ഒരു സെറ്റിനു 58 ലക്ഷം രൂപ!
മലയാള സിനിമയിലെ ഒരു സെറ്റിന്റെ നിർമാണ ചിലവാണ് ഈ പറഞ്ഞത്.
ആമേൻ എന്ന സിനിമയിലെ പള്ളി നിർമ്മിക്കാനാണ് ഇത്രയും പണം ചിലവാക്കിയത്. ഇങ്ങിനെ ഒരു നാലഞ്ചു സെറ്റിട്ടാൽ മൂന്നു കോടി രൂപ തീർന്നു കിട്ടുമല്ലോ.
മലയാളം സിനിമയുടെ ചെലവ് പോകുന്ന വഴി കണ്ടല്ലോ.
ഒരു മലയാളം വാരികയിൽ സിനിമയിലെ കലാ സംവിധായകരുമായുള്ള നടത്തിയ ഒരു ഇന്റർ വ്യൂ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തങ്ങളുടെ കലാ വിരുതിനെ പ്പറ്റിയും തങ്ങൾ ഉണ്ടാക്കിയ സെറ്റ്കളുടെയും കഥകൾ വിവരിച്ചിരുന്നു.
ഇവരീ പറയുന്ന, പറഞ്ഞു അഭിമാനം കൊള്ളുന്ന സെറ്റുകൾക്ക് ഈ സിനിമയുടെ കഥയിൽ അത്രെയേറെ പ്രാധാന്യം ഉണ്ടോ? സാധാരണ ഏതെങ്കിലും പള്ളി ആയിരുന്നുവെങ്കിലും കഥാ ഗതിക്കോ സിനിമക്കൊ എന്തെങ്കിലും വ്യത്യാസം സംഭവിക്കുമായിരുന്നോ? ഇല്ല എന്ന് തന്നെയാണ് അതിനു ഉത്തരം.
ചില സിനിമകളിൽ ഇത്തരം ചില കാര്യങ്ങൾക്ക് പ്രാധാന്യം ഉണ്ട്. ഉദാഹരണത്തിന് Bridge on the River Kwai എന്ന സിനിമയിൽ ബ്രിട്ജിനു വളരെ പ്രാധാന്യം ഉണ്ട്. അങ്ങിനെ പലതും. ഇവിടെ അത്തരം പ്രാധാന്യം ഒന്നും ഈ പള്ളിക്ക് ഇല്ല. വെറുതെ 58 ലക്ഷം കളഞ്ഞു. അത്ര തന്നെ.
പിന്നെ എന്തിനാണീ പാഴ്ചിലവ്? ഇത്തരം സെറ്റുകൾ കൊണ്ടു ആർക്കെ ങ്കിലും പ്രയോജനം ഉണ്ടോ? ഷൂട്ട് കഴിഞ്ഞു അതെല്ലാം പൊളിച്ചു കളയും. അല്ലെങ്കിൽ തന്നെ മലയാള സിനിമ പ്രതിസന്ധിയിൽ ആണ്. അതിനിടയിൽ ആണ് സംവിധാനം എന്തെന്നറിയാത്ത കുറെ പുതിയ സംവിധായകരും നിർമ്മാതാക്കൾ എന്ന ലേബലിൽ കുറെ പ ണ ചാക്കുകളും. താടിയും മുടിയും വളർതിയ കുറെ കൊച്ചിക്കാരായ അഭിനേതാക്കൾ പയ്യന്മാരും.
പാവം പ്രേക്ഷകരുടെ കയ്യിൽ നിന്നും കിട്ടുന്ന പണം, സാറ്റലൈറ്റ് റൈറ്റിന്റെ കാശ്. അങ്ങിനെ നിർമാ താവിനു ലാഭം.
പുതു മുഖ സംവിധായകരോടും ഇത്തരം Art director മാരോടും ഒരപേക്ഷ. വെറുതെ ഇങ്ങിനെ പണവും വസ്തുക്കളും പാഴാക്കി കളയരുത്. ഒരു കാര്യം കൂടി. സ്റ്റണ്ട് സീനുകളിൽ മാർക്കറ്റിൽ വച്ചിരിക്കുന്ന പച്ചക്കറിയും, പഴങ്ങളും, പൂക്കളും,മത്സ്യം, മണ്‍ ക ലങ്ങൾ തുടങ്ങി മറ്റു വസ്തുക്കളും നായകനും വില്ലൻ ഗാങ്ങുകളും കൂടി അടി കൂടി ചവുട്ടി നശിപ്പിക്കുന്ന പ്രവണത കൂടി നിറുത്തണം. പച്ചക്കറിക്കും പഴങ്ങൾക്കും എന്തൊരു തീ വിലയാണ്. വെറുതെ എന്തിനു നശിപ്പിക്കണം? അത് കൊണ്ട് അടിക്കു പ്രത്യേക ഇഫക്റ്റ് ഒന്നും വരാൻ പോകുന്നില്ല.
ആദ്യം ഒരു നല്ല സിനിമ എങ്ങിനെ എടുക്കാമെന്ന് പഠിക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ