വടം, കള്ളപ്പണം  തടയാൻ കഴിയുന്ന നോട്ട് അസാധുവാക്കൾ നടപ്പിലാക്കിയ പ്പോൾ എതിർത്തത് അത് കൊണ്ടാണ്. 

ഇപ്പോൾ GST   യെ എതിർക്കുന്നതും  അത് കൊണ്ടു തന്നെയാണ്. കേരളത്തിൽ എതിർപ്പ് സർക്കാർ സ്‌പോൺസേർഡ് ആണെന്നുള്ളത് മലയാളിയുടെ ദുര്യോഗം. കേരള ധന മന്ത്രി ഇതിനെ എതിർത്തതു കണ്ടല്ലോ. രാഷ്‌ടീയ ലാഭത്തിനു വേണ്ടിയുള്ള എതിർപ്പ് എന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത! 

GST  കൊണ്ടു സാധാരണക്കാരന് എന്ത് നഷ്ടമാണ് ഉണ്ടായത്? കള്ളപ്പണക്കാർ ഇതിനെയൊക്കെ എതിർക്കുന്നു. ഒന്നുമറിയാത്ത സാധാരണക്കാർ കൂടെ ചേരുന്നു.

2017, നവംബർ 23, വ്യാഴാഴ്‌ച

പുതിയ മന്ത്രി

ഹണീന്ദ്രൻ വീണ്ടും മന്ത്രിയാകും എന്ന് തീർച്ചയായി. അന്വേഷണ കമ്മീഷൻ ക്‌ളീൻ ചിറ്റ് കൊടുത്തു എന്ന  നിലപാടാണ് മുഖ്യ മന്ത്രിയും.പത്ര സമ്മേളനത്തിൽ അത് വ്യക്തമാക്കുകയും ചെയ്തു. മൂത്രമൊഴിക്കാൻ  പോകുന്നതിന് വരെ നിയമോപദേശം തേടുന്ന സർക്കാർ ഇക്കാര്യത്തിൽ വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. തോമസ്  ചാണ്ടിക്കെതിരെ ഹൈക്കോടതി വിധി വന്നിട്ടും എത്ര നീണ്ട  ആലോചനയാണ് നടത്തിയത്. അവസാനം സിപിഐ അറ്റ കൈ പ്രയോഗം നടത്തിയതിനാലാണ് രാജി നടന്നത്.    



ലൈംഗിക സംഭാഷണം നടത്തിയിട്ടില്ല എന്ന് ശശീന്ദ്രൻ ഇന്ന് വരെ  പറഞ്ഞിട്ടില്ല. കമ്മീഷനും  അങ്ങിനെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങിനെയാണ്  കുറ്റ വിമുക്തനാകുന്നത്?  ഇതൊരു fact finding commission ആണ്. എന്ത്  fact ആണ്   കമ്മീഷൻ കണ്ടു പിടിച്ചത്? ശശീന്ദ്രൻ ഫോൺ സംഭാഷണം നടത്തിയോ, അത് അങ്ങേരുടെ ശബ്ദമാണോ എന്ന് കമ്മീഷനും അറിയില്ല. ഒറിജിനൽ ടേപ്പ് കിട്ടിയില്ല അത്രെ. അങ്ങിനെയെങ്കിൽ ഇത് തന്റേതാണോ എന്ന് ഹണീന്ദ്രനോട് ചോദിച്ചോ? ഇല്ല. പിന്നെന്താ കമ്മീഷൻ   ചെയ്തത്?  കമ്മീഷൻ? ഇതൊന്നുമറിയില്ല എങ്കിലും  മന്ത്രി കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് പറയുന്നു. സർക്കാരും കൊള്ളാം കമ്മീഷനും കൊള്ളാം. ശശീന്ദ്രന്റെ പേരിൽ കോടതിയിൽ കേസുണ്ട്. പിണറായി സർക്കാരിന് ഇതൊക്കെ ഭൂഷണം തന്നെ.

2017, നവംബർ 20, തിങ്കളാഴ്‌ച

തീവ്രവാദം

പത്തു മാസം ചുമന്ന് നൊന്തു പെറ്റു അമ്മിഞ്ഞപ്പാൽ ഊട്ടി വളർത്തിയ അമ്മയുടെ  സ്നേഹവും വാത്സല്യവും നിറഞ്ഞ വിളി തല തിരിഞ്ഞ മകന്റെ കർണ പുടങ്ങളിൽ മുഴങ്ങി. ഭീകര വാദവും, വർഗീയതയും,തോക്കും ബോംബും വലിച്ചെറിഞ്ഞു ആ മകൻനല്ല കുട്ടിയായി അമ്മയുടെ സവിധത്തിൽ എത്തി. ലഷ്കർ -ഇ-തോയ്‌ബ യിൽ ചേർന്ന മജീദ് ഖാൻ എന്ന കാശ്മീരിയാണ് തിരിച്ചു വന്നത്. അമ്മ ആയിഷയുടെ ഹൃദയം പൊട്ടുന്ന വിളിയാണ് മജീദിനെ തിരിച്ചെത്തിച്ചത്.   





കഴിഞ്ഞ ആഴ്ചയാണ് മജീദ് ലഷ്കർ -ഇ-തോയിബയിൽ ചേർന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തെ ആക്രമിക്കുന്ന തീവ്ര വാദി സംഘടന. കാശ്മീരിൽ സ്ഥിരം ആക്രമണം നടത്തുന്നതും കലഹങ്ങൾ ഉണ്ടാക്കുന്നതും അവിടത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതും പ്രധാനമായി ഈ ഭീകര സംഘടന ആണ്. അതിലേക്കാണ് ഈ കാശ്മീരി ചെറുപ്പക്കാരൻ ചേക്കേറിയത്.

കേരളത്തിൽ നിന്നും എത്ര ആളുകളാണ് IS എന്ന ഭീകര സംഘടനയിലേയ്ക്ക് പോകുന്നത്. എത്ര എണ്ണം മരിച്ചു വീഴുന്നു. എന്നിട്ടും ഇപ്പോഴും IS റിക്രൂട്ടിട്മെന്റ് കേരളത്തിൽ സജീവമാണ്. സ്വർഗ്ഗ രാജ്യം കിട്ടുമെന്ന മോഹന വാഗ്ദാനമാണ് വിഡ്ഢികളായ ചെറുപ്പക്കാരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നത്. പിന്നെ മത തീവ്രവാദവും. എത്ര പെൺ  കുട്ടികളെയാണ് മതം മാറ്റി സിറിയയിൽ കൊല ചെയ്യപ്പെടാൻ അയക്കുന്നത്?

കണ്ണൂരിലെ അമ്മമാരെ-സിറിയൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച  ഷമീർ,സൽമാൻ, ഷഹനാദ്, ഷാജിൽ, റിഷാൽ എന്നീ   മക്കളെ ഭീകര വാദത്തിൽ നിന്നും തിരിച്ചു വിളിക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല? ഇപ്പോഴും ചെറുപ്പക്കാർ ഐ എസിൽ പൊയ്‌ക്കൊണ്ടിരിക്കുന്നു.  അഖില, ആതിര തുടങ്ങിയ പെൺ  മക്കൾ  മതം മാറി സിറിയയിൽ ആട് മേയ്ക്കാൻ പോകു മ്പോൾ തിരിച്ചു വിളിക്കാൻ കഴിയുന്നില്ല? 

മക്കൾ എങ്ങിനെ വളരുന്നു ഏതു വഴിക്കു പോകുന്നു എന്ന് ശ്രദ്ധിക്കേണ്ടത് അമ്മമാരാണ്. അവരെ നേർവഴിക്കു നയിക്കേണ്ടത് അമ്മമാരാണ്. അമ്മയുടെ സ്നേഹ ത്തിനു മുൻപിൽ മക്കൾ നേർവഴിക്കു വരും.പക്ഷെ മാതാപിതാക്കൾ വർഗീയതയും കമ്മ്യുണിസവും ആയി നടന്നാൽ എന്ത് ചെയ്യും?

2017, നവംബർ 19, ഞായറാഴ്‌ച

നാറ്റ ക്കേസ്

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും നായ്ക്കാണ് മുറുമുറുപ്പ്. പൊതു മുതൽ മോഷ്‌ടിച്ചു എന്ന് ഭരണ കൂടം കണ്ടെത്തിയ തോമസ് ചാണ്ടിയെ സ്വന്തം മടിയിൽ അഭയം നൽകിയ മുഖ്യ മന്ത്രി. സർക്കാ രിനെതിരെ മന്ത്രി കേസ് കൊടുക്കുന്ന അപൂർവത. അത് ഭരണഘടന ലംഘനം ആണെന്നും മന്ത്രി സഭാ യോഗങ്ങളിൽ പങ്കെടുക്കാൻ അർഹതയില്ല, മന്ത്രി സ്ഥാനം രാജി വയ്ക്കണം എന്നുമുള്ള അതി രൂക്ഷ വിമർശനം നടത്തിയ ഹൈക്കോടതി വിധി വന്നിട്ടും രാജി വയ്ക്കൂ എന്ന് ചാണ്ടിയോട് പറയാൻ ചങ്കൂറ്റമില്ലാത്ത  പിണറായി. എന്നിട്ടും അതിനു സിപിഐ ക്കു കുറ്റം.അതെ ചാണ്ടിയെ വച്ച് കൂടിയ മന്ത്രി സഭാ യോഗത്തിൽ നിന്നും സിപിഐ വിട്ടു നിന്നു. അത് കൊണ്ട് രാജി നടന്നു. അസംബന്ധ നാടകങ്ങളുടെ ഒരു പരമ്പരയാണ് കേരള രാഷ്ട്രീയത്തിൽ അരങ്ങേറിയത്. NCP നേതൃത്വത്തോട്  ആലോചി ക്കാ നാണ് ചാണ്ടിക്ക് സമയം കൊടുത്തത് എന്ന വിഡ്ഢി ന്യായം പറയുന്നു  സിപിഎം. രാജി വേണ്ടാ എന്ന് NCP പറഞ്ഞിരുന്നുവെങ്കിലോ? രാജി വേണ്ട എന്ന് പിണറായി പറയുമായിരുന്നോ? NCP നേതൃത്വമാകട്ടെ അതി രാവിലെ ഉണരുന്ന സ്വഭാവവുമില്ല. രാവിലെ 11 മണിക്കേ ഉണരൂ എന്നാണു ചാണ്ടി പറയുന്നത്! മുഖ്യ മന്ത്രിയുടെ അടി വസ്ത്ര ചരടിൽ അവസാന പിടി വള്ളിയായി തൂങ്ങി നിന്ന ചാണ്ടിയുടെ ഭാരത്തിൽ അത് കൂടി അഴിഞ്ഞു മുഖ്യ മന്ത്രി പൊതു സമൂഹത്തിൽ പൂർണ നഗ്നനാകുന്നതിൽ നിന്നും  കേരളത്തെ രക്ഷിച്ചത് സിപിഐ ആണ്. ചാണ്ടി തന്നെ മൂക്ക് പൊത്തുന്ന നാറ്റ ക്കേസ്.






കുറ്റം ചെയ്തിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന മന്ത്രി(ചാണ്ടി) അയാളെ
മുന്നണി മര്യാദ എന്ന പേരിൽ ജനാധിപത്യ മര്യാദകളെ കശാപ്പു ചെയ്യുകയാണ് കേരളത്തിലെ സർക്കാർ. കായൽ കൈയേറ്റം നടത്തിയെന്ന് കളക്ടർ കണ്ടു പിടിച്ച  തോമസ് ചാണ്ടി എന്ന മന്ത്രിയെ രക്ഷിക്കാനാണ് മുന്നണി മര്യാദ എന്ന ജുഗുപ്സാവഹമായ നിലപാട് എടുക്കുന്നത്. അതിൽ പിണറായിയും കാനവും ഒരേ തൂവൽ പക്ഷികൾ. എന്താണ് മുന്നണി മര്യാദ? ഒരാൾ കുറ്റം ചെയ്‌തെന്ന് കണ്ടു പിടിച്ചാൽ ( ആ കുറ്റത്തിന് കളക്ടർ തന്നെ  ക്രിമിനൽ കേസ് എടുക്കേണ്ട താണ്) അയാള് രാജി വയ്ക്കാൻ പറയാൻ ആർക്കും ചങ്കുറപ്പില്ല. അത് പറയാൻ ചങ്ക് രണ്ടൊന്നും വേണ്ട.  നല്ലതു ഒറ്റ ഒരെണ്ണം മതി. അതിനു പകരം തെരെഞ്ഞെടുത്ത ജനങ്ങളോട് മര്യാദ കേട് കാട്ടുന്നു .മുന്നണിയിലുള്ളവരെ     സംരക്ഷിക്കുന്നതാണോ മുന്നണി മര്യാദ? അതോ നികുതി കൊടുക്കുന്ന  ജനങ്ങളുടെയും പൊതു മുതലും സംക്ഷിക്കുന്നതോ? 
മുന്നണി മര്യാദ ആണോ ജനാധിപത്യമര്യാദ ആണോ വലുത്‌?

2017, നവംബർ 10, വെള്ളിയാഴ്‌ച

സോളാർ കമ്മീഷൻ റിപ്പോർട്ട്

കാത്തിരിപ്പു കഴിഞ്ഞു. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നു. എല്ലാ തെളിവുകളും നിരത്തി ശിവരാജൻ കമ്മീഷൻ ഉമ്മൻചാണ്ടിയുടെ കള്ളത്തരങ്ങൾ പൊളിച്ചു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ ടെ മുന്നിൽ ചാണ്ടി  പറയുകയാണ്  'ഞാനൊന്നുമറിഞ്ഞില്ല -ഞാൻ നിർ ദോഷി യാണ്' എന്ന്. അങ്ങേരുടെ തൊലിക്കട്ടി അപാരം തന്നെ.  സരിതയെ കണ്ടിട്ടേ ഇല്ല എന്ന് പറഞ്ഞിരുന്ന ആള് അടവ് മാറ്റി. ഇപ്പോൾ പറയുന്നു കണ്ടു കാണും ഓർമയില്ല എന്ന്. ഇനിയും ഓര്മ വരാൻ ധാരാളം കാര്യങ്ങൾ ഉണ്ട്. 50 കൊല്ലം പൊതു പ്രവർത്തനം നടത്തി എന്ന് ചാണ്ടി  സ്ഥിരം പറയുന്നു. ഇത് പോലെ തന്നെയായിരിക്കും ഈ 50 കൊല്ലവും. പക്ഷെ കള്ളി വെളിച്ചത്തായതും പിടിക്കപ്പെട്ടതും  ഇപ്പോൾ എന്ന് മാത്രം. ചാണ്ടിയുടെ അഴിമതിയുടെ കാര്യത്തിൽ ശിങ്കിടികൾ ചോദിക്കുന്നത്  36 ലക്ഷം രൂപയ്ക്ക് സരിതയുടെ പുറകെ പോകുമോ എന്ന്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്ക് കാശ് കിട്ടാൻ മറ്റു സോഴ്സ് ഉണ്ടെന്നല്ലേ? ശിങ്കിടികളേ, ഇങ്ങിനെ പലരുടെയും കയ്യിൽ നിന്നും വാങ്ങിയാൽ അല്ലെ നിങ്ങൾ കണ്ട കോടികൾ ഉണ്ടാവുകയുള്ളൂ. പിന്നെ ലൈംഗികാരോ പണം.  ചാണ്ടിക്ക്  74 വയസ്സ് എന്ന് പറഞ്ഞു ശിങ്കിടികൾ അത് കള്ളമാണെന്ന് പറയുന്നു.  കിളവന്മാരുടെ ക്രീഡകൾ കോൺഗ്രസ്സ് പാരമ്പര്യ മാണ്. 87 വയസ്സിൽ ND തിവാരി. 85 വയസ്സിൽ സുഖ്‌റാം പുറത്തു വന്ന വീഡി യോകൾ കണ്ടല്ലോ. ഒരു പദവിയും വേണ്ട എന്ന് കട്ടായം പറഞ്ഞത് എന്താണ് എന്ന് ഇപ്പോൾ  ജനത്തിനു മനസ്സിലായല്ലോ.  ന്യായീകരിക്കാൻ നടക്കാതെ   രാഷ്ട്രീയം നിർത്തിപ്പോവു കയാണ് ചാണ്ടി നല്ലത്. ഏതായാലും അഴിയെണ്ണാം.


2017, നവംബർ 8, ബുധനാഴ്‌ച

ഫിറ്റ്

ഡി.ജി.പി. ലോക് നാഥ് ബെഹ്‌റ പറയുകയാണ് കേരളത്തിലെ പോലീസ് കാര് ഫിറ്റ് അല്ലെന്ന്. മറ്റേ ഫിറ്റ് അല്ല. ഏത്? വെള്ളമടിച്ചുള്ളത്. അത് കാര്യമായി നടക്കുന്നുണ്ട്. ഇടയ്ക്കിടെ അതിന്റെ വാർത്തകൾ വാർത്ത പുറത്തു വരുന്നുമുണ്ട്. അത് കേഡർ നോക്കാതെ കോൺസ്റ്റബിൾ മുതൽ IAS വരെ നടക്കുന്നുമുണ്ട്.

ആ ഫിറ്റ് അല്ല ഈ ഫിറ്റ്.. ഇത് ബോഡി ഫിറ്റ്. ശാരീരിക ക്ഷമത. എക്സർസൈസ് ഇല്ലെന്നും പൊറോട്ടയും ഇറച്ചിയും അടിച്ചു എല്ലാവരും കുടവയറും ചാടി ഇരിക്കുകയാണെന്ന് ഡിജിപി . പോലീസിന്റെ  ട്രെയിനിങ് കഴിഞ്ഞാൽ പിന്നെ സ്വസ്ഥം. ശരീരമനങ്ങാതെ പെൻഷൻ പറ്റാം. sap കാറ് മാത്രമാണ് ഒരു അപവാദം. മറ്റുളവരൊക്കെ കണക്കു തന്നെ. ശരീരമനങ്ങിയുള്ള പണി ഇല്ല. പ്രതിയെ ഇടിക്കുക തൊഴിക്കുക തുടങ്ങിയ മൂന്നാം മുറയിൽ, പിന്നെ   വല്ലപ്പോഴും സമരക്കാര് കല്ലെറിയുമ്പോഴുള്ള ഓട്ടം, അത് മാത്രമാണ്  എക്സർസൈസ്. ഡെയിലി പരേഡ് ഇല്ല. വലിയ IAS  ഏമാന്മാർക്കു  അതുമില്ല. കാറിൽ നിന്നിറങ്ങിയാൽ ഓഫീസ്. പിന്നെ മന്ത്രിമാരെ കാണുമ്പോഴുള്ള സലൂട്ട് മാത്രമാണ് ആകെയുള്ള എക്സർസൈസ്. പിന്നെ എങ്ങിനെ ശരീരം ഫിറ്റ് ആകും? കുടവയറ്‌ താങ്ങാൻ ഒരു ബെൽറ്റ് ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസം.

2017, നവംബർ 2, വ്യാഴാഴ്‌ച

നീതി





നീതി പീഠങ്ങൾ മാത്രമാണ് ഇന്ന് സാധാരണക്കാരന് ഏക ആശ്രയം.  അഴിമതിയിൽ  മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും ഭരണാധിപന്മാരും ഉദ്യോഗസ്ഥരും പണമുണ്ടാക്കാനായി എന്തും ചെയ്യുന്ന അവസ്ഥ. അവിടെ സാധാരണക്കാരന് എങ്ങിനെ നീതി ലഭിക്കാനാണ്? അത് കൊണ്ടാണ് നീതി പീഠങ്ങളെ പ്രതീക്ഷാ പൂർവം ജനം നോക്കുന്നത്.

അവിടെയും പലപ്പോഴും അവനു നിരാശ ആണുണ്ടാകുന്നത്. എന്നാലും   ചിലപ്പോഴെങ്കിലും ഒക്കെ സാധാരണക്കാരനും നീതി ലഭിക്കും എന്ന് കോടതി വിധികൾ തെളിയിക്കുന്നു. കൊലപാതക ക്കേസിൽ ഏഴാം പ്രതി ആണ് പ്രശസ്ത അഭിഭാഷകൻ ഉദയഭാനു.  വക്കീൽ ഉദയഭാനുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ  16 ന്  ഹൈക്കോടതിയിൽ വന്നപ്പോൾ ജസ്റ്റീസ് ഉബൈദ് ഉത്തരവിട്ടു, ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യരുത് എന്ന്. മതിയായ തെളിവുകൾ ഹാജരാക്കാനും പറഞ്ഞു. സെപറ്റംബർ 29 നു നടന്ന കൊലപാതകം ആണ്.തെളിവുകൾ ശേഖരിക്കാനും അത് നശിപ്പിക്കുന്നത് തടയാനുമാണ് അറസ്റ്റ്. അറസ്റ്റ് നീണ്ടു പോയി. 23 നു കേസ് എടുക്കുമ്പോൾ ജസ്റ്റീസ് ഉബൈദ് പിന്മാറി. ജസ്റ്റീസിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ ബന്ധുക്കൾ സുപ്രീം കോടതിയിൽ പരാതിയും നൽകി. അദ്ദേഹത്തിന്റെ വിധി കേസന്വേഷണത്തിനെ ബാധിക്കുന്നു എന്നും ആരോപണം ഉണ്ടായി. മറ്റൊരു ജഡ്ജി  കേസ് വീണ്ടും കേട്ടു. ജാമ്യം നിഷേധിച്ചു.ജസ്റ്റീസ്  ഹരിപ്രസാദ്  വിധിയിൽ ഇത്രയും കൂടി പറഞ്ഞു, "Be you ever so high, the law is always above you." is an an unquestionable proposition". തെളിവുകൾ നോക്കിയാകണം കോടതി കാര്യങ്ങൾ തീരുമാനിക്കേണ്ടത്, അല്ലാതെ ആളുകളുടെ പദവി നോക്കിയല്ല. നമുക്കു കോടതിയിൽ വിശ്വാസം അർപ്പിക്കാം.