കാക്ക പിടിത്തവും കാലു പിടിത്തവും മാത്രം യോഗ്യത ആയുള്ള സംസ്ഥാന ഉദ്യോഗസ്ഥർക്ക് ഇനി ഐ.എ.എസ്. കിട്ടാൻ അൽപ്പം ബുദ്ധി മുട്ടുണ്ടാകും. യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്ത് പരീക്ഷയും അഭിമുഖവും ജയിച്ചാൽ മാത്രമേ ഐ.എ.എസ്., ഐ.പി.എസ്., ഫോറസ്റ്റ് സർവീസ് എന്നീ സിവിൽ സർവീസിലേക്ക് അവർക്ക് സ്ഥാനകയറ്റം കിട്ടൂ. ഇതയും നാൾ സീനിയോറിറ്റിയും, വാർഷിക കോണ്‍ഫിടൻഷ്യൽ റിപ്പോർട്ടും മാത്രമേ നോക്കുക ഉണ്ടായിരുന്നുള്ളൂ. ഇനി അത് കൂടാതെ പൊതു വിജ്ഞാനം, ആപ്ടിറ്റുട് തുടങ്ങി 2/ 3 പേപ്പർ ഉൾപ്പെട്ട ആൾ ഇൻഡ്യ പരീക്ഷ. അതിൽ പാസ്സായാൽ മാത്രം അഭിമുഖം.
പൂർണമായും രാഷ്ട്രീയ സ്വാധീനത്തിൽ ആയിരുന്നു സിവിൽ സർവീസ് പ്രൊമോഷൻ നടന്നിരുന്നത്. സർക്കാർ തങ്ങളുടെ സേവ പിടിക്കുന്നവരുടെ പേരായിരുന്നു ഡൽഹി ക്ക് ശുപാർശ ചെയ്തിരുന്നത്. അതിനാൽ കഴിവും, വിജ്ഞാനവും, ഭരണ നൈപുണ്യവും ഉള്ളവർ പലരും പുറത്താവുകയും രാഷ്ട്രീയക്കാരുടെ ഇഷ്ട്ടക്കാർ കടന്നു കൂടുകയും ചെയ്തിരുന്നു.അങ്ങിനെ നിലവാരമില്ലാത്ത ഐ.എ.എസ്./ ഐ.പി.എസ്കാർസംസ്ഥാന ഭരണത്തിൽ വരുകയും അവർ രാഷ്ട്രീയ ക്കാരുടെ ഏറാൻ മൂളികൾ മാത്രം ആയി തീരുകയും ചെയ്തു. (ഒറിജിനൽ സിവിൽ സർവീസ്കാരും കാല ക്രമേണ അങ്ങിനെ ആയിത്തീരുന്നു എന്നത് മറ്റൊരു സത്യം). കേരള സംസ്ഥാന ചരിത്രം പരിശോധിച്ചാൽ കഴിവും അർഹതയും ഉള്ള പലരും സർക്കാർ തഴഞ്ഞതിനാൽ കോടതി മുഖേന ആണ് ഐ.എ.എസ്. പ്രൊമോഷൻ നേടിയത്. വർഷങ്ങളോളം പൊട്ടക്കുളത്തിൽ ഫണീന്ദ്രനെ പോലെ കഴിഞ്ഞ പുളവന്മാരാണ് പെട്ടെന്ന് രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ സിവിൽ സർവീസിൽ എത്തുന്നത്. അങ്ങിനെയുള്ളവരെ ഒഴിവാക്കി വിവരവും പൊതു വിജ്ഞാനവും, വിശാലമായ് കാഴ്ച്ചപ്പാടും കഴിവും ഉള്ളവർ വരും എന്നുള്ളത് ആശാവഹമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ