കെ.എസ്.ആർ.ടി.സി. യുടെ നഷ്ടത്തിന് കാരണം മാനേജ്മെന്റിന്റെ കെടു കാര്യസ്തത ആണെന്നുള്ള സുപ്രീം കോടതിയുടെ പരാമർശം ഒരു നഗ്ന സത്യം ആണെന്ന് മലയാളിക്ക്പണ്ടേ അറിയാം. ഡീസൽ സബ്സിഡി ഇല്ലെങ്കിൽ കെ.എസ്.ആർ.ടി.സി.തകരും എന്ന ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വിലാപം തന്നെ ഇതിനൊരു ഉദാഹരണം ആണ്. സുപ്രീ കോടതി വിധി മറയാക്കി ഉത്തരവാദിത്വത്തിൽ നിന്നും കൈ കഴുകി രക്ഷപ്പെടാനുള്ള മന്ത്രിയുടെ തന്ത്രം.
മറ്റു പൊതു മേഖലാ സ്ഥാപനങ്ങൾ പോലെ കെ.എസ്.ആർ.ടി.സി യെയും ഒരു വെള്ളാന ആക്കി മാറ്റിയിരിക്കുകയാണ് രാഷ്ട്രീയക്കാരും മന്ത്രിമാരും ചേർന്ന്. സ്വകാര്യ ബസ് മുതലാളിമാർ ഒരു ബസിൽ തുടങ്ങി ലാഭം നേടി പുതിയ ബസുകൾ വാങ്ങി ക്കൂട്ടുമ്പോൾ സർക്കാർ ബസുകൾ മാത്രം എന്താണ് നഷ്ടത്തിൽ ഓടുന്നത്? കെ.എസ്.ആർ.ടി.സി ക്കാണെങ്കിൽ സംവരണ ആനുകൂല്യവും ഉണ്ട്. കേരളത്തിലെ ഭൂരിപക്ഷം റൂട്ടുകളും ദേശസാൽക്കരിച്ച് കെ.എസ്.ആർ.ടി.സി ക്ക് നൽ കിയിരിക്കുകയാണ്. ഭൂരി ഭാഗം ജനങ്ങളും ബസുകളെ ആശ്രയിക്കുന്നവരും ആണ്.അങ്ങിനെ കളിയിക്കാവിള മുതൽ കാസർകോട് വരെ ബസ് ഓടിക്കാനുള്ള കുത്തക ഉള്ള കെ.എസ്.ആർ.ടി.സി എങ്ങിനെയാണ് നഷ്ടത്തിൽ ആകുന്നത്? മാനേജ്മെന്റിന്റെ താൽപ്പര്യം ഇല്ലായ്മയും കഴിവ് കേടും മാത്രം ആണിതിന് കാരണം എന്നറിയാൻ സുപ്രീം കോടതി വരെ പോകേണ്ട ആവശ്യം ഇല്ല. ബസ് നടത്തിപ്പിന്റെ അപാകതകൾ പരിഹരിക്കുന്നതിന് പകരംസ്ഥാപനം തന്നെ അടച്ചു പൂട്ടുക എന്ന എളുപ്പ വഴി മന്ത്രി തെരെഞ്ഞെടുത്തത് രാഷ്ട്രീയക്കാരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത ആണ് കാണിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ വേളി, ശംഖും മുഖം എന്നിവിടങ്ങളിലേക്ക് പോകുന്ന ഓരോ കെ.എസ്.ആർ.ടി.സി സിറ്റി ബസിനു മുന്നിലും ഫുൾ ആളെ എടുത്തു "സ്റ്റെജ് കാരിയെർസ്" എന്ന ലേബലിൽ ഉള്ള അനധികൃത സ്വകാര്യ ബസുകൾ ഓടുന്നു എന്നും ഓവർ ടേക്ക് ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ മാരെ മർദിക്കുകയും ചെയ്യുന്നു എന്ന ഒരു വാർത്ത അടുത്തിടെ മാതൃഭൂമി 'നഗര'ത്തിൽ വന്നിരുന്നു. ഗതാഗത മന്ത്രിയുടെയും, ആഭ്യന്തര മന്ത്രിയുടെയും, ട്രാൻസ്പോർട്ട് കമ്മീഷനറുടെയും മൂക്കിൻ കീഴിൽ നടക്കുന്ന സംഭവം ആണിത്. തിരുവനന്തപുരത്തു നിന്നും വോൾവോ, മെഴ്സിഡസ് ഉൾപ്പടെയുള്ള നൂറു കണക്കിന് ബസുകൾ ആണ് കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും ഉള്ള എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും നിറച്ചു യാത്രക്കാരുമായി ദിവസേന പുറപ്പെടുന്നത്. എറണാകുളം തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ നിന്നും ഇത്തരം ധാരാളം ബസുകൾ പോകുന്നുണ്ട്.മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് അപകടകരമായ വേഗതയിൽ ഓടുന്ന ഈ ബസുകളിൽ ജനം യാത്ര ചെയ്യുന്നത്. 151 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ഇത്തരം ഒരു സർവീസ് ബസ് നമ്മുടെ അധികാരികൾ റഡാറിൽ പകർത്തി.
ശരിയായി സർവീസ് നടത്താൻ താൽപ്പര്യമില്ലാത്തതാണ് കെ.എസ്.ആർ.ടി.സി യുടെ പ്രശ്നം. ഇവർക്ക് ദീർഘ ദൂര സർവീസുകൾ നന്നായി നടത്തിക്കൂടെ? ബാംഗലോർ, ചെന്നൈ,മംഗലാപുരം,ഹൈദ രാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും? ഓണ്‍ ലൈൻ റിസർവേഷൻ നടപ്പിലാക്കണം. എങ്ങിനെ ലാഭ കരമായി നടത്തണം എന്നറിയണമെങ്കിൽ സ്വകാര്യ ബസ് കാരോട് ചോദിച്ചറിയൂ. സർക്കാർ ബസ് എന്ന വിശ്വാസ്യത ഉള്ളതിനാൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി prefer ചെയ്യും എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. കൃത്യ നിഷ്ടത യും സമയവും പാലിക്കണം എന്ന ഒരു കാര്യം മാത്രം. സ്വകാര്യ ബസുകാരെ ലാഭത്തിൽ ആക്കാനാണ് ദീർഘ ദൂര സർവീസുകൾ നടത്താത്തത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.
അത് പോലെ സർവീസിനു വേണ്ടി സർവീസ് നടത്തി കാലി വണ്ടികൾ ഓടിക്കാതെ സമയം ക്രമീകരിച്ചു സർവീസ് നടത്തിക്കൂടെ? ഓരോ ഡിപ്പൊയിലും അവിടത്തെ ആവശ്യം അനുസരിച്ചുള്ള സർവീസുകൾ ക്രമീകരിക്കുക. റെയിൽവേ സ്റ്റേ ഷനുകളി ൽ നിന്നും ബസ് സർവീസുകൾ തുടങ്ങാമല്ലോ?
പിന്നീടുള്ളത് ബസ്-തൊഴിലാളി അനുപാതം കുറയ്ക്കുക എന്നുള്ളതാണ്. ഓരോ ബസിനും ആവശ്യം ഉള്ള ജീവനക്കാരെ മാത്രം നില നിർത്തുക. രാഷ്ട്രീയ- ബന്ധു ജനങ്ങളെ കുത്തി തിരുകാനുള്ള സ്ഥലം ആക്കി മാറ്റരുത് ഇതിനെ. ഓരോ ജീവനക്കാരനിൽ നിന്നും കിട്ടേണ്ട ജോലി കിട്ടുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം അധികാരികൾ നിറവേറ്റുക.
ജനങ്ങളെ സേവിക്കുന്നതിനു വലിയ ശമ്പളവും അലവൻസുകളും പെൻഷൻ പോലും കിട്ടുന്ന എം.പി., എം.എൽ.എ. എന്നിവർക്കും മാന്യമായ ശമ്പള൦ കിട്ടുന്ന മാധ്യമ പ്രവർത്തകർക്കും ഓസ് പാസ് കൊടുക്കുന്ന പരിപാടി നിർത്തലാക്കണം. ഇവർക്കിതിന്റെ ആവശ്യം ഉണ്ടോ? അത് നൽകാൻ കെ.എസ്.ആർ.ടി.സി ക്ക് എന്ത് ബാധ്യത ആണുള്ളത്? പാവങ്ങൾ ടിക്കറ്റ് എടുത്തു പോകുന്ന പണം ജന പ്രധിനിധികൾക്ക് സൌജന്യം ആയി യാത്ര ചെയ്യാൻ ഉപയോഗിക്കുക എന്ന മോശപ്പെട്ട കാര്യം ഉടൻ നിർത്തലാക്കണം.
സേവന മേഖല എന്ന നിലയിൽ ലാഭകരം അല്ലാത്ത റൂട്ടുകളിൽ സർവീസ് നടത്തുന്നു എന്നതാണ് നഷ്ട്ടത്തിന് പ്രധാന കാരണം ആയി അധികാരികൾ എന്നും പറഞ്ഞു നടക്കുന്നത്. ഇതെത്രത്തോളം വാസ്തവം ആണ്? നഷ്ട്ടത്തിന്റെ കണക്കുണ്ടോ ? ഏതൊക്കെ റൂട്ടുകൾ ആണിവയെന്നു നോക്കിയിട്ടുണ്ടോ? ആ റൂട്ടുകൾ ലാഭകരമാക്കാൻ എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിട്ടുണ്ടോ ? അഥവാ നഷ്ട്ടം ആണെങ്കിൽ തന്നെ മറ്റു സർവീസുകളിൽ നിന്നും ഉള്ള ലാഭം അഡ്ജസ്റ്റ് ചെയ്‌താൽ പോരെ?
എവിടെയാണ് നഷ്ട്ടം സംഭവിക്കുന്നത്, അതിനു കാരണം എന്ത് എന്ന് കണ്ടു പിടിക്കുക എന്ന അടിസ്ഥാന തത്വം പ്രാവർത്തികം ആക്കാനുള്ള സാമാന്യ ബുദ്ധി അധികാരികൾക്ക് ഉണ്ടാകട്ടെ. അങ്ങിനെ നഷ്ടത്തിൽ നിന്നും കെ.എസ്.ആർ.ടി.സി യെ കര കയറ്റാം.

നമുക്ക് തമിഴ് നാട് ചെയ്തത് പോലെ ഓരോ ജില്ലയ്കും ഒരു പോക്ക് വരത്ത് കഴകം രൂപികരിക്കാം . ആവശ്യം അനുസരിച് റൂട്ട് നിശ്ചയിക്കാം . സ്വകാര്യ മേഖല ചെയ്യുന്ന പോലെ വണ്ടികളുടെ അറ്റകുറ്റ പണികളും മറ്റും നടത്തുക. കാര്യക്ഷമ സേവനത്തിനു ജോലിക്കാര്ക്ക് ആനുകൂല്യങ്ങൾ കൊടുക്കുക. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് scheduling, time of arrival at bus stops display on LED boards നമുക്ക് തമിഴ് നാട് ചെയ്തത് പോലെ ഓരോ ജില്ലയ്കും ഒരു പോക്ക് വരത്ത് കഴകം രൂപികരിക്കാം . ആവശ്യം അനുസരിച് റൂട്ട് നിശ്ചയിക്കാം . സ്വകാര്യ മേഖല ചെയ്യുന്ന പോലെ വണ്ടികളുടെ അറ്റകുറ്റ പണികളും മറ്റും നടത്തുക. കാര്യക്ഷമ സേവനത്തിനു ജോലിക്കാര്ക്ക് ആനുകൂല്യങ്ങൾ കൊടുക്കുക. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മുതലായവ ചെയ്യാൻ പറ്റും. ഇതൊക്കെ പ്രാവര്ത്തികം ആക്കണമെങ്കിൽ രാഷ്തൃയക്കാരും തൊഴിലാളി സംഘടനകളും ഒരുമിച്ച് വരണം. I know that would be asking for too much in Kerala. But it has to be done if we are to survive in future.
മറുപടിഇല്ലാതാക്കൂNo. It is possible if the employees come forward. As you said for their survival.
മറുപടിഇല്ലാതാക്കൂThanks