അറിവ് ഒരു മഹാ സാഗരം. സംഗീതം ഒരു സാഗരം ആണെന്നും പാട്ടുകാരൊക്കെ കടാപ്പുറത്ത് മുത്തുച്ചിപ്പി പറക്കി നടക്കുന്ന കൊച്ചു കുട്ടികളാണെന്നും യേശുദാസ് പറഞ്ഞിട്ടുണ്ട്. സംഗീതമെന്ന സാഗരം തേടി അലഞ്ഞിട്ടുണ്ട് എന്ന് മോഹൻലാലും പറയുന്നുണ്ട്. പാട്ട് പഠിക്കാനായി പുള്ളി സിംഹത്തിന്റെ മടയിൽ ചെന്നു കയറിയ സിനിമയിൽ. സംഗീതം സാഗരമാണെങ്കിൽ അതിലും വലിയ സാഗരം ആയിരിക്കുമല്ലോ അറിവ്. അറിവെന്ന മഹാ സാഗരത്തിൽ നമ്മൾ കൊച്ചു കുട്ടികൾ പോലുമല്ല, വെറും നെത്തോലികൾ. അൽപ്പ ജ്ഞാനികൾ.പക്ഷേ അറിവിന്റെ ഭണ്ഡാഗാരങ്ങൾ കുറേശെയായി അടുത്ത കാലത്തായി നമ്മുടെ മുന്നിൽ തുറന്നു കിട്ടുന്നുണ്ട്. നവയുഗത്തിന്റെ വരദാനമായ വാട്ട്സാപ്പ് ആണ് നമുക്ക് തുറന്നു തരുന്നത്. എന്തൊക്കെ അറിവുകൾ. എന്തൊക്കെ കാഴ്ചകൾ. ഈ പ്രപഞ്ചം എത്ര വിചിത്രം!
ഒരുദാഹരണം നോക്കൂ. അവിയലും തോരനും സാമ്പാറുമൊക്കെ വയ്ക്കുന്ന പച്ചക്കറിയിൽ തമിഴൻ നമുക്കു തളിച്ച് തരുന്ന മാരക വിഷത്തെ കുറിച്ച് നമുക്ക് അറിയില്ലായിരുന്നല്ലോ.വാട്ട് സാപ്പിലല്ലേ വിഷം മുക്കുന്ന പടങ്ങൾ ഉൾപ്പടെ വിവരങ്ങൾ നമ്മളറിഞ്ഞത്. പക്ഷെ ആ അറിവ് നമ്മളെ വല്ലാതെ വിഷമിപ്പിച്ചു. സാമ്പാറും വേണം പക്ഷേ വിഷം പാടില്ല താനും. അങ്ങിനെ വിഷ സാമ്പാർ വിഷമിച്ച് കഴിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ദൈവത്തിന്റെ അവതാര മായ വാട്ട്സാപ്പ് ഒരു പരിഹാരവുമായി വന്നത്. ഒരു മാജിക്കൽ റമഡി. മഞ്ഞൾ! മലക്കറി മഞ്ഞൾ ലായനിയിൽ മുക്കി വയ്ക്കുക! വിഷം gone! നല്ല സ്വയമ്പൻ ജൈവ പച്ചക്കറി റഡി. മഞ്ഞളിലെ കർക്കുമിൻ വിഷം മുഴുവൻ മാറ്റുമത്രേ! അങ്ങിനെ വിഷ രഹിത പച്ചക്കറി കഴിച്ച് സന്തോഷത്തോടെ കഴിയുമ്പോഴാണ് വാട്ട്സാപ്പ് വീണ്ടും വരുന്നത്. ഇടിത്തീ പോലെ. സന്തോഷം സങ്കടമായി. വിഷം കളയുന്ന മഞ്ഞൾപ്പൊടിയിൽ വിഷം! മാർക്കറ്റിൽ കിട്ടുന്ന മഞ്ഞൾ പൊടിയിൽ മായം ചേർക്കുന്നത് ഏതോ മാരക വിഷം! വിഷത്തെ വിഷം കൊണ്ട് കഴുകിയാൽ? അത് കൊണ്ട് മഞ്ഞൾ കൊണ്ട് പച്ചക്കറി കഴുകുന്നത് നിർത്തി. തമിഴന്റെ വിഷം തന്നെ കഴിച്ചു കൊണ്ടിരിക്കുന്നു.
അങ്ങിനെ ഇരിക്കുമ്പോഴാണ് മറ്റൊരു ആരോഗ്യ ടിപ്പുമായി വാട്സാപ്പ് വരുന്നത്. മാരകമായ വൈറസും ബാക്ടീരിയയും നമ്മുടെ വീട്ടിൽ ഉണ്ടാകുന്നു.നമ്മുടെ അശ്രദ്ധ കൊണ്ട്. എല്ലാ വീടുകളിലും യൂറോപ്യൻ ക്ളോസറ്റ്കൾ ആണല്ലോ. അവ ഫ്ലെഷ് ചെയ്യുമ്പോൾ മലിന ജലം ബാക്ടീരിയ സഹിതം പുറത്തേയ്ക്കു തെറിച്ചു വീഴുന്നു. നമ്മുടെ ശുചി മുറി ആകെ അത് പടരുന്നു. കണക്കനുസരിച്ചു ശുചി മുറിയുടെ 62 ശതമാനം സ്ഥലത്തു ബാക്ടീരിയ പടരുന്നു.! OMG ! വീഡിയോ സഹിതമാണ് നമ്മെ കാണിച്ചു തരുന്നത്. എത്ര ഭയാനകം. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണിത് സംഭവിക്കുന്നത്. ഇതെങ്ങിനെ തടയാം? പ്രതിവിധി വാട്സാപ്പ് പറയുന്നുണ്ട്. ക്ളോസറ്റിനു അടപ്പുണ്ടല്ലോ. ഫ്ലഷ് ചെയ്യുമ്പോൾ അടപ്പു അടച്ചു വയ്ക്കുക. പ്രശ്നം തീർന്നു. എത്ര സിംപിൾ കാര്യമാണ് നമ്മൾ ശ്രദ്ധിക്കാതെ പോയത്. അങ്ങിനെ വാട്സാപ്പ് പറഞ്ഞത് പോലെ ബാക്ടീരിയകളെ ക്ളോസറ്റിൽ തന്നെ നിർത്തി അവിടന്ന് ഡ്രൈനേജിൽ എത്തിച്ചു ശുചി മുറി ബാക്ടീരിയ ഫ്രീ ആയി സൂക്ഷിച്ചു സന്തോഷമായി കഴിയുന്ന നാളുകളിലാണ് ഒരു സംശയം മനസ്സിൽ ഉദിച്ചത്. ക്ളോസറ്റ് അടച്ചു ഫ്ലഷ് ചെയ്യുമ്പോൾ പുറത്തോട്ടു ശക്തിയായി വരുന്ന ജല കണങ്ങളും ബാക്ടീരിയയും ക്ളോസറ്റിന്റെ അടപ്പിൽ പറ്റിപ്പിടിച്ചു ഇരിക്കില്ലേ? തീർച്ചയായും. അത് കഴുകി ക്കളയണ്ടേ? അടപ്പിൽ വെള്ളമൊഴിച്ചു കഴുകുന്നു. അപ്പോൾ ആ ബാക്ടീരിയ ശുചി മുറി ആകെ പടരുന്നു. പണ്ട് 62 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോഴത് 100 ശതമാനം ആയിക്കാണും! അടച്ചില്ലെങ്കിൽ 62 അടച്ചാൽ 100. ആകെ പെട്ടു. ഇനി ഒരു പ്രതിവിധിയുമായി വാട്ട്സ്ആപ്പ് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.