2017, നവംബർ 23, വ്യാഴാഴ്‌ച

പുതിയ മന്ത്രി

ഹണീന്ദ്രൻ വീണ്ടും മന്ത്രിയാകും എന്ന് തീർച്ചയായി. അന്വേഷണ കമ്മീഷൻ ക്‌ളീൻ ചിറ്റ് കൊടുത്തു എന്ന  നിലപാടാണ് മുഖ്യ മന്ത്രിയും.പത്ര സമ്മേളനത്തിൽ അത് വ്യക്തമാക്കുകയും ചെയ്തു. മൂത്രമൊഴിക്കാൻ  പോകുന്നതിന് വരെ നിയമോപദേശം തേടുന്ന സർക്കാർ ഇക്കാര്യത്തിൽ വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. തോമസ്  ചാണ്ടിക്കെതിരെ ഹൈക്കോടതി വിധി വന്നിട്ടും എത്ര നീണ്ട  ആലോചനയാണ് നടത്തിയത്. അവസാനം സിപിഐ അറ്റ കൈ പ്രയോഗം നടത്തിയതിനാലാണ് രാജി നടന്നത്.    



ലൈംഗിക സംഭാഷണം നടത്തിയിട്ടില്ല എന്ന് ശശീന്ദ്രൻ ഇന്ന് വരെ  പറഞ്ഞിട്ടില്ല. കമ്മീഷനും  അങ്ങിനെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങിനെയാണ്  കുറ്റ വിമുക്തനാകുന്നത്?  ഇതൊരു fact finding commission ആണ്. എന്ത്  fact ആണ്   കമ്മീഷൻ കണ്ടു പിടിച്ചത്? ശശീന്ദ്രൻ ഫോൺ സംഭാഷണം നടത്തിയോ, അത് അങ്ങേരുടെ ശബ്ദമാണോ എന്ന് കമ്മീഷനും അറിയില്ല. ഒറിജിനൽ ടേപ്പ് കിട്ടിയില്ല അത്രെ. അങ്ങിനെയെങ്കിൽ ഇത് തന്റേതാണോ എന്ന് ഹണീന്ദ്രനോട് ചോദിച്ചോ? ഇല്ല. പിന്നെന്താ കമ്മീഷൻ   ചെയ്തത്?  കമ്മീഷൻ? ഇതൊന്നുമറിയില്ല എങ്കിലും  മന്ത്രി കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് പറയുന്നു. സർക്കാരും കൊള്ളാം കമ്മീഷനും കൊള്ളാം. ശശീന്ദ്രന്റെ പേരിൽ കോടതിയിൽ കേസുണ്ട്. പിണറായി സർക്കാരിന് ഇതൊക്കെ ഭൂഷണം തന്നെ.

3 അഭിപ്രായങ്ങൾ: