2017, നവംബർ 10, വെള്ളിയാഴ്‌ച

സോളാർ കമ്മീഷൻ റിപ്പോർട്ട്

കാത്തിരിപ്പു കഴിഞ്ഞു. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നു. എല്ലാ തെളിവുകളും നിരത്തി ശിവരാജൻ കമ്മീഷൻ ഉമ്മൻചാണ്ടിയുടെ കള്ളത്തരങ്ങൾ പൊളിച്ചു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ ടെ മുന്നിൽ ചാണ്ടി  പറയുകയാണ്  'ഞാനൊന്നുമറിഞ്ഞില്ല -ഞാൻ നിർ ദോഷി യാണ്' എന്ന്. അങ്ങേരുടെ തൊലിക്കട്ടി അപാരം തന്നെ.  സരിതയെ കണ്ടിട്ടേ ഇല്ല എന്ന് പറഞ്ഞിരുന്ന ആള് അടവ് മാറ്റി. ഇപ്പോൾ പറയുന്നു കണ്ടു കാണും ഓർമയില്ല എന്ന്. ഇനിയും ഓര്മ വരാൻ ധാരാളം കാര്യങ്ങൾ ഉണ്ട്. 50 കൊല്ലം പൊതു പ്രവർത്തനം നടത്തി എന്ന് ചാണ്ടി  സ്ഥിരം പറയുന്നു. ഇത് പോലെ തന്നെയായിരിക്കും ഈ 50 കൊല്ലവും. പക്ഷെ കള്ളി വെളിച്ചത്തായതും പിടിക്കപ്പെട്ടതും  ഇപ്പോൾ എന്ന് മാത്രം. ചാണ്ടിയുടെ അഴിമതിയുടെ കാര്യത്തിൽ ശിങ്കിടികൾ ചോദിക്കുന്നത്  36 ലക്ഷം രൂപയ്ക്ക് സരിതയുടെ പുറകെ പോകുമോ എന്ന്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്ക് കാശ് കിട്ടാൻ മറ്റു സോഴ്സ് ഉണ്ടെന്നല്ലേ? ശിങ്കിടികളേ, ഇങ്ങിനെ പലരുടെയും കയ്യിൽ നിന്നും വാങ്ങിയാൽ അല്ലെ നിങ്ങൾ കണ്ട കോടികൾ ഉണ്ടാവുകയുള്ളൂ. പിന്നെ ലൈംഗികാരോ പണം.  ചാണ്ടിക്ക്  74 വയസ്സ് എന്ന് പറഞ്ഞു ശിങ്കിടികൾ അത് കള്ളമാണെന്ന് പറയുന്നു.  കിളവന്മാരുടെ ക്രീഡകൾ കോൺഗ്രസ്സ് പാരമ്പര്യ മാണ്. 87 വയസ്സിൽ ND തിവാരി. 85 വയസ്സിൽ സുഖ്‌റാം പുറത്തു വന്ന വീഡി യോകൾ കണ്ടല്ലോ. ഒരു പദവിയും വേണ്ട എന്ന് കട്ടായം പറഞ്ഞത് എന്താണ് എന്ന് ഇപ്പോൾ  ജനത്തിനു മനസ്സിലായല്ലോ.  ന്യായീകരിക്കാൻ നടക്കാതെ   രാഷ്ട്രീയം നിർത്തിപ്പോവു കയാണ് ചാണ്ടി നല്ലത്. ഏതായാലും അഴിയെണ്ണാം.


4 അഭിപ്രായങ്ങൾ:

  1. പാവം നന്മ നിറഞ്ഞ ചാണ്ടിയെ കുറ്റം പറയാതെ.!!!

    മറുപടിഇല്ലാതാക്കൂ
  2. ചാണ്ടിയുടെ അഴിമതിയുടെ
    കാര്യത്തിൽ ശിങ്കിടികൾ ചോദിക്കുന്നത്
    36 ലക്ഷം രൂപയ്ക്ക് സരിതയുടെ പുറകെ പോകുമോ
    എന്ന്. അതിനർത്ഥം ഉമ്മൻ ചാണ്ടിക്ക് കാശ് കിട്ടാൻ
    മറ്റു സോഴ്സ് ഉണ്ടെന്നല്ലേ? ശിങ്കിടികളേ, ഇങ്ങിനെ പലരുടെയും കയ്യിൽ നിന്നും വാങ്ങിയാൽ അല്ലെ നിങ്ങൾ കണ്ട കോടികൾ ഉണ്ടാവുകയുള്ളൂ.

    മറുപടിഇല്ലാതാക്കൂ