അൽപ്പന് അർഥം കിട്ടിയാൽ അർദ്ധ രാത്രിക്ക് കുട പിടിക്കും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. കോണ്‍ഗ്രസ് കാരെ സംബന്ധിച്ചിടത്തോളം വെറും കുടയല്ല മുത്തുക്കുടയാ പിടിക്കുന്നത്. അഹങ്കാരത്തിന്റെയും അജ്ഞതയുടെയും മൂർത്തിമദ് ഭാവങ്ങളാണ് അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്കാർ. അവരുടെ സിൽബന്ധികൾ ആകട്ടെ അതിലും അപ്പുറം ആണ്. കോണ്‍ഗ്രസ്സിന്റെ വക്താക്കൾ ആയി ചാനൽ ചർച്ചകളിൽ വരുന്ന സിദ്ദിക്കിനെ പോലുള്ളവരുടെ ശരീര ഭാഷ നോക്കൂ. എന്തൊരു ധാർഷ്ട്യം. ജനങ്ങളോടാകെ പുശ്ചം.
ഇത്തരക്കാരെ സേവ പിടിച്ച് ചലച്ചിത്ര അക്കാഡമിയിലും അതുമായി ബന്ധപ്പെട്ട സ്ഥാനങ്ങളിലും കയറിപ്പറ്റിയ ആൾക്കാരുടെ മനോനിലയും ഇത് പോലെ തന്നെ. കയറിപ്പറ്റിയാൽ ഉടൻ തന്നെ ഇവരുടെ മാന്യതയും,ഭവ്യതയും, അന്തസ്സും എല്ലാം ധാർഷ്ട്യത്തിനു വഴി മാറും. രണ്ടു വർഷം മുൻപ് ഇതിൻറെ നടത്തിപ്പുകാരനായി ഒരു മന്ത്രി ഉണ്ടായിരുന്നു. ഫ്ലൂക്കിന് മന്ത്രി സഭയിൽ കയറിപ്പറ്റിയ ഗണേഷ് കുമാർ. ചലച്ചിത്രോത്സവത്തിന് കൂവുന്ന കാഴ്ചക്കാരന്റെ അണ്ടി ചെത്തി ഉപ്പിലിട്ടു കളയും എന്നെല്ലാം വലിയ വായിൽ പ്രസ്താവന നടത്തിയ അങ്ങേരെ ഇപ്പോൾ കാണാനേ ഇല്ല. മന്ത്രി സ്ഥാനവും പോയി കുടുംബവും പോയി ( അത് പണ്ടേ പോയി കിടക്കുകയായിരുന്നല്ലോ) എല്ലാം പോയി ഇപ്പോൾ ഒതുങ്ങി കഴിയുന്നു. മന്ത്രി ആയിരുന്നപ്പോൾ നിലത്തിരുന്നു സിനിമ കാണുക തുടങ്ങിയ ജാടകൾ കാണിച്ച ആളുടെ പൊടി പോലും ഈ ഫിലിം ഫെസ്റ്റിവലിനു കണ്ടില്ല.ഇനിയെങ്കിലും മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിയും എന്ന് വിചാരിക്കാം. അങ്ങേരുടെ ഒരു വലിയ പടമുള്ള ഫ്ലെക്സ് ബോർഡ് കൈരളി തിയേറ്ററിൽ നിന്നും വലിച്ചു മാറ്റുന്നതും ജനങ്ങൾ കണ്ടു.
പ്രിയദർശൻ ആണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ. എന്ത് കൊണ്ടും അതിനേക്കാൾ അനുയോജ്യനായ ഒരു മനുഷ്യനെ ഭൂമി മലയാളത്തിൽ കണ്ടെത്തുക പ്രയാസം. ഇത്രയും ലോക സിനിമകൾ കുത്തിയിരുന്ന് കണ്ട മറ്റൊരാൾ ഈ ഭൂലോകത്ത് ഉണ്ടാവാൻ വഴിയില്ല. കാരണം അങ്ങേരുടെ എല്ലാ ചിത്രങ്ങളും മറ്റു വിദേശ ചിത്രങ്ങളിൽ നിന്നും ഉള്ള മോഷണം ആണ്. പല സിനിമകളും സീൻ ബൈ സീൻ ആണ് കോപ്പിയടി.ഇപ്പോഴും അത് തന്നെ തുടരുന്ന അങ്ങേര് തന്നെ ഈ പദവിക്ക് ഏറ്റവും ഏറ്റവും യോഗ്യൻ. അങ്ങേരുടെ ഒരു വലിയ ഫ്ലെക്സ് ബോർഡ് പടം കൈരളി സ്ഥാപിച്ചിട്ടുണ്ട്. ഫാൻസ് ആണത്രേ. ബണ്ടി ചോറിനും ഫാൻസ് ഉണ്ടെങ്കിൽ പ്രിയ ദർശന് എന്ത് കൊണ്ടായിക്കൂടാ?
കഴിഞ്ഞ കാലങ്ങളിൽ ഭേദപ്പെട്ട നിലവാരം പുലർത്തിയിരുന്നു കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള. ഓരോ വർഷവും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും, തിയേറ്ററുകളുടെ ക്രമീകരണത്തിലും എല്ലാം. പക്ഷെ ഇത്തവണ എല്ലാം താറുമാറായി. നിലവാരം കുറഞ്ഞ സിനിമകൾ ആണ് മിക്കതും. ലോകത്ത് മൊത്തം സിനിമകളുടെ നിലവാരം താഴോട്ടു പോവുകയാണോ എന്നറിയില്ല. മത്സര വിഭാഗത്തിൽ വന്ന പല ചിത്രങ്ങളും ശരാശരിയിലും താഴെയാണ് നിലവാരം. വലിഞ്ഞിഴഞ്ഞു നീങ്ങുന്ന ചിത്രങ്ങൾ ആണ് കൂടുതലും. ഇതിലും നല്ല ചിത്രങ്ങൾ ലോകത്ത് ഉണ്ടാവുന്നില്ലേ? അതോ പ്രിയദർശൻ നേരിട്ട് തിരഞ്ഞെടുത്തതാണോ? വേൾഡ് സിനിമയും ഇതേ ഗതി തന്നെ. സിനിമകൾ കണ്ട് നല്ല സിനിമകൾ കണ്ടു പിടിക്കാൻ ഇതിൻറെ സംഘാടകർക്ക് ഒരു വർഷം മുഴുവൻ കിട്ടുന്നുണ്ടല്ലോ? തിയേറ്ററുകളുടെയും മറ്റു ക്രമീകരണങ്ങളിലും ധാരാളം പാകപ്പിഴകൾ വന്നിട്ടുണ്ട്. എല്ലായിടവും തിക്കും തിരക്കും.
അടുത്ത ഉത്സവം എങ്കിലും നല്ല ചിതങ്ങൾ കാണാൻ അവസരം ഒരുക്കും എന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ