2017, നവംബർ 19, ഞായറാഴ്‌ച

നാറ്റ ക്കേസ്

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും നായ്ക്കാണ് മുറുമുറുപ്പ്. പൊതു മുതൽ മോഷ്‌ടിച്ചു എന്ന് ഭരണ കൂടം കണ്ടെത്തിയ തോമസ് ചാണ്ടിയെ സ്വന്തം മടിയിൽ അഭയം നൽകിയ മുഖ്യ മന്ത്രി. സർക്കാ രിനെതിരെ മന്ത്രി കേസ് കൊടുക്കുന്ന അപൂർവത. അത് ഭരണഘടന ലംഘനം ആണെന്നും മന്ത്രി സഭാ യോഗങ്ങളിൽ പങ്കെടുക്കാൻ അർഹതയില്ല, മന്ത്രി സ്ഥാനം രാജി വയ്ക്കണം എന്നുമുള്ള അതി രൂക്ഷ വിമർശനം നടത്തിയ ഹൈക്കോടതി വിധി വന്നിട്ടും രാജി വയ്ക്കൂ എന്ന് ചാണ്ടിയോട് പറയാൻ ചങ്കൂറ്റമില്ലാത്ത  പിണറായി. എന്നിട്ടും അതിനു സിപിഐ ക്കു കുറ്റം.അതെ ചാണ്ടിയെ വച്ച് കൂടിയ മന്ത്രി സഭാ യോഗത്തിൽ നിന്നും സിപിഐ വിട്ടു നിന്നു. അത് കൊണ്ട് രാജി നടന്നു. അസംബന്ധ നാടകങ്ങളുടെ ഒരു പരമ്പരയാണ് കേരള രാഷ്ട്രീയത്തിൽ അരങ്ങേറിയത്. NCP നേതൃത്വത്തോട്  ആലോചി ക്കാ നാണ് ചാണ്ടിക്ക് സമയം കൊടുത്തത് എന്ന വിഡ്ഢി ന്യായം പറയുന്നു  സിപിഎം. രാജി വേണ്ടാ എന്ന് NCP പറഞ്ഞിരുന്നുവെങ്കിലോ? രാജി വേണ്ട എന്ന് പിണറായി പറയുമായിരുന്നോ? NCP നേതൃത്വമാകട്ടെ അതി രാവിലെ ഉണരുന്ന സ്വഭാവവുമില്ല. രാവിലെ 11 മണിക്കേ ഉണരൂ എന്നാണു ചാണ്ടി പറയുന്നത്! മുഖ്യ മന്ത്രിയുടെ അടി വസ്ത്ര ചരടിൽ അവസാന പിടി വള്ളിയായി തൂങ്ങി നിന്ന ചാണ്ടിയുടെ ഭാരത്തിൽ അത് കൂടി അഴിഞ്ഞു മുഖ്യ മന്ത്രി പൊതു സമൂഹത്തിൽ പൂർണ നഗ്നനാകുന്നതിൽ നിന്നും  കേരളത്തെ രക്ഷിച്ചത് സിപിഐ ആണ്. ചാണ്ടി തന്നെ മൂക്ക് പൊത്തുന്ന നാറ്റ ക്കേസ്.






കുറ്റം ചെയ്തിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന മന്ത്രി(ചാണ്ടി) അയാളെ
മുന്നണി മര്യാദ എന്ന പേരിൽ ജനാധിപത്യ മര്യാദകളെ കശാപ്പു ചെയ്യുകയാണ് കേരളത്തിലെ സർക്കാർ. കായൽ കൈയേറ്റം നടത്തിയെന്ന് കളക്ടർ കണ്ടു പിടിച്ച  തോമസ് ചാണ്ടി എന്ന മന്ത്രിയെ രക്ഷിക്കാനാണ് മുന്നണി മര്യാദ എന്ന ജുഗുപ്സാവഹമായ നിലപാട് എടുക്കുന്നത്. അതിൽ പിണറായിയും കാനവും ഒരേ തൂവൽ പക്ഷികൾ. എന്താണ് മുന്നണി മര്യാദ? ഒരാൾ കുറ്റം ചെയ്‌തെന്ന് കണ്ടു പിടിച്ചാൽ ( ആ കുറ്റത്തിന് കളക്ടർ തന്നെ  ക്രിമിനൽ കേസ് എടുക്കേണ്ട താണ്) അയാള് രാജി വയ്ക്കാൻ പറയാൻ ആർക്കും ചങ്കുറപ്പില്ല. അത് പറയാൻ ചങ്ക് രണ്ടൊന്നും വേണ്ട.  നല്ലതു ഒറ്റ ഒരെണ്ണം മതി. അതിനു പകരം തെരെഞ്ഞെടുത്ത ജനങ്ങളോട് മര്യാദ കേട് കാട്ടുന്നു .മുന്നണിയിലുള്ളവരെ     സംരക്ഷിക്കുന്നതാണോ മുന്നണി മര്യാദ? അതോ നികുതി കൊടുക്കുന്ന  ജനങ്ങളുടെയും പൊതു മുതലും സംക്ഷിക്കുന്നതോ? 
മുന്നണി മര്യാദ ആണോ ജനാധിപത്യമര്യാദ ആണോ വലുത്‌?

2 അഭിപ്രായങ്ങൾ:

  1. മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്നതാണോ മുന്നണി മര്യാദ? അതോ നികുതി കൊടുക്കുന്ന ജനങ്ങളുടെയും പൊതു മുതലും സംക്ഷിക്കുന്നതോ?
    മുന്നണി മര്യാദ ആണോ ജനാധിപത്യമര്യാദ ആണോ വലുത്‌?
    മുന്നണി തന്നെ മുന്നിൽ വലുത് ,എന്നാലല്ലേ എല്ലാം നേരെയാകൂ ...!

    മറുപടിഇല്ലാതാക്കൂ