2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

Supreme Court-Negative vote.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിരാകരിക്കാനുള്ള അവകാശം നൽകു ന്ന  ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധി ജനാധിപത്യ പ്രക്രിയയിൽ ഒരു നാഴിക ക്കല്ലാണ്. കൊലപാതകികൾ ഉൾപ്പ ടെയുള്ള കുറ്റവാളികൾ നിർബ്ബാ ധം മത്സരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം മാത്രം ആയിരുന്നു ഇത് വരെ ഒരു പൌരനു ഉണ്ടായിരുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ആണ് ജനങ്ങൾക്ക്‌ വന്നു ചേരുന്നത്. വോട്ട് ചെയ്യാൻ പോകുന്നവർക്ക് ഇഷ്ട മില്ലെങ്കിൽ കൂടി  ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കേണ്ടിയിരുന്ന സ്ഥിതി മാറി ആർക്കും വോട്ട് ചെയ്യാതെ എല്ലാവരെയും നിഷേധിക്കാനുള്ള അധികാരം ആണ് ജനത്തിനു കിട്ടിയിരിക്കുന്നത്. 

ഈ നിഷേധ വോട്ട് രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോടു ഉണ്ടായിരുന്ന മനോഭാവത്തിൽ മാറ്റം വരുത്തും. നിലവാരം ഇല്ലാത്ത  സ്ഥാനാർത്ഥികളെ നിർത്തി ജയിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ  കുടില തന്ത്രമാണ് ഇവിടെ അവസാനിക്കാൻ പോകുന്നത്. 

ഓരോ പാർട്ടിക്കും പ്രതിജ്ഞാ ബദ്ധരായ കുറെ അനുയായികൾ ഉണ്ട്. പക്ഷെ അവരെക്കാൾ ഭൂരിപക്ഷം നല്ല ഭരണത്തിന് വേണ്ടി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ജനങ്ങളാണ്. സത്യത്തിൽ അവരുടെ വോട്ട് ആണ്സ്ഥാനാർത്ഥി യുടെ വിജയം  നിർണയിക്കുന്നത്.  ആ ജനതയ്ക്ക് ആണ് തങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ അവസരം കിട്ടുന്നത്. അതിനാൽ ഈ വിധിയോടെ  കള്ളനെയും കൊലപാതകിയെയും സ്ഥാനാർത്ഥി ആകുന്ന പ്രവണത രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കും. ജനങ്ങൾ പ്രതികരിക്കും എന്ന  തിരിച്ചറിവും ഭയവും  കളങ്കം ഇല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ അവരെ നിർബ്ബന്ധിതർ ആക്കും  എന്നുള്ളത് തീർച്ചയാണ്. 

ലോക സഭ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. സ്ഥാനാർഥികൾ കള്ളന്മാർ ആണെങ്കിൽ നമുക്ക് ഞെക്കാം പുതിയ ബട്ടണ്‍.. None Of The Above.

ഇനി ഇതിനെ എതിർക്കാ ൻ  മൻമോഹൻ സിംഗ്  ഓർഡിനൻസ് വല്ലതും കൊണ്ടു വരുമോ ആവോ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ