ശ്രീജിത്തിന്റെ ഒറ്റയാൾ സമരം ഒരു ജനകീയ സമരമായി കേരളമാകെ പടർന്നു പിടിക്കുകയാണ്. സോഷ്യൽ മീഡിയ എന്ന നവ മാധ്യമത്തിലൂടെ വ്യാപിച്ച സമരം ഭരണകൂട ഭീകരത്തേയ്ക്കെതിരെയുള്ള ഒരു വിപ്ലവമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ജനകീയ സമരങ്ങൾ എക്കാലവും വിജയം കണ്ടിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്. ലോക ചരിതം പരിശോധിച്ചാലും ഭാരതത്തിന്റെ ചരിത്രം നോക്കിയാലും അത് കാണാൻ കഴിയും. അടിയന്തരാവസ്ഥയ്ക്കു എതിരെ ഉയർന്നു വന്ന പ്രക്ഷോഭം നമ്മുടെ ഓർമയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ഉദാഹരണം ആണ്. പ്രധാന മന്ത്രി പദവി നില നിർത്താനായി, അധികാരത്തിൽ തുടരുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെ, ജനാധിപത്യ മാനദണ്ഡങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും ധ്വംസിച്ചു അധികാരത്തിന്റെ കരാള ഹസ്ത ങ്ങളാൽ ഒരു ജനതയെ ആകെ അടിച്ചമർത്താമെന്ന ഇന്ദിരാ ഗാന്ധിയുടെ വ്യാമോഹത്തി നെതിരെ ഉയർന്നു വന്ന ജന രോഷം ഭാരതമാകെ വ്യാപിച്ച ഒരു ജനകീയ പ്രക്ഷോഭ മായി മാറുകയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണ കൂടത്തെ അധികാരത്തിൽ നിന്നും നിഷ്കാസിതമാക്കി അടിയന്തരാവസ്ഥ യ്ക്കെതിരെ ജനങ്ങളോടൊപ്പം പോരാടിയ, അവർക്കു നേതൃത്വം നൽകിയ ജനതാ പാർട്ടിയെ ജനാധിപത്യ വ്യവസ്ഥയിൽ ബഹു ഭൂരിപക്ഷത്തോടെ അധികാരത്തിൽ കൊണ്ട് വന്നത് 1977 ൽ നാം കണ്ടതാണ്. ഭരണ കൂട ഭീകരത്തേയ്ക്കെതിരെയുള്ള അത്തരം ഒരു ജനകീയ വിപ്ലവമാണ് കേരളത്തിന്റെ ഭരണ സിരാ കേന്ദ്രത്തിൽ രൂപം കൊള്ളുന്നത്.
ഹൈക്കോടതിയുടെ ''സ്റ്റേ'' എന്ന ഒരു അദൃശ്യ സാധനത്തെ ആണ് സർക്കാർ തങ്ങളുടെ പ്രതിരോധ ആയുധമായി മുന്നിൽ വയ്ക്കുന്നത്. സ്റ്റേ എന്ന സാധനം ആരും കണ്ടിട്ടില്ല. സ്റ്റേ ഉണ്ടായതു കൊണ്ടാണ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്തത് എന്ന് വാദിക്കുന്ന ചാനലിലെ ന്യായീകരണ തൊഴിലാളികൾക്ക് സ്റ്റേ ആരെയും കാണിക്കാൻ കഴിയുന്നില്ല. ഈ സ്റ്റേ എന്താണെന്നു കൂടി അറിയില്ല. ചാനലിൽ വന്ന ഒരാൾ പറയുകയാണ് ''സ്റ്റേ ഉണ്ട്, പക്ഷെ ഞാൻ കണ്ടിട്ടില്ല, അത് കൊണ്ട് അതിന്റെ ഉള്ളടക്കവും അറിയില്ല, പക്ഷെ അത് കൊണ്ടാണ് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്തത്''. എങ്ങിനെയുണ്ട് വാദഗതി? മാർകിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ചു ചാനലിൽ വന്ന ഒരു എംഎൽഎ. ആണ് ഇങ്ങിനെ പായുന്നത്. രണ്ടു വർഷമായിട്ടും സ്റ്റേ എന്താണെന്നോ എന്തിനാണെന്നോ അറിയാതെ ഇരിക്കുന്ന ഒരു സർക്കാർ. അഡ്വക്കേറ്റ് ജനറലിനെ ഫോണിൽ വിളിച്ചു പറഞ്ഞാൽ ഒരു മിനിട്ടു കൊണ്ട് അറിയാൻ കഴിയുന്ന കാര്യമാണ് അറിയില്ല, കണ്ടിട്ടില്ല എന്ന് പറഞ്ഞു സർക്കാർ കളിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ആഭ്യന്തര സെക്രട്ടറിയുടെയോ ചീഫ് സെക്രട്ടറിയുടെ ഫയലിലും ഇല്ലേ ഈ 'സ്റ്റേ' യുടെ ഒരു പകർപ്പ്? ഏറ്റവും അവസാനം വന്ന വാർത്ത അനുസരിച്ചു പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് ഒരു ഒറ്റയാൾ ഉത്തരവ് ആയതു കൊണ്ട് നിയമപരം അല്ലാത്തത് കൊണ്ട് സ്റ്റേ ചെയ്തു എന്നാണു പറഞ്ഞിരിക്കുന്നത്. ഇതാണോ സത്യം? സർക്കാരിന് ഇത് അറിയാത്തതു കൊണ്ടോ അതോ മനഃപൂർവം ഒളിച്ചു വയ്ക്കുകയാണോ? സ്റ്റേ ഒഴിവാക്കാൻ ഹൈക്കോടതിയിൽ പോയാൽ സഹായിക്കാം എന്ന് സർക്കാർ പറയുന്നത് ഇത് അറിഞ്ഞു കൊണ്ടാണോ?
ഏറ്റവും രസകരം പിണറായി സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ്. മുഖ്യ മന്ത്രിയും അത് തന്നെയാണ് ആവർത്തി ക്കുന്നത്. എന്തിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്? കേരള പോലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ? സ്വന്തം പോലീസ് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ള ആഭ്യന്തര ചുമതലയുള്ള മുഖ്യ മന്ത്രി! ഇതാണ് കേരള സംസ്ഥാനത്തിലെ ക്രമ സമാധാന നില.
കൊന്നവന്മാര്‍ സി പി എം യൂണിയന്‍ അംഗങ്ങള്‍ ആയിരിക്കും.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഏറ്റവും രസകരം
മറുപടിഇല്ലാതാക്കൂപിണറായി സർക്കാർ സിബിഐ
അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ്.
മുഖ്യ മന്ത്രിയും അത് തന്നെയാണ് ആവർത്തിക്കുന്നത്.
എന്തിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ?
കേരള പോലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ? സ്വന്തം പോലീസ്
അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ള ആഭ്യന്തര
ചുമതലയുള്ള മുഖ്യ മന്ത്രി! ഇതാണ് കേരള സംസ്ഥാനത്തിലെ ക്രമ സമാധാന നില...
ഹ ഹ ഹാ