എല്ലാവരും പുതുവർഷം ആഘോഷിക്കുമ്പോൾ കഴുത്തറ്റം വെള്ളം നിറഞ്ഞ നാട്ടുവഴിയിലൂടെ തലയിൽ പുസ്തക സഞ്ചിയുമായി പള്ളിക്കൂടത്തിൽ നിന്നും വീട്ടിലേക്ക്പോകുന്ന ഒരു പെൺ കുട്ടിയുടെ ചിത്രവും ആ കുട്ടി അതിജീവന ത്തിന്റെ പാത താണ്ടിയ കഥയും മാതൃഭ്രമി ദിന പത്രത്തിലുണ്ട്.
സ്നേഹ എസ് നായർ എന്നാണാ കുട്ടിയുടെ പേര്. രണ്ടര സെന്റിലുള്ള വീട് വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ ആണ് അച്ഛൻ മരിക്കുന്നത്. അടക്കം ചെയ്യാൻ പോലും സ്ഥലമില്ലാതെ അമ്മയെയും കൂട്ടി ആ കുട്ടി വീട്ടിലേക്ക് മാറുന്നതും, ഉപജീവനത്തിന് വേണ്ടി ഹരിപ്പാട്ട് അമ്പലനടയിൽ തട്ടുകട തുടങ്ങുന്നതും ഒക്കെ പറയുന്നുണ്ട്. അത്ര കഷ്ടപ്പെട്ടും ആ മിടുക്കി പഠിത്തം തുടരുന്നു. പള്ളിക്കൂടത്തിൽ നിന്നും വന്നതിനു ശേഷം തട്ടുകടയിൽ അമ്മ യോടൊപ്പം ജോലി. അതിനിടയിൽ പഠിത്തം.
ഇന്ന് ആ മിടുക്കി മഹാരാജാസ് കോളേജിൽ MA ക്ക് പഠിക്കുന്നു.വീട് ഇപ്പോഴും വെള്ളം കയറി താമസിക്കാൻ കഴിയാത്ത വിധം. ഈ ജീവിത സാഹചര്യങ്ങളെ ഒക്കെ അതിജീവിച്ചു ആ കുട്ടി പഠിക്കുന്നു. ജീവിക്കുന്നു. KSU വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അയിട്ടും പണക്കാരായ കോൺഗ്രസു നേതാക്കൾ ഒരു സഹായവും ചെയ്യുന്നില്ല. ആ വീടൊന്ന് നന്നാക്കി കൊടുക്കുക പോലും. പാവപ്പെട്ടവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ഖദർ ധാരികൾ.
അദ്ധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു സ്‌കൂട്ടർ വാങ്ങുകയും ചെയ്തു. വായ്പയെടുത്ത് ഒരു ഓട്ടോ വാങ്ങാനും ഒരു തയ്യൽ യൂണിറ്റ് തുടങ്ങാനും സ്നേഹ എസ്. നായർ എന്ന ആ കൊച്ചു മിടുക്കിക്ക് പദ്ധതി ഉണ്ട്. ഇത്രയും സ്ഥിരോത്സാഹവും നിശ്ചയ ദദാർഢ്യവും ഉള്ള സ്നേഹയ്ക്കു അതിനും കഴിയും. പണത്തിന്റെയും ധാരാളിത്തത്തിന്റെയും ഇടയിൽ മദിക്കുന്ന സമൂഹത്തിൽ ഇങ്ങിനെയുള്ള ജീവിതങ്ങളും ഉണ്ട്.

സ്നേഹ എസ് നായരെ പോലെയുള്ള കുട്ടികളെയാണ് നമ്മുടെ കുട്ടികൾ കണ്ട് പഠിക്കേണ്ടത് ...
മറുപടിഇല്ലാതാക്കൂഅതെ അദ്ധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ഒരു സ്‌കൂട്ടർ വാങ്ങി ,ഇനി വായ്പയെടുത്ത് ഒരു ഓട്ടോ
വാങ്ങാനും ഒരു തയ്യൽ യൂണിറ്റ് തുടങ്ങാനും സ്നേഹ എന്ന ആ കൊച്ചു മിടുക്കിക്ക് പദ്ധതി ഉണ്ട്.
ഇത്രയും സ്ഥിരോത്സാഹവും നിശ്ചയ ദദാർഢ്യവും ഉള്ള സ്നേഹയ്ക്കു അതിനും കഴിയും. പണത്തിന്റെയും
ധാരാളിത്തത്തിന്റെയും ഇടയിൽ മദിക്കുന്ന സമൂഹത്തിൽ ഇങ്ങിനെയുള്ള ദരിദ്ര ജീവിതത്തിൽ നിന്നും ഉയർന്ന്
വരുന്ന പ്രതിഭകളെയാണ് നാം ആരാധിക്കേണ്ടതും ,സഹായങ്ങൾ ചെയ്യേണ്ടതും ...
അതെ
ഇല്ലാതാക്കൂബഹുമാനം തോന്നുന്നു സ്നേഹയോട്.
മറുപടിഇല്ലാതാക്കൂപരീക്ഷ തോറ്റാൽ ആത്മഹത്യ ചെയ്യുന്ന പിള്ളാരുടെ ഇടയിലാ നമ്മുടെ സ്നേഹയും ജീവിക്കുന്നത് മുബീ
ഇല്ലാതാക്കൂഇതുപോലുള്ള വാർത്തകൾ കൊടുക്കുമ്പോഴാണ് മാദ്ധ്യമങ്ങൾ വിലയുള്ളതാകുന്നത്.
മറുപടിഇല്ലാതാക്കൂചിലർ അങ്ങനെയാണ്... എത്ര ഇരുട്ടിൽ കൊണ്ടുചെന്നിട്ടാലും പ്രകാശം പരത്തികൊണ്ടേയിരിക്കും. നാളെയൊരുകാലത്ത് ഈ പേര് ഒരുപാട് നല്ലകാര്യങ്ങൾക്കൊപ്പം ചേർത്തുവായിക്കാനിടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മറുപടിഇല്ലാതാക്കൂ